Monday, July 16th, 2018

ബെബോ ..! ഇതു ഞങ്ങളോടു വേണ്ടായിരുന്നു

2016 ഡിസംബറിലാണ് കരീന-സെയ്ഫ് അലി ഖാന്‍ ദമ്പതികള്‍ക്ക് മകന്‍ ജനിച്ചത്. പ്രസവ ശേഷം സൈസ് സീറോയാകാനായി കഠിന പ്രയത്‌നത്തിലായിരുന്നു

Published On:Jan 5, 2018 | 10:53 am

ബാളിവുഡിലെ താരസുന്ദരിയാണ് ബെബോ എന്ന പേരിലറിയപ്പെടുന്ന കരീന കപ്പൂര്‍. സുന്ദരി എന്നതിനപ്പുറം സിനിമാ പ്രേമിളുടെ ബഹുമാനം ഏറെ ലഭിക്കുന്ന നടി കൂടിയാണവര്‍. എന്ന കരീനയും തന്റെ അരാധകരില്‍ നിന്നും തെറി കേട്ടു തുടങ്ങി. തന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ സാങ്കേതിക വിദ്യയിലൂടെ കൂടുതല്‍ മോടിപിടിപ്പിച്ചതാണ് അരാധകരെ ചൊടിപ്പിച്ചത്. പലരും തെറി അഭിഷേക പൊങ്കാലയിട്ടാണ് ബെബോയെ സ്വീകരിച്ചത്.
തങ്ങള്‍ ഏറ്റവും സെക്‌സിയും ഗ്ലാമറുമാണെന്ന് തോന്നിപ്പിക്കാന്‍ എല്ലാ സെലിബ്രിട്ടികളും ചിത്രങ്ങളില്‍ ഫോട്ടോഷോപ്പ് ഉപയോഗിക്കുക സ്വാഭാവികം. ഇത്തരത്തിലുടെ വോഗ് മാഗസീന്‍ പുറത്തിറക്കിയ പുതിയ ചിത്രങ്ങളാണ് കരീന്ക്ക് തെറി കിട്ടാന്‍ കാരണമായത്. വോഗിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ ഓറഞ്ച് ബിക്കിനി അണിഞ്ഞ് സെക്‌സി ലുക്കിലാണ് കരീന പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ചിത്രം കൂടുതല്‍ നന്നാക്കുക എന്ന ഉദ്ദേശ്യത്തോടെ ഫോട്ടോഷോപ്പിലൂടെ പ്രസവാനന്തരമുണ്ടായ സ്‌ട്രെച്ച് മാര്‍ക്കുകള്‍ വരെ മായ്ച്ചു കളഞ്ഞതാണ് ആരാധകരെ ചൊടിപ്പിച്ചത്. അടുത്തിടെ ഒരു കുഞ്ഞിന് ജന്മം നല്‍കിയ സ്ത്രീക്ക് ഒരിക്കലും ഇങ്ങനെ കോട്ടം തട്ടാതെ നില്‍ക്കാനാകില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഈ ചിത്രത്തില്‍ സ്‌ട്രെച്ച് മാര്‍ക്കുകളോ ചെറിയ രീതിയിലെങ്കിലും ചാടിയ വയറോ കാണാനില്ലെന്നും ആരാധകര്‍ പറയുന്നു. മാഗസിന്റെ കവറിന് വേണ്ടി ചിത്രം നന്നാക്കാം പക്ഷെ ഈ പ്രവൃത്തി സമൂഹത്തില്‍ തെറ്റായസന്ദേശമാണ് നല്‍കുക. ഈ ചിത്രത്തിന് പകരം പ്രസവ ശേഷം തന്റെ ശരീരത്തിന് സംഭവിച്ച മാറ്റങ്ങളെ അതേ പോലെ അഭിമാനത്തോടെ ലോകത്തെ കാണിക്കുന്ന ഒരമ്മയുടെ ചിത്രമായിരുന്നെങ്കില്‍ നന്നായേനെയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ബെബോ ഇത് ഞ്ങ്ങളോടു വേണ്ടായിരുന്നു എന്ന ചിലര്‍ പരിതപിക്കുന്നതും കാണാം. കരീന. ഇതാണ് നിങ്ങളുടെ കാഴ്ചപ്പാടില്‍ ഒരു യഥാര്‍ത്ഥ അമ്മയെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ അമ്മയെക്കുറിച്ചോര്‍ത്തു വരെ നാണക്കേടായിരിക്കാമെന്നും നിങ്ങളെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നും ഒരിക്കലും വോഗില്‍ നിന്നും ഇത്തരം ഒരു പ്രവൃത്തി പ്രതീക്ഷിച്ചില്ലെന്നുമാണ് ചില പ്രേക്ഷകരുടെ പ്രതികരണം.
2016 ഡിസംബറിലാണ് കരീന-സെയ്ഫ് അലി ഖാന്‍ ദമ്പതികള്‍ക്ക് മകന്‍ ജനിച്ചത്. പ്രസവ ശേഷം സൈസ് സീറോയാകാനായി കഠിന പ്രയത്‌നത്തിലായിരുന്നു

 

LIVE NEWS - ONLINE

 • 1
  32 mins ago

  ഹര്‍ത്താല്‍ പിന്‍വലിച്ചു

 • 2
  49 mins ago

  കസ്റ്റഡിയിലെടുത്ത എസ്.ഡി.പി.ഐ നേതാക്കളെ വിട്ടയച്ചു

 • 3
  4 hours ago

  വിവാഹമോതിരം ധരിച്ചിരിക്കുന്ന ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ച്ച് സുപ്രിയ

 • 4
  5 hours ago

  അഭിമന്യു വധം; എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റടക്കം ഏഴ് പേര്‍ കസ്റ്റഡിയില്‍

 • 5
  6 hours ago

  റഷ്യയില്‍ ഫ്രഞ്ച് വസന്തം; ഇനി ഖത്തറില്‍ കാണാം

 • 6
  7 hours ago

  കണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് വൃദ്ധ മരിച്ചു

 • 7
  8 hours ago

  അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടംഗ സംഘം പിടിയില്‍

 • 8
  9 hours ago

  എലിയെ തുരത്താന്‍..

 • 9
  9 hours ago

  ഇന്ധന വില കുറഞ്ഞു