Tuesday, April 23rd, 2019

ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്

          കൊച്ചി: സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ ദേശീയപാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്. കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ആലപ്പുഴയിലെ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുമുള്ള 173 കി മി ദൈര്‍ഘ്യമുള്ള ദേശീയ പാതയോരത്തെ നാല്‍പ്പത് മദ്യവില്‍പ്പന ശാലകള്‍ക്കാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനാനുമതി ലഭിക്കുക. ഈ രണ്ടു ഭാഗങ്ങളിലെയും റോഡുകള്‍ക്ക് ദേശീയപാതാ പദവി എടുത്തു കളഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ 2014ല്‍ ഇറക്കിയ വിജ്ഞാപനത്തിന്റെ ചുവടു പിടിച്ചാണ് ബാറുടമകള്‍ … Continue reading "ദേശീയപാതയോരത്തെ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്"

Published On:May 31, 2017 | 11:07 am

Bar full

 

 

 

 

 

കൊച്ചി: സുപ്രീംകോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചു പൂട്ടിയ ദേശീയപാതയോരത്തെ മദ്യവില്‍പ്പന ശാലകള്‍ തുറക്കാന്‍ ഹൈക്കോടതി ഉത്തരവ്.
കണ്ണൂര്‍ മുതല്‍ കുറ്റിപ്പുറം വരെയും ആലപ്പുഴയിലെ ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെയുമുള്ള 173 കി മി ദൈര്‍ഘ്യമുള്ള ദേശീയ പാതയോരത്തെ നാല്‍പ്പത് മദ്യവില്‍പ്പന ശാലകള്‍ക്കാണ് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനാനുമതി ലഭിക്കുക. ഈ രണ്ടു ഭാഗങ്ങളിലെയും റോഡുകള്‍ക്ക് ദേശീയപാതാ പദവി എടുത്തു കളഞ്ഞുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ 2014ല്‍ ഇറക്കിയ വിജ്ഞാപനത്തിന്റെ ചുവടു പിടിച്ചാണ് ബാറുടമകള്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സംമ്പാദിച്ചത്. മതിയായ മാനദണ്ഡം പാലിച്ചില്ലെന്ന കാരണത്താലാണ് ഈ പാതകളുടെ ദേശീയപാതാ പദവി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയത്. നാലുവരി പാതയാക്കി വികസിപ്പിക്കുമ്പോള്‍ ദേശീയപാതാ പദവി തിരികെ വരുമെങ്കിലും അതുവരെ ഈ ഭാഗങ്ങളിലെ ബാറുകള്‍ക്ക് തുറന്നു പ്രവര്‍ത്തിക്കാനാകും.
അതിനിടെ, ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിച്ച ബാറുടമകള്‍ ലൈസന്‍സിനായി എക്‌സൈസ് വകുപ്പിനെ സമീപിച്ചപ്പോഴാണ് ദേശീയപാതാ പദവി എടുത്തുകളഞ്ഞ കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുന്നതെന്നാണ് ആശ്ചര്യകരമായ വസ്തുത. ഇത്രയും പ്രധാനപ്പെട്ട വിജ്ഞാപനം വന്നിട്ട് വര്‍ഷങ്ങളായിട്ടും സംസ്ഥാന സര്‍ക്കാര്‍ അറിഞ്ഞില്ലെന്നത് ദുരൂഹമാണെന്ന് ആരോപണമുയര്‍ന്നു കഴിഞ്ഞു. ബാറുടമകളെ സഹായിക്കാന്‍ നീക്കം നടന്നെന്ന് ന്യായമായും സംശയിക്കാവുന്നതാണ് സര്‍ക്കാറിന്റെ ഈ അജ്ഞത.
ഹൈക്കോടതി വിധിക്ക് സ്‌റ്റേ ലഭിക്കുമോ എന്നറിയാനായി എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് അഡ്വക്കറ്റ് ജനറലുമായി ചര്‍ച്ച നടത്തിയെങ്കിലും വിധി നടപ്പാക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്ന നിയമോപദേശമാണത്രെ ലഭിച്ചത്.
വിധിയുടെ അടിസ്ഥാനത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ തന്നെ ബാറുകള്‍ തുറക്കാനുള്ള നീക്കം ഉടമകള്‍ തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    കനത്ത പോളിംഗ് തുടരുന്നു; കണ്ണൂരില്‍ 63 ശതമാനം കടന്നു

  • 2
    4 hours ago

    കല്ലട ബസിലെ അക്രമം; രണ്ടുപേര്‍ കൂടി അറസ്റ്റില്‍

  • 3
    4 hours ago

    സംസ്ഥാനത്ത് ഇടത് തരംഗം: കോടിയേരി

  • 4
    5 hours ago

    രാത്രി ബസുകളിലെ നിയമ ലംഘനം മോട്ടോര്‍ വകുപ്പിന്റെ വീഴ്ച

  • 5
    5 hours ago

    ഇത്തവണ ബിജെപി അക്കൗണ്ട് തുറക്കും: ശ്രീധരന്‍ പിള്ള

  • 6
    6 hours ago

    പൊരിവെയിലത്തും കനത്ത പോളിംഗ്

  • 7
    7 hours ago

    യന്ത്രത്തില്‍ തകരാര്‍: വയനാട്ടില്‍ റീ പോളിംഗ് വേണമെന്ന് തുഷാര്‍

  • 8
    7 hours ago

    വോട്ട് അധികാരവും, അവകാശവുമാണ്: മമ്മൂട്ടി

  • 9
    7 hours ago

    ചൊക്ലിയില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു