Thursday, July 18th, 2019

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോഴിക്കോട് വാട്ടര്‍ സ്‌പോര്‍ട്‌സ്

        കോഴിക്കോട്: ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്ന കേരളത്തിലെ ആദ്യത്തെ വാട്ടര്‍ സ്‌പോര്‍ട്‌സിന് കോഴിക്കോട് ബീച്ചില്‍ തുടക്കമയി. ജില്ലാ ഭരണകൂടം, തുറമുഖ വകുപ്പ്, ഡി.ടി.പി.സി എന്നിവയുമായി സഹകരിച്ച് എരോത്ത് വാട്ടര്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സാണ് സാഹസിക വാട്ടര്‍ സ്‌പോര്‍ട്‌സ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മതിദായക ബോധവല്‍ക്കരണ പരിപാടിയായ സ്വീപ് കാമ്പയിനുമായി ബന്ധപ്പെടുത്തിയാണ് പരിപാടി. യുവവോട്ടര്‍മാരെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഡയറക്ടര്‍ ഓഫ് പോര്‍ട്‌സ് ഷെയ്ഖ് … Continue reading "സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കോഴിക്കോട് വാട്ടര്‍ സ്‌പോര്‍ട്‌സ്"

Published On:Apr 16, 2016 | 8:54 am

Beach Sports Kerala Image Full

 

 

 

 

കോഴിക്കോട്: ആഭ്യന്തര വിദേശ വിനോദ സഞ്ചാരികളെ ഒരുപോലെ ആകര്‍ഷിക്കുന്ന കേരളത്തിലെ ആദ്യത്തെ വാട്ടര്‍ സ്‌പോര്‍ട്‌സിന് കോഴിക്കോട് ബീച്ചില്‍ തുടക്കമയി. ജില്ലാ ഭരണകൂടം, തുറമുഖ വകുപ്പ്, ഡി.ടി.പി.സി എന്നിവയുമായി സഹകരിച്ച് എരോത്ത് വാട്ടര്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സാണ് സാഹസിക വാട്ടര്‍ സ്‌പോര്‍ട്‌സ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ സമ്മതിദായക ബോധവല്‍ക്കരണ പരിപാടിയായ സ്വീപ് കാമ്പയിനുമായി ബന്ധപ്പെടുത്തിയാണ് പരിപാടി. യുവവോട്ടര്‍മാരെ തെരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. ഡയറക്ടര്‍ ഓഫ് പോര്‍ട്‌സ് ഷെയ്ഖ് പരീത് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് സ്വീപ് പദ്ധതി് വിശദീകരിച്ചു. സിറ്റി പോലീസ് കമ്മിഷണര്‍ ഉമ ബെഹ്‌റ, ജില്ലാ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിന്‍ പ്രതാപ് കുമാര്‍, ബി.സി.സി.ഐ വൈസ് പ്രസിഡന്റ് ടി.സി മാത്യു എന്നിവര്‍ സംബന്ധിച്ചു. ചടങ്ങിന്റെ ഭാഗമായി ഡിഫോര്‍ ഡാന്‍സ് ഫെയിം ഫര്‍സാന റസാഖിന്റെ നേതൃത്വത്തില്‍ ഫല്‍ഷ് മോബ് നടത്തി. ബീച്ചിലും കടലിലും ഒരു പോലെ റൈഡുകള്‍ ഒരുക്കുന്നത് ഇന്ത്യയില്‍ ഇതാദ്യമാണ്.
ജെറ്റ്‌സ്‌കി എന്ന വാട്ടര്‍ ബൈക്ക്, സ്പീഡ് ബോട്ട്, ബനാന ബൈക്ക്, ഇരുന്നും നിന്നും ഉപയോഗിക്കാന്‍ കഴിയുന്ന റിങ്കോ, റെസ്‌ക്യൂ ബോട്ട്, ബീച്ചില്‍ ഉപയോഗിക്കുന്ന എ.ടി.വി ബൈക്ക് എന്നിവയാണ് പദ്ധതിയുടെ ആദ്യ ഘട്ടത്തിലെ പ്രധാന ആകര്‍ഷണങ്ങള്‍. തുടര്‍ ഘട്ടങ്ങളില്‍ സാധ്യതകള്‍ പരിശോധിച്ച് നിരവധി ആകര്‍ഷണീയമായ റൈഡുകളും ജമ്പുകളും കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി. സാഹസികതയും വിനോദവും ഇഷ്ടപ്പെടുന്ന ഇന്നത്തെ യുവതലമുറയെ ആകര്‍ഷിക്കത്തക്ക രീതിയിലാണ് റൈഡുകള്‍ ഒരുക്കിയിരിക്കുന്നത്. ലോകപ്രശസ്ത പൊളാരിസ് കമ്പനിയുടേതുള്‍പ്പെടെ സുരക്ഷയും വിനോദവും സമന്വയിപ്പിക്കുന്നതും തികഞ്ഞ സാങ്കേതിക മികവോടുകൂടിയുള്ളതുമായ സംവിധാനങ്ങളാണ് റൈഡുകള്‍ക്ക് ഉപയോഗിക്കുന്നത്.

LIVE NEWS - ONLINE

  • 1
    12 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    13 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    16 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    16 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    17 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    18 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    19 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    19 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    20 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ