Saturday, September 23rd, 2017

നോട്ട് പ്രതിസന്ധി: മലയോരത്ത് ബാര്‍ട്ടര്‍ സമ്പ്രദായം

        കണ്ണൂര്‍: രൂക്ഷമായ നോട്ട് പ്രതിസന്ധിയെ മറികടക്കാന്‍ മലയോര മേഖലകളില്‍ ‘ബാര്‍ട്ടര്‍ സമ്പ്രദായം’ . പരസ്പരം സാധനങ്ങള്‍ കൈമാറിയാണ് പ്രതിസന്ധിയെ അതിജീവിക്കുന്നത്. ബാങ്കുകളില്‍നിന്നും എ ടി എമ്മില്‍ നിന്നും പേരിന്് പോലും പണം കിട്ടാതായതിനെ തുടര്‍ന്നാണ് ഈ അതിജീവന തന്ത്രം. പലചരക്കു കടകളില്‍നിന്നും സാധനം വാങ്ങുന്നവര്‍ പണത്തിന് പകരം തത്തുല്യമായ സാധനങ്ങള്‍ നല്‍കും. അരി വാങ്ങിയാല്‍ പകരം കൊപ്രയോ തേങ്ങയോ നല്‍കും. പച്ചക്കറി കടകളിലാണ് ഇത് ഏറെക്കുറെ പ്രായോഗികമായത്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഇഞ്ചി, … Continue reading "നോട്ട് പ്രതിസന്ധി: മലയോരത്ത് ബാര്‍ട്ടര്‍ സമ്പ്രദായം"

Published On:Dec 16, 2016 | 11:58 am

barter-system-full-image

 

 

 

 
കണ്ണൂര്‍: രൂക്ഷമായ നോട്ട് പ്രതിസന്ധിയെ മറികടക്കാന്‍ മലയോര മേഖലകളില്‍ ‘ബാര്‍ട്ടര്‍ സമ്പ്രദായം’ . പരസ്പരം സാധനങ്ങള്‍ കൈമാറിയാണ് പ്രതിസന്ധിയെ അതിജീവിക്കുന്നത്. ബാങ്കുകളില്‍നിന്നും എ ടി എമ്മില്‍ നിന്നും പേരിന്് പോലും പണം കിട്ടാതായതിനെ തുടര്‍ന്നാണ് ഈ അതിജീവന തന്ത്രം.
പലചരക്കു കടകളില്‍നിന്നും സാധനം വാങ്ങുന്നവര്‍ പണത്തിന് പകരം തത്തുല്യമായ സാധനങ്ങള്‍ നല്‍കും. അരി വാങ്ങിയാല്‍ പകരം കൊപ്രയോ തേങ്ങയോ നല്‍കും. പച്ചക്കറി കടകളിലാണ് ഇത് ഏറെക്കുറെ പ്രായോഗികമായത്. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന ഇഞ്ചി, വാഴക്കുല, ചേമ്പ്, ചേന, കാച്ചില്‍ തുടങ്ങിയവ കടയില്‍ നല്‍കി പകരം തക്കാളി, സവാള തുടങ്ങിയ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങും. അങ്ങോട്ടും ഇങ്ങോട്ടും ചില വിട്ടുവീഴ്ചക്കും തയ്യാറാകും.
മീന്‍ വില്‍ക്കുന്നവര്‍ക്കും ഇങ്ങനെ പകരം സാധനങ്ങള്‍ ലഭിക്കുന്നുണ്ട്്. ആവശ്യമുള്ളവര്‍ക്ക് ഇത് അവിടെ വന്ന് വില്‍ക്കും.റബര്‍പോലുള്ള മലഞ്ചരക്ക് വില്‍ക്കാനെത്തുന്നവര്‍ക്ക് ടോക്കണാണ് പലയിടത്തും നല്‍കുന്നത്. അതിനാല്‍ നിര്‍മ്മാണ പ്രവര്‍ത്തനം, കൃഷിപ്പണി എന്നിവ പൂര്‍ണമായും മുടങ്ങി. ഇത് നേരിടാന്‍ കര്‍ഷകര്‍ പരസ്പരം ജോലിയില്‍ സഹായിക്കുന്ന രീതിയും തുടങ്ങി. ഒരാളുടെ കൃഷിയിടത്തില്‍ പല സുഹൃത്തുക്കള്‍ ചേര്‍ന്ന് ജോലിചെയ്യും. ഇത് മാറി മാറി ചെയ്യുമ്പോള്‍ എല്ലാവരുടെയും ജോലികള്‍ തീരും.
ക്രിസ്മസ് അടുത്തതോടെ മലയോരം പൂര്‍ണമായും ആശങ്കയിലായി. നോമ്പുകാലമായതിനാല്‍ ഇറച്ചിയും മീനും വാങ്ങേണ്ട ആവശ്യമില്ല. എന്നാല്‍ ക്രിസ്മസ് ആഘോഷത്തിന് ഇത് അനിവാര്യമാണ്. പണമില്ലാത്തതിനാല്‍ വായ്പകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചത് സഹകരണ ബാങ്കുകളില്‍നിന്നുള്ള ഭീഷണിക്ക് പരിഹാരമായി. എന്നാലും നിത്യജീവിതത്തില്‍ നോട്ടില്ലാതെ എന്ത് ചെയ്യാനാകുമെന്നാണ് ജനം ചോദിക്കുന്നത്. കഴിഞ്ഞ ദിവസം കേളകത്ത് ഫെഡറല്‍ ബേങ്ക് തുറക്കാന്‍ വിടാത്തത് ഈ രോഷപ്രകടനത്തിന്റെ ഭാഗമാണ്.

LIVE NEWS - ONLINE

  • 1
    26 mins ago

    രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് ഹിമാചല്‍ പ്രദേശിന് സ്വന്തം

  • 2
    43 mins ago

    സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

  • 3
    1 hour ago

    തോമസ് ചാണ്ടിയെ പുറത്താക്കണമെന്ന് ഹസ്സന്‍

  • 4
    1 hour ago

    ട്രംപും കിംമ്മും കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളെന്ന് റഷ്യ

  • 5
    2 hours ago

    നോക്കിയ 8 സെപ്തംബര്‍ 26 ന് ഇന്ത്യയിലെത്തുമെന്ന് റിപ്പോര്‍ട്ട്

  • 6
    2 hours ago

    സോളാര്‍ കേസ്; ഉമ്മന്‍ചാണ്ടിയുടെ ഹര്‍ജിയില്‍ വിധി ഇന്ന്

  • 7
    2 hours ago

    ട്രംപും കിംമ്മും കിന്‍ഡര്‍ ഗാര്‍ഡനിലെ കുട്ടികളെന്ന് റഷ്യ

  • 8
    3 hours ago

    ലോകം ഇവളെ ‘നങ്ങേലി’ എന്ന് വിളിക്കും

  • 9
    13 hours ago

    പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കല്‍: പുതിയ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍