Saturday, February 23rd, 2019

കടപ്പുറം ആശുപത്രി അഴിമതി; അന്വേഷണം ത്വരിതഗതിയില്‍

ആലപ്പുഴ: കടപ്പുറം ആശുപത്രിയിലെ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് പോലീസ് ഇന്റലിജന്‍സ് വിഭാഗവും അന്വേഷിക്കും. ആശുപത്രിയില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍, യു ട്യൂബ് ദൃശ്യങ്ങള്‍, മാധ്യമവാര്‍ത്തകള്‍ എന്നിവ സംബന്ധിച്ചാണ് ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ട് തേടിയത്. ആശുപത്രിയിലെ ഡോക്ടര്‍, നഴ്‌സിംഗ്് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ എന്നിവര്‍ രോഗിയുടെ ബന്ധുവില്‍നിന്നും കൈക്കൂലി വാങ്ങുന്നതായ ദൃശ്യങ്ങള്‍ യു ട്യൂബില്‍ പ്രചരിച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ പൊലീസ് വിജിലന്‍സ് വിഭാഗവും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജിലന്‍സിലെ അഞ്ചംഗം സംഘം കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ചു … Continue reading "കടപ്പുറം ആശുപത്രി അഴിമതി; അന്വേഷണം ത്വരിതഗതിയില്‍"

Published On:Sep 7, 2013 | 4:56 pm

ആലപ്പുഴ: കടപ്പുറം ആശുപത്രിയിലെ അഴിമതി ആരോപണങ്ങള്‍ സംബന്ധിച്ച് പോലീസ് ഇന്റലിജന്‍സ് വിഭാഗവും അന്വേഷിക്കും. ആശുപത്രിയില്‍ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍, യു ട്യൂബ് ദൃശ്യങ്ങള്‍, മാധ്യമവാര്‍ത്തകള്‍ എന്നിവ സംബന്ധിച്ചാണ് ഇന്റലിജന്‍സ് മേധാവി റിപ്പോര്‍ട്ട് തേടിയത്.
ആശുപത്രിയിലെ ഡോക്ടര്‍, നഴ്‌സിംഗ്് അസിസ്റ്റന്റ്, അറ്റന്‍ഡര്‍ എന്നിവര്‍ രോഗിയുടെ ബന്ധുവില്‍നിന്നും കൈക്കൂലി വാങ്ങുന്നതായ ദൃശ്യങ്ങള്‍ യു ട്യൂബില്‍ പ്രചരിച്ചിരുന്നു. ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ആശുപത്രിയില്‍ പൊലീസ് വിജിലന്‍സ് വിഭാഗവും പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിജിലന്‍സിലെ അഞ്ചംഗം സംഘം കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ചു രോഗികളില്‍ നിന്ന് ഉള്‍പ്പെടെ വിവരശേഖരണം നടത്തി. ആരോഗ്യവകുപ്പ് വിജിലന്‍സ് വിഭാഗവും സംഭവം അന്വേഷിക്കുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    23 mins ago

    കോടിയേരി അതിരു കടക്കുന്നു: സുകുമാരന്‍ നായര്‍

  • 2
    55 mins ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 3
    2 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 4
    2 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം

  • 5
    2 hours ago

    അക്രമ സംഭവങ്ങളില്‍ അഞ്ചു കോടിയുടെ നഷ്ടം: പി. കരുണാകരന്‍ എം.പി

  • 6
    3 hours ago

    മാടമ്പിത്തരം മനസില്‍വെച്ചാല്‍ മതി: കോടിയേരി

  • 7
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 8
    3 hours ago

    കശ്മീരില്‍ റെയ്ഡ്; 100 കമ്പനി അര്‍ധസൈനിക വിഭാഗത്തെ വിന്യസിച്ചു

  • 9
    3 hours ago

    കല്യോട്ട് സിപിഎം നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം