Monday, July 22nd, 2019

ബാര്‍ വിഷയത്തില്‍ നാണക്കേടിനും ഒരതിരില്ലേ…

        കേരളത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കല്‍ യുഡിഎഫില്‍ ചര്‍ച്ചയായിട്ട് നാളുകളേറെയായി. കോണ്‍ഗ്രസിലും ഇത് ചൂടുപിടിച്ച ചര്‍ച്ചയാണ്. ഇതുസംബന്ധിച്ച് മുന്നണിയിലും പാര്‍ട്ടിയിലും ഒട്ടേറെ യോഗങ്ങളും നടന്നുകഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇന്നും മുന്നണിയോഗം ചേരുന്നുണ്ട്. തീരുമാനമാകുമോയെന്ന് മുന്‍കൂട്ടി പറയുകവയ്യ. നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത് പ്രശ്‌നപരിഹാരം അകലെയണെന്നാണ്. അടച്ചിട്ട ബാര്‍ തുറക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ്‌ചെന്നിത്തല ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ബാറുകളില്‍ ടുസ്റ്റാര്‍ പദവിയുള്ളവ ഉടന്‍ തുറക്കണമെന്നും മറ്റുള്ളവയുടെ കാര്യത്തില്‍ നിലവാരം പരിശോധിക്കാന്‍ കമ്മറ്റിയെ നിയോഗിക്കണമെന്നുമാണ് … Continue reading "ബാര്‍ വിഷയത്തില്‍ നാണക്കേടിനും ഒരതിരില്ലേ…"

Published On:Apr 29, 2014 | 3:21 pm

BAR Editorial Full

 

 

 

 
കേരളത്തില്‍ ബാര്‍ ലൈസന്‍സ് പുതുക്കല്‍ യുഡിഎഫില്‍ ചര്‍ച്ചയായിട്ട് നാളുകളേറെയായി. കോണ്‍ഗ്രസിലും ഇത് ചൂടുപിടിച്ച ചര്‍ച്ചയാണ്. ഇതുസംബന്ധിച്ച് മുന്നണിയിലും പാര്‍ട്ടിയിലും ഒട്ടേറെ യോഗങ്ങളും നടന്നുകഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയെന്നോണം ഇന്നും മുന്നണിയോഗം ചേരുന്നുണ്ട്. തീരുമാനമാകുമോയെന്ന് മുന്‍കൂട്ടി പറയുകവയ്യ. നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത് പ്രശ്‌നപരിഹാരം അകലെയണെന്നാണ്.
അടച്ചിട്ട ബാര്‍ തുറക്കുന്നത് സംബന്ധിച്ച് ആഭ്യന്തര മന്ത്രി രമേശ്‌ചെന്നിത്തല ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ബാറുകളില്‍ ടുസ്റ്റാര്‍ പദവിയുള്ളവ ഉടന്‍ തുറക്കണമെന്നും മറ്റുള്ളവയുടെ കാര്യത്തില്‍ നിലവാരം പരിശോധിക്കാന്‍ കമ്മറ്റിയെ നിയോഗിക്കണമെന്നുമാണ് ചെന്നിത്തലയുടെ നിര്‍ദേശം. ഈയൊരു നിര്‍ദേശം അംഗീകരിക്കുകയാണെങ്കില്‍ മുന്നൂറ് ബാറുകള്‍ കൂടി തുറക്കാന്‍ സാധിക്കുമെന്നാണ് അദ്ദേഹം കണക്കുകൂട്ടുന്നത്. ഇപ്പോള്‍ ലൈസന്‍സ് പുതുക്കിയ ബാറുകളില്‍ തന്നെ നിലവാരമില്ലാത്തവ എണ്‍പത്തിയഞ്ചോളം വരുമെന്നും ഇവയും പൂട്ടിയാല്‍ ഇരുന്നൂറോളം ബാറുകള്‍ നിര്‍ത്തലാക്കാന്‍ കഴിയുമെന്നാണ് ചെന്നിത്തല കരുതുന്നത്. എന്നാല്‍ മുഖ്യമന്ത്രിക്കും കെ പി സി സി അധ്യക്ഷനും ചെന്നിത്തലയുട അഭിപ്രായത്തോട് യോജിപ്പില്ലെന്നാണ് പുറമെ പറഞ്ഞുകേള്‍ക്കുന്നത്. മുഖ്യമന്ത്രിക്ക് തികച്ചും വ്യത്യസ്തമായ നിലപാടാണ് ഇക്കാര്യത്തിലുള്ളത്. എല്ലാബാറുകളുടേയും ലൈസന്‍സ് താല്‍ക്കാലികമായി പുതുക്കണമെന്നാണ് മുഖ്യമന്ത്രിയുടെ പക്ഷം. അങ്ങിനെയെങ്കില്‍ നിലവാര പരിശോധന പിന്നീട് മതിയെന്നും മുഖ്യമന്ത്രി പറയുന്നു. ഇവരില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തനിലപാടാണ് ബാര്‍ലൈസന്‍സിന്റെ കാര്യത്തില്‍ കെ പി സി സി അധ്യക്ഷനുള്ളത്. നിലവാരമില്ലാത്ത ഒന്നുപോലും തുറക്കരുതെന്ന നിലപാട് മയപ്പെടുത്താന്‍ സുധീരനും തയാറല്ല. മുഖ്യമന്ത്രിയുടെ നിലപാടുകളോട് യോജിക്കുകയാണ് എക്‌സൈസ് മന്ത്രി.
ബാര്‍ ലൈസന്‍സ് പുതുക്കലുമായി ബന്ധപ്പെട്ട് ഇതിനകം ഒരുപാട് അന്തര്‍നാടകം നടന്നുകഴിഞ്ഞെന്ന് വ്യക്തം. ബാര്‍ ഉടമകള്‍ക്ക് വേണ്ടി അഭിഭാഷകനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് രവികുമാര്‍ കേസില്‍ നിന്ന് പിന്മാറുന്ന സാഹചര്യംവരെ ഉണ്ടായത് ചെറിയകാര്യമൊന്നുമല്ല. അത്യന്തം ഗൗരവമേറിയതുതന്നെയാണ്.
മദ്യത്തിന്റെ കാര്യത്തില്‍ കടുത്ത ആദര്‍ശവാദിയാണ് സുധീരന്‍. പക്ഷേ കേരളത്തിലെ ഭരണ മുന്നണിയെ നയിക്കുന്ന കക്ഷിയുടെ അധ്യക്ഷന്‍ കൂടിയാകുമ്പോള്‍ ചിലപ്പോള്‍ ആദര്‍ശമൊന്നും വിലപ്പോയെന്ന് വരില്ല. സര്‍ക്കാര്‍പക്ഷത്ത് നില്‍ക്കേണ്ടതായും വരും. കാരണം മദ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനമാണ് സര്‍ക്കാറിനെ സാമ്പത്തികമായി താങ്ങിനിര്‍ത്തുന്ന ഘടകങ്ങളിലൊന്ന്. അപ്പോള്‍ ബാറുകള്‍ അടച്ചുപൂട്ടിയാലുള്ള ഗതിയെന്തായിരിക്കും. അല്ലെങ്കില്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ മാസം മാത്രം 2000 കോടി രൂപയാണ് സര്‍ക്കാര്‍ കടമെടുത്തത്. ഈയൊരു സാഹചര്യത്തില്‍ മദ്യവരുമാനം കൂടി നിലക്കുന്ന സാഹചര്യമുണ്ടായാല്‍ ഖജനാവ് അടച്ചുപൂട്ടല്‍ മാത്രമെ നിര്‍വാഹമുള്ളൂ.
ഇക്കാര്യത്തില്‍ മുന്നണിയിലും കോണ്‍ഗ്രസിലും കടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന യാഥാര്‍ത്ഥ്യം അംഗീകരിച്ചേ മതിയാവൂ. മുന്നണി നേതാക്കള്‍ തന്നെ പലതരത്തിലാണ് സംസാരിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക നിലയെ സാരമായി ബാധിക്കുന്ന ഒരു വിഷയം സംബന്ധിച്ച് ഇനിയും അഭിപ്രായ സമന്വയത്തിലെത്തിച്ചേരാന്‍ സാധിക്കാത്തത് നാണക്കേട് തന്നെയാണെന്ന കാര്യത്തില്‍ സംശയമില്ല. ബാര്‍ ലൈസന്‍സ് വിഷയം മാത്രമാണ് കേരളത്തില്‍ കഴിഞ്ഞ കുറേ ദിവസങ്ങളായി നിറഞ്ഞുനില്‍ക്കുന്നത് ഇതിലാകട്ടെ അന്തിമതീരുമാനമെടുക്കാന്‍ കഴിയുന്നില്ല. ഇതില്‍പ്പരം അപമാനം മറ്റൊന്നുമില്ല. ഒറ്റക്കെട്ടായി നിന്ന് തീരുമാനമെടുക്കേണ്ടവര്‍ തന്നെ പരസ്പരവിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുക വഴി കേരളം തരണം ചെയ്യാനിരിക്കുന്നത് വലിയ കീറാമുട്ടി തന്നെയാണ്. അല്ലെങ്കില്‍ തന്നെ നൂറുകൂട്ടം പ്രശ്‌നങ്ങളെയാണ് സര്‍ക്കാര്‍ അഭിമുഖീകരിക്കുന്നത് അതിനിടയിലാണ് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ച് ബാര്‍ ലൈസന്‍സ് വിഷയം കടന്നുവന്നത്. ബാര്‍ ലൈസന്‍സുകള്‍ പുതുക്കല്‍ സുപ്രഭാതത്തില്‍ പൊട്ടിമുളച്ചുവന്നതല്ല. വര്‍ഷാവര്‍ഷം ലൈസന്‍സ് പുതുക്കല്‍ നടപടിക്രമങ്ങള്‍ ഉണ്ടാവുമെന്നും അപ്പോള്‍ എന്ത് സമീപനം സ്വീകരിക്കണമെന്നും മുന്‍കൂട്ടി തീരുമാനിക്കേണ്ടതാണ്. ഇത്തവണ തെരഞ്ഞെടുപ്പായതിനാല്‍ അതിന് സാവകാശം ലഭിച്ചില്ലെന്ന് അംഗീകരിച്ചാല്‍ തന്നെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേമുള്ള ചില ദിനങ്ങള്‍ ഇതിനായി മാറ്റിവെക്കാമായിരുന്നു. വലിയ ഒരുവിഷയത്തെ അതേഗൗരവത്തില്‍ സമീപിക്കാതെ പെട്ടെന്നൊരു സുപ്രഭാതത്തില്‍ പുലിവരുന്നേയെന്ന് വിളിച്ച്കൂവിയിട്ട് യാതൊരു കാര്യവുമില്ല. . ബാര്‍ലൈസന്‍സിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇപ്പോള്‍ തന്നെ ഏറെ വൈകി. ഈ വസ്തുത അംഗീകരിച്ച് ഒരുമേശക്ക് ചുറ്റുമിരുന്ന് പ്രശ്‌ന പരിഹാരത്തിന് ഉചിതമായ തീരുമാനമെടുക്കുകയാണ് വേണ്ടത്.

LIVE NEWS - ONLINE

 • 1
  3 hours ago

  തലസ്ഥാനത്ത് തെരുവ് യുദ്ധം

 • 2
  4 hours ago

  യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

 • 3
  4 hours ago

  യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

 • 4
  5 hours ago

  സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

 • 5
  5 hours ago

  കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

 • 6
  6 hours ago

  ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

 • 7
  7 hours ago

  പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

 • 8
  7 hours ago

  ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

 • 9
  7 hours ago

  ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു