Monday, June 17th, 2019

ബാങ്കുകള്‍ പലിശ നിരക്ക് കുറക്കണം

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം എത്തിക്കാനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും ലക്ഷ്യംവെച്ചുള്ള റിസര്‍വ് ബാങ്കിന്റെ പണം വായ്പ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കും തിരിച്ച് ബാങ്കുകള്‍ നല്‍കുന്ന പണത്തിന് ലഭിക്കുന്ന പലിശ റിവേഴ്‌സ് റിപ്പോ നിരക്കും കാല്‍ശതമാനമാണ് കുറച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കുറച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴേക്കും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനമായി കുറഞ്ഞിരുന്നു. ആഭ്യന്തര ഉല്‍പാദന നിരക്ക് … Continue reading "ബാങ്കുകള്‍ പലിശ നിരക്ക് കുറക്കണം"

Published On:Jun 7, 2019 | 1:26 pm

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം എത്തിക്കാനും സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താനും ലക്ഷ്യംവെച്ചുള്ള റിസര്‍വ് ബാങ്കിന്റെ പണം വായ്പ നയം പ്രഖ്യാപിച്ചു. വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കും തിരിച്ച് ബാങ്കുകള്‍ നല്‍കുന്ന പണത്തിന് ലഭിക്കുന്ന പലിശ റിവേഴ്‌സ് റിപ്പോ നിരക്കും കാല്‍ശതമാനമാണ് കുറച്ചത്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് കുറച്ചത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം അവസാനിക്കുമ്പോഴേക്കും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച 5.8 ശതമാനമായി കുറഞ്ഞിരുന്നു. ആഭ്യന്തര ഉല്‍പാദന നിരക്ക് കുറഞ്ഞതോടെ ലോകത്തിലെ ഏറ്റവും വളര്‍ച്ച കൂടിയ രാജ്യമെന്ന പദവി ഇന്ത്യക്ക് നഷ്ടമായി. പുതുതായി അധികാരമേറ്റ എന്‍ ഡി എ സര്‍ക്കാറിന് മുന്നിലുള്ള വെല്ലുവിളികള്‍ കനത്തതാണ്. കാരണം ഉല്‍പാദന മേഖലയിലെ മാന്ദ്യം കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ ഉല്‍പന്നങ്ങള്‍ക്ക് വിലയില്ല. കാലാവസ്ഥാവ്യതിയാനം, വെള്ളപ്പൊക്കം, രാസവളങ്ങളുടെ വിലക്കയറ്റം, ഇറക്കുമതി നയം എന്നിവ കാര്‍ഷിക മേഖലയെ തളര്‍ത്തിയപ്പോള്‍ ജീവിത പ്രയാസത്തിലായ കര്‍ഷകര്‍ സര്‍ക്കാറിനെതിരെ പ്രക്ഷോഭവുമായി ഇറങ്ങേണ്ടിവന്നു. കര്‍ഷക ആത്മഹത്യകളും വര്‍ധിച്ചു. വ്യാവസായിക മേഖലയിലും തളര്‍ച്ച അനുഭവപ്പെട്ടത് ഉല്‍പാദനമേഖലയെ ദോഷകരമായി ബാധിച്ചു. റിസര്‍വ് ബാങ്കിന്റെ പുതിയ വായ്പാനയമനുസരിച്ച് ബാങ്കുകളും പലിശനിരക്ക് കുറച്ചാലേ പൊതുസമൂഹത്തിന്റെ കൈയ്യില്‍ പണം ലഭിക്കുകയുള്ളൂ. വ്യാപാരികളും പുതിയ നയത്തെ ഉല്‍ക്കണ്ഠയോടെയാണ് കാണുന്നത്. ജി എസ് ടി ഏര്‍പ്പെടുത്തിയതിന് ശേഷം വ്യാപാരമേഖല നേരിടുന്ന വില്‍പന മാന്ദ്യം ഇപ്പോഴും തുടരുന്നു. റിസര്‍വ് ബാങ്ക് അടിസ്ഥാന നിരക്ക് കുറച്ചതിന്റെ നേട്ടം ബേങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കിയാല്‍ ഭവന, വാഹന വ്യക്തിഗത വായ്പകളുടെ തിരിച്ചടവ് തുകയില്‍ കുറവ് വരും. പുതിയ വായ്പകളുടെ എണ്ണം കൂടാന്‍ ഇത് ഇടയാക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാനിരക്ക് താഴോട്ട് പോയിട്ടും ലോക ബാങ്ക് പ്രതീക്ഷയിലാണ്. അടുത്ത മൂന്ന് വര്‍ഷങ്ങളില്‍ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 7.5 ശതമാനം വളര്‍ച്ച നേടുമെന്ന് ലോക ബാങ്ക് അഭിപ്രായപ്പെട്ടിട്ടുണ്ട്. പൊതു അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള ചെലവിടലില്‍ നിന്ന് 2018-19 ല്‍ നിക്ഷേപരംഗം ശക്തിപ്രാപിച്ചതായി ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നു. വായ്പ വളര്‍ച്ചയുണ്ടായാല്‍ സ്വകാര്യ -ഉപഭോഗ നിക്ഷേപ മേഖലക്ക് ഗുണകരമാവും. ബാങ്കുകള്‍ വായ്പകള്‍ വര്‍ധിപ്പിച്ച് ഉല്‍പന്നങ്ങളുടെ ഡിമാന്റ് കൂട്ടി നിലവിലുള്ള സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള നടപടികളിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തില്‍ എന്‍ ഡി എ സര്‍ക്കാര്‍ അനുവര്‍ത്തിച്ച സാമ്പത്തിക നയങ്ങളായ നോട്ട് നിരോധനം, ജി എസ് ടി, ഉല്‍പാദന മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള വായ്പാ നയങ്ങള്‍ എന്നിവ സൃഷ്ടിച്ച മാന്ദ്യങ്ങളില്‍ നിന്ന് കരകയറാനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയപരിപാടികളാണ് ജനം പുതിയ സര്‍ക്കാറില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ഉല്‍പന്നങ്ങള്‍ വാങ്ങാന്‍ ആളില്ലാതെ വ്യാപാരമേഖല സ്തംഭിക്കുന്ന അവസ്ഥ മാറി പുതിയ ഉണര്‍വുണ്ടാക്കാനുള്ള പദ്ധതിയും സൃഷ്ടിച്ചെടുക്കണം.

LIVE NEWS - ONLINE

  • 1
    14 hours ago

    കേരള കോണ്‍ഗ്രസ് എം പിളര്‍ന്നു; ജോസ് കെ മാണി ചെയര്‍മാന്‍

  • 2
    17 hours ago

    സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചതില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി ജോസ്. കെ. മാണി

  • 3
    19 hours ago

    ബസ് പാടത്തേക്ക് മറിഞ്ഞ് പത്തോളം പേര്‍ക്ക് പരിക്ക്

  • 4
    21 hours ago

    മമത ബാനര്‍ജിയുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഡോക്ടര്‍മാര്‍

  • 5
    23 hours ago

    കനത്ത മഴയ്ക്കു സാധ്യത

  • 6
    24 hours ago

    സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു

  • 7
    1 day ago

    മാവേലിക്കരയില്‍ പോലീസുകാരിയെ തീകൊളുത്തി കൊന്നു

  • 8
    2 days ago

    കൊല്ലത്ത് വാഹനാപകടം; കെ.എസ്.ആര്‍.ടി.സി ബസ് കത്തിനശിച്ചു

  • 9
    2 days ago

    കേരളത്തോട് വിവേചനമില്ല: നിതിന്‍ ഗഡ്കരി