Wednesday, June 20th, 2018

ബാര്‍ കോഴ; വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം

കേസ് പുനരന്വേഷിക്കാനുള്ള വിജിലന്‍സിന്റെ തീരുമാനത്തിനെതിരെ മാണി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

Published On:Sep 13, 2017 | 11:51 am

കൊച്ചി: മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരായ ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ അന്ത്യശാസനം. കേസില്‍ പുതിയ തെളിവുകള്‍ വല്ലതുമുണ്ടെങ്കില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. കേസ് പുനരന്വേഷിക്കാനുള്ള വിജിലന്‍സിന്റെ തീരുമാനത്തിനെതിരെ മാണി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.
നേരത്തെ, മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിക്കൊണ്ട് വിജിലന്‍സ് എസ്.പി ആര്‍.സുകേശന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
തെളിവില്ലാതിരുന്നിട്ടും തനിക്കെതിരെ അന്വേഷണം തുടരുന്നത് ചോദ്യം ചെയ്താണ് മാണി ഹൈക്കോടതിയേ സമീപിച്ചത്. നേരത്തെ, അന്വേഷണം എന്തായി എന്ന് അറിയിക്കണമെന്നും പുതിയ തെളിവുകള്‍ ഉണ്ടോയെന്നും കോടതി ആരാഞ്ഞിരുന്നു. ഇതിനു ശേഷവും തെളിവുകള്‍ ഹാജരാക്കാത്തതിനേത്തുടര്‍ന്നാണ് കോടതിയുടെ അന്ത്യശാസനം

 

LIVE NEWS - ONLINE

  • 1
    48 mins ago

    യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് അമേരിക്ക പിന്‍മാറി

  • 2
    1 hour ago

    ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം

  • 3
    1 hour ago

    കശ്മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

  • 4
    1 hour ago

    റഷ്യന്‍ വസന്തത്തില്‍ ഈജിപ്തിന് കാലിടറി

  • 5
    2 hours ago

    ചുംബന രംഗം പ്രചരണത്തിനുപയോഗിച്ചത് വേദനിപ്പിച്ചു

  • 6
    2 hours ago

    ചൊവ്വ ഭൂമിക്ക് ഏറ്റവും അടുത്ത് വരുന്നു..!

  • 7
    3 hours ago

    നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി പിടിയില്‍

  • 8
    3 hours ago

    ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ഒരാള്‍ പിടിയില്‍

  • 9
    15 hours ago

    ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമരം അവസാനിപ്പിച്ചു