Friday, November 16th, 2018

ബാഴ്‌സലോണക്ക് സമനില ; ബയറണിന് ജയം

പാരീസ് : ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയെ പാരീസ് സാന്‍ ഷെര്‍മാങ് സമനിലയില്‍ തളച്ചു. കളിയുടെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ച ബാഴ്‌സലോണ മെസ്സിയുടെ സുന്ദരമായ ഗോളില്‍ മുപ്പത്തിയെട്ടാം മിനുട്ടില്‍ തന്നെ മുന്നിലെത്തിയിരുന്നു. ഇടക്കു വെച്ച് മെസ്സി പരിക്കേറ്റ് പുറത്തു പോയതോടെ ബാഴ്‌സലോണയുടെ താളം തെറ്റി. മെസ്സിക്ക് പകരക്കാരനായി എത്തിയ ഫാബര്‍ഗാസിന് ഏറെയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 79ാം മിനുട്ടില്‍ ഇബ്രാഹിമോവിച്ചിലൂടെ ഷെര്‍മാങ് സമനില നേടി. എന്നാല്‍ 88ാം മിനുട്ടില്‍ ലഭിച്ച ഒരു … Continue reading "ബാഴ്‌സലോണക്ക് സമനില ; ബയറണിന് ജയം"

Published On:Apr 3, 2013 | 10:49 am

പാരീസ് : ചാമ്പ്യന്‍സ് ലീഗില്‍ ബുധനാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ കരുത്തരായ ബാഴ്‌സലോണയെ പാരീസ് സാന്‍ ഷെര്‍മാങ് സമനിലയില്‍ തളച്ചു. കളിയുടെ തുടക്കം മുതല്‍ ആധിപത്യം സ്ഥാപിച്ച ബാഴ്‌സലോണ മെസ്സിയുടെ സുന്ദരമായ ഗോളില്‍ മുപ്പത്തിയെട്ടാം മിനുട്ടില്‍ തന്നെ മുന്നിലെത്തിയിരുന്നു. ഇടക്കു വെച്ച് മെസ്സി പരിക്കേറ്റ് പുറത്തു പോയതോടെ ബാഴ്‌സലോണയുടെ താളം തെറ്റി. മെസ്സിക്ക് പകരക്കാരനായി എത്തിയ ഫാബര്‍ഗാസിന് ഏറെയൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. 79ാം മിനുട്ടില്‍ ഇബ്രാഹിമോവിച്ചിലൂടെ ഷെര്‍മാങ് സമനില നേടി. എന്നാല്‍ 88ാം മിനുട്ടില്‍ ലഭിച്ച ഒരു പെനാല്‍റ്റി വലയിലെത്തിച്ച് സാവി ബാഴ്‌സലോണയെ വീണ്ടും മുന്നിലെത്തിച്ചു. ഏറെക്കൂറെ വിജയം ഉറപ്പിച്ച് ബാഴ്‌സലോണയുടെ ആരാധകര്‍ ആര്‍ത്തു വിളിക്കുന്നതിനിടെ ഇന്‍ജുറി ടൈമിലെ 93ാം മിനുട്ടില്‍ മറ്റിയൂഡി ബാഴ്‌സലോണയെ ഞെട്ടിച്ച് പി എസ് ജിയുടെ രണ്ടാം ഗോളും സമനിലയും നേടി.
മറ്റൊരു മത്സരത്തില്‍ ബയറണ്‍ മ്യൂണിക്ക് യുവന്റസിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

LIVE NEWS - ONLINE

  • 1
    17 mins ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 2
    28 mins ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 3
    1 hour ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 4
    1 hour ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം

  • 5
    1 hour ago

    ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരം

  • 6
    14 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 7
    15 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 8
    16 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 9
    18 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം