Monday, February 19th, 2018

വിദേശത്തേക്ക് മുങ്ങിയ ബാങ്ക് മാനേജര്‍ കസ്റ്റഡിയില്‍

കണ്ണൂര്‍: കോടികളുടെ തട്ടിപ്പ് നടത്തി ബാങ്കോക്കിലേക്ക് മുങ്ങിയ ബാങ്ക് മാനേജര്‍ കസ്റ്റഡിയിലെന്ന് സൂചന. വളപട്ടണം സഹകരണ ബാങ്ക് മന്ന ശാഖ ബ്രാഞ്ച് മാനേജറായിരുന്ന കെ പി മുഹമ്മദ് ജസീലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നത്. ഇതുസംബന്ധിച്ച് ഇന്ന് സമൂഹമാധ്യമങ്ങളിലും മറ്റും ഫോട്ടോ അടക്കമുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. 2010-2013 കാലയളവില്‍ ബാങ്ക് മാനേജറായിരിക്കെ ആറ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ജസീലിനും മറ്റുമെതിരെയുള്ള പരാതി. അന്വേഷണം നടക്കുന്നതിനിടയില്‍ ജസീല്‍ ബങ്കോക്കിലേക്ക്് കടക്കുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ബാങ്കോക്ക് അധികൃതര്‍ … Continue reading "വിദേശത്തേക്ക് മുങ്ങിയ ബാങ്ക് മാനേജര്‍ കസ്റ്റഡിയില്‍"

Published On:Sep 13, 2017 | 3:23 pm

കണ്ണൂര്‍: കോടികളുടെ തട്ടിപ്പ് നടത്തി ബാങ്കോക്കിലേക്ക് മുങ്ങിയ ബാങ്ക് മാനേജര്‍ കസ്റ്റഡിയിലെന്ന് സൂചന. വളപട്ടണം സഹകരണ ബാങ്ക് മന്ന ശാഖ ബ്രാഞ്ച് മാനേജറായിരുന്ന കെ പി മുഹമ്മദ് ജസീലിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തതായി അറിയുന്നത്. ഇതുസംബന്ധിച്ച് ഇന്ന് സമൂഹമാധ്യമങ്ങളിലും മറ്റും ഫോട്ടോ അടക്കമുള്ള വാര്‍ത്തകള്‍ പ്രചരിക്കുകയാണ്. 2010-2013 കാലയളവില്‍ ബാങ്ക് മാനേജറായിരിക്കെ ആറ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ജസീലിനും മറ്റുമെതിരെയുള്ള പരാതി. അന്വേഷണം നടക്കുന്നതിനിടയില്‍ ജസീല്‍ ബങ്കോക്കിലേക്ക്് കടക്കുകയായിരുന്നു. വിസ കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് ബാങ്കോക്ക് അധികൃതര്‍ ഇയാളെ നാട്ടിലേക്ക് കയറ്റിവിട്ടത്.
കണ്ണൂര്‍ ഡി വൈ എസ് പി പി പി സദാനന്ദനാണ് കേസന്വേഷിക്കുന്നത്. സ്വര്‍ണ്ണപണയത്തിന്മേലും ചെക്ക് കലക്ഷനിലും മറ്റുമാണ് തട്ടിപ്പ് നടിത്തിയത്. ബാങ്ക് ഭരണ സമിതിയുടെ സെക്രട്ടറി എന്‍ പി ഹംസയാണ് വളപട്ടണം പോലീസില്‍ പരാതി നല്‍കിയത്. ഈ കേസുമായി ബന്ധപ്പെട്ട് ബാങ്ക് സെക്രട്ടറിയെ സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടുകയും ചീഫ് അക്കൗണ്ടന്റിനേയും അസിസ്റ്റന്റ് സെക്രട്ടറിയെയും ഇപ്പോഴത്തെ ബാങ്ക് ഭരണസമിതി സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.

LIVE NEWS - ONLINE

  • 1
    12 hours ago

    ചര്‍ച്ച പരാജയം: സമരം തുടരുമെന്ന് ബസ് ഉടമകള്‍

  • 2
    13 hours ago

    പി ജയരാജന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നത് ഷുഹൈബ് വധക്കേസിലെ പ്രതിയെന്ന് കൃഷ്ണദാസ്

  • 3
    19 hours ago

    ഷുഹൈബ് വധം: രണ്ട് പ്രതികള്‍ കീഴടങ്ങി

  • 4
    22 hours ago

    നടി സനുഷയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസിലെ പ്രതി ആന്റോ ബോസിന്റെ ജാമ്യപേക്ഷ കോടതി തള്ളി

  • 5
    22 hours ago

    സ്വകാര്യ ബസുടമകള്‍ ഇന്ന് മന്ത്രിയെ കാണും

  • 6
    23 hours ago

    മെക്‌സിക്കോയില്‍ ഹെലികോപ്ടര്‍ തകര്‍ന്നു വീണു: 14 മരണം

  • 7
    1 day ago

    തൃശ്ശൂരില്‍ പാടത്ത് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

  • 8
    1 day ago

    വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമങ്ങള്‍ അടയാളപ്പെടുത്തപ്പെടുന്നത് ജനാധിപത്യ സമൂഹത്തിനു തീരാക്കളങ്കമെന്ന് മുഖ്യമന്ത്രി

  • 9
    2 days ago

    ഷുഹൈബ് വധം: ആറു പേര്‍ കസ്റ്റഡിയില്‍