Saturday, January 19th, 2019

മഞ്ഞുകാലത്തെ ചര്‍മ്മ സംരക്ഷണം

എണ്ണതേച്ചു കുളിച്ചാല്‍ ചര്‍മ്മം വരളുന്നത് ഒരു പരിധി വരെ തടയാം

Published On:Jan 5, 2019 | 9:27 am

മഞ്ഞുകാലമായാല്‍ ചര്‍മത്തിലെ എണ്ണമയം കുറയും. ഇതോടെ പാദം വിണ്ടുകീറുക, മൊരിയുണ്ടാവുക, എന്നിങ്ങനെ ചര്‍മ്മത്തില്‍ പ്രശ്‌നങ്ങളും ഉണ്ടാവും. ചില ഗ്രന്ഥികളുടെ പ്രവര്‍ത്തനം കുറയുന്നതാണ് ഇതിനു കാരണം. എണ്ണതേച്ചു കുളിച്ചാല്‍ ചര്‍മ്മം വരളുന്നത് ഒരു പരിധി വരെ തടയാം. അതിലൂടെ ചര്‍മ്മത്തിന് മൃദൃത്വവും ലഭിക്കും. ഒലിവെണ്ണയും കടുകെണ്ണയും തേച്ച് പത്തു മിനിറ്റു കഴിഞ്ഞ് ഇളം ചൂടു വെള്ളത്തില്‍ കുളിക്കുക. ഇതിലൂടെ ചര്‍മത്തിനു ചൂടും മിനുമിനുപ്പും കൈവരും. ഒരുപാട് ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നതിലൂടെ ചര്‍മ്മത്തിന്റെ സ്വാഭാവികമായ എണ്ണമയം നഷ്ടപ്പെടും.
മഞ്ഞുകാലത്ത് സോപ്പിന്റെ ഉപയോഗം കഴിവതും കുറയ്ക്കാന്‍ ശ്രമിക്കുക. സോപ്പു തേച്ചാല്‍ ചര്‍മം കൂടുതല്‍ വരളാന്‍ സാധ്യതയുണ്ട്. ഈ സമയങ്ങളില്‍ പയറുപൊടിയോ കടലമാവോ ഉപയോഗിച്ചാല്‍ ചര്‍മത്തിന് സ്വഭാവികത്വം കൈവരും. ശരീരത്തിന്റെ ഈര്‍പ്പം നിലനിര്‍ത്താന്‍ ദിവസവും രണ്ടു തവണ കുളിക്കുന്നത് നല്ലതാണ്. ചുണ്ടു വരളാതിരിക്കാന്‍ ഗ്ലിസറിനോ നാരങ്ങാനീരില്‍ റോസപ്പൂ ഇതള്‍ അരച്ചെടുത്ത മിശ്രിതമോ പുരട്ടുന്നത് നല്ലതാണ്. പാല്‍പ്പാടയോ വെണ്ണയോ പുരട്ടന്നതും ഉചിതമാണ്. കൈവെള്ളയിലെ തൊലി പോകുന്നതിന് വെണ്ണയോ ഗിസറിനോ കൈയ്ക്കകത്തു പുരട്ടുക. പനിനീരും ഗ്ലിസറിനും ചേര്‍ത്ത മിശ്രിതം കിടക്കുന്നതിനു മുമ്പ് കയ്യിലും കാലിലും പുരട്ടിയാല്‍ ചര്‍മത്തിനു മിനുമിനുപ്പ് ലഭിക്കും. കാല്‍പാദങ്ങളിലെ വിണ്ടുകീറല്‍ മാറുന്നതിന് ഉറങ്ങുന്നതിനു മുന്‍പ് പത്തു മിനിറ്റ് കാലുകള്‍ ഉപ്പുവെള്ളത്തില്‍ മുക്കി വയ്ക്കുക. പാദം തുടച്ച ശേഷം വാസലിന്‍ പുരട്ടുക. ഇതും വിണ്ടുകീറല്‍ തടയാനുള്ള മാര്‍ഗമാണ്. വെളിച്ചെണ്ണ, പശുവിന്‍ നെയ്യ്, തേന്‍, മഞ്ഞള്‍പൊടി ഇവ ചേര്‍ത്ത മിശ്രിതം പുരട്ടുന്നതിലടെയും വിണ്ടുകീറലിന് ആശ്വാസം കിട്ടും.

LIVE NEWS - ONLINE

  • 1
    31 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    41 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം