Wednesday, July 17th, 2019

ബാങ്ക് നോട്ടീസ് മരണ വാറണ്ടാകരുത്

പതിനാറ് വര്‍ഷം മുമ്പെടുത്ത ഭവന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ജപ്തി നടപടി ഉറപ്പായതിനാല്‍ മനംനൊന്ത് നെയ്യാറ്റിന്‍കരയില്‍ ഒരമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകം. മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്റെ ഭാര്യ ലേഖ, മകള്‍ വൈഷ്ണവി എന്നിവരാണ് ബാങ്കിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്. ജനപ്രതിനിധികളും മന്ത്രിയും ഇടപെട്ടിട്ടും പ്രവാസിയായ ചന്ദ്രന്റെ കുടുംബത്തോട് കനിവ് കാണിക്കാന്‍ ബാങ്ക് തയ്യാറാകാത്തത് ആത്മഹത്യക്ക് വഴിയൊരുക്കി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ജപ്തി നടപടികളുമായി മുന്നോട്ടു പോകാന്‍ … Continue reading "ബാങ്ക് നോട്ടീസ് മരണ വാറണ്ടാകരുത്"

Published On:May 15, 2019 | 5:55 pm

പതിനാറ് വര്‍ഷം മുമ്പെടുത്ത ഭവന വായ്പയുടെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ ജപ്തി നടപടി ഉറപ്പായതിനാല്‍ മനംനൊന്ത് നെയ്യാറ്റിന്‍കരയില്‍ ഒരമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം വ്യാപകം. മഞ്ചവിളാകം മലയിക്കട വൈഷ്ണവി ഭവനില്‍ ചന്ദ്രന്റെ ഭാര്യ ലേഖ, മകള്‍ വൈഷ്ണവി എന്നിവരാണ് ബാങ്കിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തത്.
ജനപ്രതിനിധികളും മന്ത്രിയും ഇടപെട്ടിട്ടും പ്രവാസിയായ ചന്ദ്രന്റെ കുടുംബത്തോട് കനിവ് കാണിക്കാന്‍ ബാങ്ക് തയ്യാറാകാത്തത് ആത്മഹത്യക്ക് വഴിയൊരുക്കി എന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ജപ്തി നടപടികളുമായി മുന്നോട്ടു പോകാന്‍ തലപ്പത്ത് നിന്നുളള നിര്‍ദ്ദേശമാണ് ബാങ്ക് മാനേജര്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഇടയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ധനകാര്യ സ്ഥാപനങ്ങളുടെ ജപ്തി നടപടികളെ ഭയന്ന് നിര്‍ധനരായവര്‍ ആത്മഹത്യ ചെയ്യുന്ന സംഭവം സംസ്ഥാനത്ത് ഇത് ആദ്യത്തേതല്ല. ഇത്തരം ആത്മഹത്യകള്‍ ഇന്നും തുടരുന്നത് വീടും സഥലവും സുരക്ഷിതമായി നിലനിര്‍ത്തുന്ന നിയമത്തിന്റെ അഭാവം കൊണ്ടാണ്.
2002ല്‍ വാജ്‌പേയി സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍ഫാസി നിയമം കിട്ടാനുള്ള കുടിശിക തിരിച്ചുപിടിക്കുന്ന കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളേക്കാള്‍ ബാങ്കുകള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണ്. നിയമമനുസരിച്ച് വായ്പയുടെ ഗഡുക്കള്‍ തുടര്‍ച്ചയായി മൂന്ന് ഗഡു അടക്കാന്‍ വീഴ്ച വരുത്തിയാല്‍ ഈടായി നല്‍കിയ വസ്തുവും വീടും ബാങ്കിന് ജപ്തി ചെയ്യാം. നെയ്യാറ്റിന്‍കര സംഭവത്തില്‍ ബാങ്ക് മാനേജര്‍ ചെയ്തതും അതാകണം. തെരഞ്ഞെടുപ്പ് നടപടികള്‍ നടക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക താല്‍പര്യമെടുത്ത് കാര്‍ഷിക വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ബാങ്കേഴ്‌സ് യോഗ തീരുമാന പ്രകാരമാണിത് പ്രഖ്യാപിച്ചത്. പക്ഷെ ഇത് നടപ്പിലാക്കാന്‍ ബാങ്കുകള്‍ വൈമനസ്യം കാണിക്കുന്നതിന്റെ പിന്നില്‍ സര്‍ഫാസി നിയമത്തിലെ വ്യവസ്ഥകള്‍ തന്നെയായിരിക്കണം. സുരക്ഷിതമായ ഒരു കിടപ്പാടം ഉറപ്പ് വരുത്താനുള്ള നിയമത്തിന്റെ അഭാവംമൂലം ആത്മഹത്യകള്‍ തുടരുന്നത് പൊതുസമൂഹത്തിന് അംഗീകരിക്കാന്‍ കഴിയില്ല.
കോടിക്കണക്കിന് രൂപ വായ്പയെടുത്ത് ധനകാര്യ സ്ഥാപനങ്ങളെ കബളിപ്പിച്ച് ചിലര്‍ വിദേശ രാജ്യങ്ങളില്‍ സുഖിച്ചു കഴിയുമ്പോഴാണ് നിര്‍ധനരായവര്‍ ഇവിടെ ആത്മഹത്യ ചെയ്യുന്നതെന്നോര്‍ക്കണം. അഞ്ചുലക്ഷം രൂപ വായ്പയെടുത്തയാള്‍ 8 ലക്ഷം തിരിച്ചടച്ചിട്ടും ആറുലക്ഷം രൂപ കുടിശികയാണത്രെ. വായ്പയുടെ രണ്ടിരട്ടിയിലേറെ തുക തിരിച്ചടവ് ഈടാക്കരുതെന്ന സുപ്രീംകോടതി ഉത്തരവിന് പോലും വിലയില്ലാതാവുകയാണ്. ഇന്ത്യയില്‍ ബാങ്കകളില്‍ നിന്ന് വായ്പയെടുത്ത 80 ശതമാനത്തിലധികം പേരും 5 കോടിയിലധികം വായ്പയെടുത്തവരാണത്രെ. ഇവരാണ് തിരിച്ചടവിന് കാലതാമസം വരുത്തുന്നതും എഴുതിത്തളളാന്‍ ആവശ്യപ്പെടുന്നതും. എന്നാല്‍ നിര്‍ധനരായവരുടെ വായ്പ മാത്രമാണ് കിട്ടാകടമായി കണക്കാക്കുന്നത്. വായ്പയെടുത്ത പാവപ്പെട്ടവര്‍ക്ക് നല്‍കുന്ന തിരിച്ചടവ് നോട്ടീസ് മരണവാറണ്ടായി മാറുന്ന സ്ഥിതി മാറണം എന്ന് പൊതുസമൂഹം ആഗ്രഹിക്കുന്നു.

LIVE NEWS - ONLINE

 • 1
  8 hours ago

  ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

 • 2
  9 hours ago

  കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

 • 3
  12 hours ago

  രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

 • 4
  12 hours ago

  ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

 • 5
  13 hours ago

  കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

 • 6
  14 hours ago

  മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

 • 7
  15 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

 • 8
  15 hours ago

  കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

 • 9
  16 hours ago

  കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ