Saturday, September 22nd, 2018

വേനല്‍ക്കാലത്തെ മുഖസംരക്ഷണത്തിന്….

താക്കാളി, തൈര് എന്നിവ കരുവാളിപ്പ് തടയാന്‍ ഉത്തമമാണ്. മുഖം തിളക്കമാര്‍ന്നതാക്കുന്നു

Published On:Apr 20, 2018 | 10:02 am

വേനല്‍ക്കാലമായാല്‍ പിന്നെ മുഖസൗന്ദര്യ സംരക്ഷണ കാര്യത്തില്‍ കുറേക്കൂടി കരുതല്‍ വേണം. കാരണം, വേഗത്തില്‍ മുഖം വാടാനും, സൗന്ദര്യം നഷ്ടമാകാനും സാധ്യതയുണ്ട്. കടുത്ത വേനലില്‍ പുറത്തിറങ്ങിയാല്‍ മുഖം കരുവാളിക്കുന്നത് പ്രശ്‌നമാണ്. ഈ പ്രശ്‌നമുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ഇതിനുള്ള പരിഹാരവുമുണ്ട്. വീട്ടില്‍ സാധാരണയായി ലഭിക്കാവുന്ന സാധനങ്ങള്‍ കൊണ്ട് തന്നെ ഇത് പരിഹരിക്കാം. വേനല്‍ക്കാലങ്ങളില്‍ മുഖത്തെ സംരക്ഷിക്കാനും, തിളക്കം നിലനിര്‍ത്താനും ഈ രീതികള്‍ സഹായിക്കും.
താക്കാളി, തൈര് എന്നിവ കരുവാളിപ്പ് തടയാന്‍ ഉത്തമമാണ്. മുഖം തിളക്കമാര്‍ന്നതാക്കുന്നു.
തൈരില്‍ തക്കാളി നീര് ചേര്‍ത്ത് മുഖത്ത് പുരട്ടാം. അരമണിക്കൂര്‍ കഴിഞ്ഞ് കഴുകാം. തക്കാളി മുറിച്ച് മുഖത്ത് തേക്കുന്നതും ഗുണം ചെയ്യും.
മഞ്ഞള്‍ പൊടിയില്‍ പാല്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം, ഇതില്‍ റോസ് വാട്ടര്‍ ചേര്‍ക്കുന്നതും നല്ലതാണ്. ഈ മിശ്രിതം പുരട്ടി കുറച്ച് കഴിയുമ്പോള്‍ തണുത്ത വെള്ളത്തില്‍ കഴുകാം.
കടലമവും, മഞ്ഞള്‍പൊടിയും റോസ് വാട്ടറില്‍ ചേര്‍ത്ത് മുഖത്ത് പുരട്ടാം.
കറ്റാര്‍വാഴ ജെല്‍ എടുത്ത് മുഖത്ത് പുരട്ടുന്നത് കരുവാളിപ്പ് മാറാന്‍ സഹായിക്കും.

LIVE NEWS - ONLINE

  • 1
    35 mins ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    3 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    3 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    3 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    6 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    6 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    6 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    6 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    7 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി