Wednesday, September 26th, 2018

ബാര്‍ പൂട്ടിയത്‌കൊണ്ട് മദ്യപാനികള്‍ കുറഞ്ഞിട്ടില്ല: മന്ത്രി രാമകൃഷ്ണന്‍

      തിരു: പുതിയ മദ്യനയത്തിന്റെ നയം വ്യക്തമാക്കി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ രംഗത്ത്. ബാര്‍ പൂട്ടിയത് കൊണ്ട് മാത്രം കേരളത്തിലെ മദ്യപാനികളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം സംസ്ഥാനത്തെ ലഹരി കേന്ദ്രമാക്കിയെന്നും ഘട്ടംഘട്ടമായുള്ള മദ്യവര്‍ജനമാണ് ഇവിടെ ആവശ്യമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു. നല്ല മദ്യം ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുവെന്നും ത്രി സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നാലും ഇവിടെ മദ്യത്തിന്റെ ഉപയോഗം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ മദ്യം സ്വയം … Continue reading "ബാര്‍ പൂട്ടിയത്‌കൊണ്ട് മദ്യപാനികള്‍ കുറഞ്ഞിട്ടില്ല: മന്ത്രി രാമകൃഷ്ണന്‍"

Published On:Jun 9, 2017 | 10:43 am

TP Ramakrishnan Full Image

 

 

 
തിരു: പുതിയ മദ്യനയത്തിന്റെ നയം വ്യക്തമാക്കി എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ രംഗത്ത്. ബാര്‍ പൂട്ടിയത് കൊണ്ട് മാത്രം കേരളത്തിലെ മദ്യപാനികളുടെ എണ്ണം കുറഞ്ഞിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം സംസ്ഥാനത്തെ ലഹരി കേന്ദ്രമാക്കിയെന്നും ഘട്ടംഘട്ടമായുള്ള മദ്യവര്‍ജനമാണ് ഇവിടെ ആവശ്യമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.
നല്ല മദ്യം ലഭ്യമാക്കാന്‍ ഈ സര്‍ക്കാര്‍ ശ്രമിക്കുവെന്നും ത്രി സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ബാറുകള്‍ തുറന്നാലും ഇവിടെ മദ്യത്തിന്റെ ഉപയോഗം കുറയുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ മദ്യം സ്വയം ഉപേക്ഷിച്ച് ഷാപ്പുകള്‍ പൂട്ടുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, യു.ഡി.എഫിന്റെ മദ്യ നയത്തിന്റെ ഭാഗമായി പൂട്ടിയ ബാറുകള്‍ തുറക്കാന്‍ അനുവദിക്കുന്ന പുതിയ മദ്യനയത്തിന് പിന്നാലെ കൂടുതല്‍ ആവശ്യങ്ങളുമായി ബാറുടമകള്‍ രംഗത്തെത്തി. സുപ്രീം കോടതിയെ മറികടക്കാന്‍ സര്‍ക്കാര്‍ മുന്നിട്ടിറങ്ങണമെന്നും പാതയോരത്തെ ഹോട്ടലുകളിലെ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുവദിക്കണമെന്നും ബാറുടമകള്‍ ആവശ്യപ്പെട്ടു.
കൂടാതെ, സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തെ പിന്തുണച്ച് മുന്‍ മന്ത്രിയും ആര്‍.എസ്.പി നേതാവുമായ ഷിബു ബേബി ജോണ്‍ രംഗത്തെത്തി. എല്‍.ഡി.എഫ് മദ്യനയം സ്വാഗതാര്‍ഹവും അനിവാര്യതയുമാണ്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ ബാര്‍ പൂട്ടല്‍ നയം തികച്ചും വൈകാരികവും അസമയത്തെ അപക്വമായ രാഷ്ട്രീയ നിലപാടായിരുന്നു. ഈ തീരുമാനമാണ് യു.ഡി.എഫിന് തുടര്‍ ഭരണം ഇല്ലാതാക്കിയതെന്നും ഷിബു ബേബി ജോണ്‍ വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    1 min ago

    തന്റെ ഉള്ളിലെ സൈനികനും നാവിക പരിശീലനവും പൊരുതാന്‍ സഹായിച്ചതെന്ന് അഭിലാഷ് ടോമി

  • 2
    27 mins ago

    സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യത

  • 3
    3 hours ago

    ആധാര്‍ ഭരണഘടനാ വിരുദ്ധം: ജസ്റ്റിസ് ചന്ദ്രചൂഡ്

  • 4
    6 hours ago

    ക്രിമിനലുകള്‍ സ്ഥാനാര്‍ത്ഥികളാകരുതെന്ന നിര്‍ദേശം സ്വാഗതാര്‍ഹം

  • 5
    7 hours ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 6
    7 hours ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 7
    8 hours ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 8
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 9
    8 hours ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി