Thursday, April 25th, 2019

ആശങ്കകള്‍ വിട്ടൊഴിയാത്ത മദ്യനയം

      മദ്യനയത്തിലെ വിധി സര്‍ക്കാരിന് അനുകൂലമെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ അല്ല തിരിച്ചടിയാണെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു. ഭാഗികപരാജയമെന്നവാദവും, ഇനി അതല്ല ഭാഗീക വിജയമാണെന്ന വാദവും ചര്‍ച്ചകള്‍ കൊഴുപ്പിക്കുകയാണ്. അംഗീകാരം ഭാഗീകമല്ലെന്ന് കരുതുന്നില്ലെന്നാണ് ഇതേക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. സമ്പൂര്‍ണ്ണ ജയമല്ലെന്നാണ് മന്ത്രി ബാബുവിന്റെ പക്ഷം. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും അവരുടേതായ നിലപാടുകളുണ്ട്. ബാര്‍ കേസില്‍ ഹൈക്കോടതിവിധി സര്‍ക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണെന്ന … Continue reading "ആശങ്കകള്‍ വിട്ടൊഴിയാത്ത മദ്യനയം"

Published On:Nov 1, 2014 | 12:09 pm

Bar Image Full 999

 

 

 
മദ്യനയത്തിലെ വിധി സര്‍ക്കാരിന് അനുകൂലമെന്ന് ഒരുകൂട്ടര്‍ വാദിക്കുമ്പോള്‍ അല്ല തിരിച്ചടിയാണെന്ന് മറ്റൊരു കൂട്ടരും വാദിക്കുന്നു. ഭാഗികപരാജയമെന്നവാദവും, ഇനി അതല്ല ഭാഗീക വിജയമാണെന്ന വാദവും ചര്‍ച്ചകള്‍ കൊഴുപ്പിക്കുകയാണ്. അംഗീകാരം ഭാഗീകമല്ലെന്ന് കരുതുന്നില്ലെന്നാണ് ഇതേക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. സമ്പൂര്‍ണ്ണ ജയമല്ലെന്നാണ് മന്ത്രി ബാബുവിന്റെ പക്ഷം. കെ പി സി സി അധ്യക്ഷന്‍ വി എം സുധീരനും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും അവരുടേതായ നിലപാടുകളുണ്ട്. ബാര്‍ കേസില്‍ ഹൈക്കോടതിവിധി സര്‍ക്കാരിന്റെ മദ്യനയത്തിനുള്ള അംഗീകാരമാണെന്ന വാദമാണ് സുധീരന്‍ ഉയര്‍ത്തുന്നത്. ഹൈക്കോടതി വിധിയോടെ സര്‍ക്കാരിന്റെ പുതിയ മദ്യനയം പാളിയെന്നാണ് വി എസ് പറയുന്നത്. ഇത്തരത്തില്‍ വാദപ്രതിവാദങ്ങള്‍ കൊഴുക്കുമ്പോള്‍ മദ്യനയത്തിലെ ആശങ്കകളും വിട്ടൊഴിയുന്നില്ല. പുതിയ മദ്യനയത്തെ ഭാഗീകമായി പിന്തുണയ്ക്കുന്ന ഹൈക്കോടതി ഫോര്‍സ്റ്റാറുകള്‍ക്ക് അംഗീകാരം നല്‍കിയതാണ് ആശങ്കകള്‍ക്കടിസ്ഥാനം.
സര്‍ക്കാറിന്റെ മദ്യനയത്തെ ചോദ്യം ചെയ്ത് ടുസ്റ്റാര്‍, ത്രീസ്റ്റാര്‍ ബാറുടമകള്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളിയ ഹൈക്കോടതി ഫോര്‍സ്റ്റാര്‍ ഹെറിറ്റേജ് ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നിഷേധിക്കുന്നവ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഫോര്‍സ്റ്റാര്‍ പദവിക്ക് അംഗീകാരം നല്‍കിയത്. ഹൈക്കോടതി വിധിയെ മൊത്തത്തില്‍ പരിശോധിക്കുമ്പോള്‍ ഇതിന് രണ്ട് വശങ്ങള്‍ കാണാന്‍ സാധിക്കും. മദ്യനയത്തെ പൂര്‍ണ്ണമായി കോടതി അംഗീകരിക്കുന്നില്ല. അതേ സമയം തന്നെ ടു സ്റ്റാര്‍, ത്രീസ്റ്റാര്‍ പൂട്ടാനുള്ള നീക്കത്തില്‍ സര്‍ക്കാറിന് ഏറെ ആശ്വസിക്കുകയും ചെയ്യാം. ഈയൊരുകാര്യമാണ് വിധിയില്‍ മുഴച്ചുനില്‍ക്കുന്നത്.
സമ്പൂര്‍ണ്ണ മദ്യനിരോധനമെന്നത് ഒറ്റയടിക്ക് പ്രായോഗീകമല്ലെന്ന് എല്ലാവര്‍ക്കുമറിയും. മദ്യഉപയോഗം ഘട്ടം ഘട്ടമായി കുറച്ചുകൊണ്ടുവന്ന് ജനങ്ങളെ ബോധവല്‍ക്കരിച്ച് ക്രമേണ ക്രമേണ നടപ്പിലാക്കുകയാണ് വേണ്ടത്. അല്ലാതെ ഒറ്റയടിക്ക് നിര്‍ത്തല്‍ ചെയ്യുന്നത് സമൂഹത്തില്‍ പുതിയ പ്രവണതകള്‍ സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളൂ. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയില്ല. എന്നാല്‍ തുടക്കം മുതലേ നിഴലിച്ചുനിന്ന ചില അവ്യക്തതകളാണ് ഹൈക്കോടതിയെ ഇങ്ങിനെയൊരു വിധി പ്രസ്താവത്തിന് പ്രേരിപ്പിച്ചതെന്ന് നിസ്സംശയം പറയാം. ഒരുകൂട്ടര്‍ക്ക് മദ്യം വില്‍ക്കാം, മറ്റുള്ളവര്‍ക്ക് ഇതു പാടില്ലെന്നുമുള്ള വിവേചനം മദ്യനയത്തില്‍ പ്രകടമാണെന്ന ആക്ഷേപം നേരത്തെയുണ്ടായിരുന്നു.  ഇതാണ് ബാറുടമകള്‍ ഹൈക്കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇതൊരു വന്‍ വ്യവസായമാണെന്നും വന്‍ തുക മുടക്കിയാണ് ഈ വ്യവസായം മുന്നോട്ട് പോകുന്നതെന്ന വാദവും ബാറുടമകള്‍ നിരത്തിയിരുന്നു.
ഇപ്പോഴത്തെ ബാര്‍ പ്രശ്‌നത്തിന് വഴിമരുന്നിട്ടത് പാര്‍ലമെന്റ് തെരഞ്ഞെടുപ്പായിരുന്നു. സംസ്ഥാനത്ത് 418 ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദം ഭരണകക്ഷിയിലും പൊതുസമൂഹത്തിലും വന്‍ ചലനങ്ങള്‍ സൃഷ്ടിച്ചപ്പോഴാണ് സര്‍ക്കാര്‍ പെട്ടെന്നു തന്നെ മദ്യനയത്തിന് രൂപം നല്‍കിയത്. സുപ്രീം കോടതി വരെയെത്തിയതായിരുന്നു സര്‍ക്കാരിന്റെ പുതിയ മദ്യനയം. മദ്യനിയന്ത്രണവും സമ്പൂര്‍ണ്ണ മദ്യനിരോധനവും നടപ്പിലാക്കിയാല്‍ ഈ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും സര്‍ക്കാരിന്റെ വരുമാനം നിലയ്ക്കുന്നതുമെല്ലാം പ്രധാന പ്രശ്‌നങ്ങളാണെങ്കിലും  മദ്യനയം തത്വത്തില്‍ എല്ലാവരും അംഗീകരിക്കുന്നതാണ്. ധൃതിപ്പെട്ട് നടപ്പാക്കുമ്പോള്‍ വന്നുചേര്‍ന്ന ചില പ്രശ്‌നങ്ങളാണ് മദ്യനയത്തില്‍ ഇപ്പോഴും നിഴലിച്ച് നിക്കുന്നത്. അതുതന്നെയാണ് ഹൈക്കടോതിക്ക് ഇത്തരമൊരു വിധി പ്രസ്താവം നടത്തേണ്ടിവന്നതും. ഭാഗീകമോ അല്ലയോ എന്നതല്ല മുഖ്യവിഷയം, സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയാണ്.

LIVE NEWS - ONLINE

 • 1
  12 hours ago

  ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

 • 2
  13 hours ago

  ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

 • 3
  15 hours ago

  കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

 • 4
  16 hours ago

  അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

 • 5
  18 hours ago

  ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

 • 6
  18 hours ago

  ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

 • 7
  18 hours ago

  ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

 • 8
  21 hours ago

  ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

 • 9
  22 hours ago

  സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം