ശാലീനമായാലും നാഗരികമായാലും സൗന്ദര്യം പ്രദര്‍ശിപ്പിക്കാനുള്ളതു തന്നെയാണ്.
ശാലീനമായാലും നാഗരികമായാലും സൗന്ദര്യം പ്രദര്‍ശിപ്പിക്കാനുള്ളതു തന്നെയാണ്.
ശരീര സൗന്ദര്യം പ്രദര്ശിപ്പിക്കാനുള്ളതാണെന്ന് നടി സാക്ഷി അഗര്‍വാള്‍. അത് മൂടിക്കെട്ടി വെക്കേണ്ടതല്ല. ശാലീനമായാലും നാഗരികമായാലും സൗന്ദര്യം പ്രദര്‍ശിപ്പിക്കാനുള്ളതു തന്നെയാണ്. ബിക്കിനിയിടണമെന്ന് പറഞ്ഞാലും എനിക്ക് പ്രശ്നമില്ല. നമ്മളെ മറ്റുള്ളവര്‍ ആരാധനയോടെ നോക്കുന്നത് നല്ല കാര്യമല്ലേയെന്നും സാക്ഷി ചോദിക്കുന്നു. ഒരു മാസികക്ക് നല്കിയ അഭിമുഖത്തിലാണ് സാക്ഷി തന്റെ മനസ് തുറന്നത്.
സാക്ഷിയുടെ പുതിയ ചിത്രമായ ജയിക്കിറ കുതിരൈ റിലീസിന് ഒരുങ്ങുകയാണ്. ശക്തി ചിദംബരന് സംവിധാനം ചെയ്ത പ്രണയ കോമഡി ചിത്രത്തില്‍ ജീവനാണ് നായകന്. ഉത്തരാഖണ്ഡ് സ്വദേശിനിയായ സാക്ഷി നിലവില്‍ രജനീകാന്ത് ചിത്രമായ കാല കരികാലനില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയാണ്.