Thursday, September 20th, 2018

ബാഴ്‌സയെ ഗോള്‍വര്‍ഷത്തില്‍ മുക്കി ബയറണ്‍ മ്യൂണിക്കിന്റെ തേരോട്ടം

മ്യൂണിക് : മെസ്സിയുടെ നിഴല്‍ മാത്രം കണ്ട് മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയെ നിലംപരിശാക്കി ജര്‍മന്‍ ക്ലബ്ബായ ബയറണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ബര്‍ത്ത് ഏറെക്കൂറെ ഉറപ്പിച്ചു. ആദ്യ പകുതിയില്‍ തോമസ് മുള്ളര്‍ നേടിയ ഇരട്ട ഗോളുകളും മരിയോ ഗോമസിന്റെ ഗോളും തന്നെ ബാഴ്‌സക്ക് താങ്ങാവുന്നതിലധികമായിരുന്നു. പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിതനാകാതെ കളത്തിലിറങ്ങിയ മെസ്സി കാഴ്ചക്കാരനാക്കി 73ാം മിനുട്ടില്‍ ആര്യന്‍ റോബന്‍ ബാഴ്‌സയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു കയറ്റി. സ്വന്തം ഹാഫില്‍ പന്തുകള്‍ പരസ്പരം … Continue reading "ബാഴ്‌സയെ ഗോള്‍വര്‍ഷത്തില്‍ മുക്കി ബയറണ്‍ മ്യൂണിക്കിന്റെ തേരോട്ടം"

Published On:Apr 24, 2013 | 10:10 am

BAYARAN-MUNICHമ്യൂണിക് : മെസ്സിയുടെ നിഴല്‍ മാത്രം കണ്ട് മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയെ നിലംപരിശാക്കി ജര്‍മന്‍ ക്ലബ്ബായ ബയറണ്‍ മ്യൂണിക്ക് ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ ബര്‍ത്ത് ഏറെക്കൂറെ ഉറപ്പിച്ചു. ആദ്യ പകുതിയില്‍ തോമസ് മുള്ളര്‍ നേടിയ ഇരട്ട ഗോളുകളും മരിയോ ഗോമസിന്റെ ഗോളും തന്നെ ബാഴ്‌സക്ക് താങ്ങാവുന്നതിലധികമായിരുന്നു. പരിക്കിന്റെ പിടിയില്‍ നിന്ന് പൂര്‍ണമായും മോചിതനാകാതെ കളത്തിലിറങ്ങിയ മെസ്സി കാഴ്ചക്കാരനാക്കി 73ാം മിനുട്ടില്‍ ആര്യന്‍ റോബന്‍ ബാഴ്‌സയുടെ ശവപ്പെട്ടിയില്‍ അവസാന ആണിയും അടിച്ചു കയറ്റി. സ്വന്തം ഹാഫില്‍ പന്തുകള്‍ പരസ്പരം പാസ്സു ചെയ്യാനല്ലാതെ എതിര്‍ ഗോള്‍ മുഖത്തേക്ക് കടന്നു കയറാന്‍ ബാഴ്‌സക്ക് കഴിഞ്ഞില്ല. മറുഭാഗത്ത് ബയറണ്‍ ആകട്ടെ ബോള്‍ ലഭിച്ച് അവസരങ്ങളിലെല്ലാം കൃത്യമായി ബാഴ്‌സലോണ ഗോളി വിക്ടര്‍ വാല്‍ഡെസിനെ സമ്മര്‍ദ്ദത്തിലാക്കി.
25ാം മിനിറ്റില്‍ കോര്‍ണര്‍കിക്കില്‍നിന്ന് ഡാന്റെ ഹെഡ്ഡ് ചെയ്ത് നല്‍കിയ പന്ത് തോമസ് മുള്ളര്‍ ബാഴ്‌സയുടെ നെറ്റിലേക്ക് ഹെഡ്ഡര്‍ വഴി തിരിച്ചു വിട്ടപ്പോള്‍ ബാഴ്‌സ താരങ്ങള്‍ നിശ്ശബ്ധരായി. ഇതിനു പിന്നാലെ ഗോള്‍ നടക്കാന്‍ മെസ്സിക്ക് കിട്ടിയ അവസരം പ്രതിരോധനിര താരം ഡാന്റെ തട്ടിയകറ്റി. പിന്നീട് ബയറണ്‍ കളിക്കാരുടെ സമ്പൂര്‍ണ ആധിപത്യമാണ് കളത്തില്‍ കണ്ടത്. 49ാം മിനുട്ടില്‍ മരിയോ ഗോമസും 73ാം മിനുട്ടില്‍ ആര്യന്‍ റോബനും 82ാം മിനുട്ടില്‍ തോമസ് മുള്ളറും ബാഴ്‌സയുടെ വല ചലിപ്പിച്ചപ്പോള്‍ ഫൈനല്‍ കാണണമെങ്കില്‍ രണ്ടാംപാദ മത്സരം വരെ കാത്തിരിക്കണമെന്നാണ് ബാഴ്‌സയുടെ ഗതി.

LIVE NEWS - ONLINE

  • 1
    22 mins ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    1 hour ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    4 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    4 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    6 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    7 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    7 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    8 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    8 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല