Thursday, May 24th, 2018

സൗന്ദര്യസംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്നവരാണോ? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍..

മുടിയുടെ സൗന്ദര്യത്തിന് എണ്ണയിടുന്നത് നല്ലതാണ്

Published On:Feb 12, 2018 | 10:43 am

സൗന്ദര്യത്തിന്റെ കാര്യത്തില്‍ ഇന്നത്തെ തലമുറ ഒരുപാട് ശ്രദ്ധിക്കുന്നവരാണ്. അതിനാല്‍ തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും അവര്‍ പ്രാധാന്യം നല്‍കുന്നു. പക്ഷെ ഇതിനെക്കുറിച്ച് കൂടുതല്‍ അറിവില്ലാത്തതാണ് പലരുടേയും പ്രശ്‌നം. അതിനാല്‍ തന്നെ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ സൗന്ദര്യത്തെ ഓര്‍ത്ത് പിന്നെ വിഷമിക്കേണ്ട.
മുടിയുടെ സൗന്ദര്യത്തിന് എണ്ണയിടുന്നത് നല്ലതാണ്. ഇത് മുടിയിലെ വരള്‍ച്ച ഇല്ലാതാക്കും. മുടിക്ക് തിളക്കവും ലഭിക്കും. മുടി വൃത്തിയാക്കുന്നതിന് ഷാംമ്പു ഉപയോഗിച്ചാല്‍ ചിലപ്പോള്‍ മുടി ഒതുങ്ങിയിരിക്കാതെ വരും. അപ്പോള്‍ അല്‍പം ബേബി പൗഡര്‍ ഉപയോഗിക്കാം. മുഖത്ത് ഫൗണ്ടേഷന്‍ ഉപയോഗിക്കുന്നവരാണ് പലരും, എന്നാല്‍ ഇത് അത്ര നല്ലതല്ല. ബിബി ക്രീം, നിറമുള്ള മോയ്‌സ്ച്യുറൈസര്‍ എന്നിവ പകരം ഉപയോഗിക്കുന്നതാണ് നല്ലത്. കഴുത്തിന്റെ നിറത്തിനു അനുയോജ്യമായ ഉത്പന്നം വേണം തിരഞ്ഞെടുക്കാന്‍.
കിടക്കുന്നതിന് മുമ്പ് മുഖം കഴുകുന്നത് ശീലമാക്കുക. മേക്കപ്പ് കഴുകാതെ ഉറങ്ങുന്നത് സൗന്ദര്യത്തിന് ദോഷം ചെയ്യുന്നു. വരണ്ട ചുണ്ടിന് വാസിലിന്‍ ഉപയോഗിക്കാം, ചുണ്ടിന് ഈര്‍പ്പം നല്‍കുന്നു. മുടി ഡൈ ചെയ്യുമ്പോള്‍ ഇടകളില്‍ കറവീഴാതിരിക്കാനും, മുറിവിനും വാസിലിന്‍ നല്ലതാണ്. ഐലൈനര്‍ ഉപയോഗിക്കുന്നതിന് മുമ്പ് എണ്ണമയം ഒപ്പിയെടുക്കുന്ന പേപ്പര്‍ ഉപയോഗിച്ച് അധിക എണ്ണ തുടച്ചുകളയാം. ചര്‍മ്മത്തിലെ പാടുകളും സുഷിരങ്ങളും മറയ്ക്കുന്നതിനായി കണ്‍സീലര്‍ ശസരിയായി ഉപയോഗിക്കാം. മുഖത്ത് തേയ്ക്കുന്നതിന് പകരം, വിരല്‍ കൊണമ്ട് ചര്‍മ്മത്തില്‍ സാവധാനം തലോടുന്ന രീതിയില്‍ ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    26 mins ago

    പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍..!

  • 2
    1 hour ago

    മദ്യപിച്ച് നഗ്‌നനൃത്തമാടിയ 50കാരന്‍ അറസ്റ്റില്‍

  • 3
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 4
    2 hours ago

    ചെങ്ങന്നൂരില്‍ എല്‍.ഡി.എഫിന് തുടര്‍ച്ചയുണ്ടാകണം: മുഖ്യമന്ത്രി

  • 5
    2 hours ago

    കേരള മുഖ്യനെത്താത്ത ശ്രീജിത്തിന്റെ വീട്ടില്‍ ത്രിപുര മുഖ്യമന്ത്രി

  • 6
    3 hours ago

    ഓടാന്‍ റെഡിയായി സ്‌കൂള്‍ വാഹനങ്ങള്‍

  • 7
    3 hours ago

    നിപ; മൃതദേഹം സംസ്‌കരിക്കാന്‍ വിസമ്മതിച്ച ശ്മശാനം ജീവനക്കാര്‍ക്കെതിരെ കേസെടുത്തു

  • 8
    4 hours ago

    ഷാര്‍ജയില്‍ പുത്തന്‍ ആരോഗ്യ പദ്ധതി

  • 9
    4 hours ago

    ജനത്തിന്റെ നടുവൊടിച്ച് ഇന്ധനവില വീണ്ടും വര്‍ധിച്ചു