Tuesday, October 16th, 2018

ബാത്ത്‌റൂം ലൈറ്റിങ്ങ്

ബാത്ത്‌റൂമില്‍ നല്ലതുപോലെ വെളിച്ചം ലഭ്യമാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്

Published On:Oct 8, 2018 | 12:12 pm

വീട് വൃത്തിയാക്കി അലങ്കരിക്കുന്നതു പോലെ ബാത്ത്‌റൂമിനും പ്രധാന്യം നല്‍കേണ്ടതുണ്ട്. അനുയോജ്യമായ പെയ്ന്റ്, ലൈറ്റ് എന്നവ കൊണ്ട് ബാത്ത്‌റൂം അലങ്കരിക്കേണ്ടതുണ്ട്. നല്ല വെളിച്ചമുള്ള ബാത്ത്‌റൂമാണ് ഏവരും ആഗ്രഹിക്കുക. ബാത്ത്‌റൂമില്‍ നല്ലതുപോലെ വെളിച്ചം ലഭ്യമാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതിനാല്‍ തന്നെ ബാത്ത്‌റൂം ലൈറ്റ് സെറ്റ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാം.
ആക്‌സന്റ് ലൈറ്റിങ്ങ് വഴി ബാത്ത്‌റൂമിന് ആകര്‍ഷകമായ ഭംഗി ലഭിക്കും. ആര്‍ട്ട് വര്‍ക്കുകള്‍, അലങ്കാരങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം നല്കുന്ന ചെറിയ സ്‌പോട്ട്‌ലൈറ്റുകള്‍ സ്ഥാപിക്കാം. മറച്ച് വെച്ചിരിക്കുന്ന ഷവറിനടുത്തുള്ള ലൈറ്റ് 35 ഡിഗ്രി തിരിച്ച് വെച്ചാല്‍ ബാത്ത്‌റൂമിന് തിളക്കം ലഭിക്കാനും, ആകര്‍ഷകമായ ടൈലുകള്‍ എടുത്ത് കാണിക്കാനും സഹായിക്കും.
ഫിക്‌സ്ചറുകളില്‍ നിന്ന് വരുന്ന വെളിച്ചം ക്രമീകരിക്കാന്‍ ഡിമ്മറുകള്‍ ഉപയോഗിക്കാം. ഡിമ്മറുകള്‍ ഉപയോഗിച്ച് മുറിയിലെ മൂഡിന് മാറ്റം വരുത്താനാവും. ഇത് ഏറെ ബാത്ത്‌റൂമിനും അനുയോജ്യമായണ്.
സ്വഭാവികമായ വെളിച്ചം ലഭിക്കാന്‍ ആംബിയന്റ് ലൈറ്റിങ്ങ് ഉപയോഗപ്പെടുത്താം. ഉയരമുള്ള മേല്‍ക്കൂര, അല്ലെങ്കില്‍ കോവ്, കാന്റിലിവര്‍ ആകൃതിയാണെങ്കില്‍ പെന്‍ഡന്റ് ഫിക്‌സചറുകളും സുതാര്യമായ ഷേഡുകളും ഉപയോഗിക്കുക.

LIVE NEWS - ONLINE

  • 1
    11 mins ago

    കനയ്യ കുമാറിന്റെ വാഹനവ്യൂഹത്തിനുനേരെ ആക്രമണം

  • 2
    2 hours ago

    തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ താന്‍ പ്രസംഗിച്ചാല്‍ കോണ്‍ഗ്രസിന് വോട്ട് നഷ്ടപ്പെട്ടും; ദിഗ്വിജയ് സിങ്

  • 3
    3 hours ago

    രാജ്യത്ത് ആക്രമണം നടത്താന്‍ ഭീകരര്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണെന്ന് രാജ്‌നാഥ് സിങ്ങ്

  • 4
    5 hours ago

    അലന്‍സിയര്‍ക്കെതിരെ മീ ടു ആരോപണവുമായി നടി ദിവ്യാ ഗോപിനാഥ്

  • 5
    5 hours ago

    സമരവുമായി മുന്നോട്ടുപോകും: ശ്രീധരന്‍ പിള്ള

  • 6
    6 hours ago

    ശബരിമല; ചര്‍ച്ച പരാജയപ്പെട്ടു

  • 7
    9 hours ago

    ജില്ലാ സ്‌കൂള്‍ ഫുട്‌ബോള്‍ ടീമിനെ തെരഞ്ഞെടുത്തതില്‍ അഴിമതിയെന്ന് പരാതി

  • 8
    9 hours ago

    ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ ഇടപെടും: മന്ത്രി കടകം പള്ളി

  • 9
    9 hours ago

    കാര്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ വ്യാപാരി മരിച്ചു