Thursday, February 21st, 2019

ബാങ്ക് അക്കൗണ്ടില്‍ നിന്നും ഉടമ അറിയാതെ പണം കവര്‍ന്നതായി പരാതി

കോട്ടയം: ചങ്ങനാശേരിയില്‍ നിന്നും വണ്‍ ടൈം പാസ്‌വേര്‍ഡ് നല്‍കാതിരുന്നിട്ടും ബാങ്ക് അക്കൗണ്ടില്‍ നിന്നും ഉടമ അറിയാതെ പണം കവര്‍ന്നതായി പരാതി. ചങ്ങനാശേരി പ്ലാമുട്ടില്‍ ജോഷ് ലോറന്‍സാണ് എ ടി എം ബാങ്ക് തട്ടിപ്പിന് ഇരയായത്. പാസ്‌വേഡോ ഒ ടി പി നമ്പര്‍ മെസേജ് ആയി ഫോണിലേക്കു വരുകയും ചെയ്യാതെയാണു കാനറാ ബാങ്കില്‍ നിന്നും എടിഎം വഴി 3227 രൂപ പിന്‍വലിച്ചതായി മെസേജ് എത്തിയതെന്നു ജോഷ് ബാങ്ക് അധികൃതര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പണം … Continue reading "ബാങ്ക് അക്കൗണ്ടില്‍ നിന്നും ഉടമ അറിയാതെ പണം കവര്‍ന്നതായി പരാതി"

Published On:Jun 28, 2018 | 8:03 am

കോട്ടയം: ചങ്ങനാശേരിയില്‍ നിന്നും വണ്‍ ടൈം പാസ്‌വേര്‍ഡ് നല്‍കാതിരുന്നിട്ടും ബാങ്ക് അക്കൗണ്ടില്‍ നിന്നും ഉടമ അറിയാതെ പണം കവര്‍ന്നതായി പരാതി. ചങ്ങനാശേരി പ്ലാമുട്ടില്‍ ജോഷ് ലോറന്‍സാണ് എ ടി എം ബാങ്ക് തട്ടിപ്പിന് ഇരയായത്. പാസ്‌വേഡോ ഒ ടി പി നമ്പര്‍ മെസേജ് ആയി ഫോണിലേക്കു വരുകയും ചെയ്യാതെയാണു കാനറാ ബാങ്കില്‍ നിന്നും എടിഎം വഴി 3227 രൂപ പിന്‍വലിച്ചതായി മെസേജ് എത്തിയതെന്നു ജോഷ് ബാങ്ക് അധികൃതര്‍ക്കു നല്‍കിയ പരാതിയില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പണം പിന്‍വലിച്ചതായി കാണിച്ചുള്ള മെസേജ് എത്തുകയായിരുന്നു. ശനിയാഴ്ച വൈകിട്ട് ഇയാള്‍ ഓണ്‍ലൈനായി സിനിമാ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. ആ സമയം ക്രെഡിറ്റ്കാര്‍ഡ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പങ്കിട്ടിരുന്നു. ഇതില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയാണോ പണം അപഹരിച്ചതെന്നു സംശയം ഉണ്ട്. പണം പിന്‍വലിച്ചതായ വിവരം ലഭിച്ച ഉടന്‍ ബാങ്കിന്റെ കസ്റ്റമര്‍ കെയറില്‍ വിളിച്ചു വിവരം പറഞ്ഞെങ്കിലും മറുപടി ലഭിച്ചില്ല. പിറ്റേന്നു രാവിലെ ബാങ്കിലെത്തി പരാതി നല്‍കിയപ്പോള്‍ ക്രെഡിറ്റ് കാര്‍ഡ് ബ്ലോക്കു ചെയ്യണമെന്ന നിര്‍ദേശം മാത്രമാണ് ലഭിച്ചത്.

LIVE NEWS - ONLINE

  • 1
    2 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    3 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    5 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    9 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    10 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    10 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    10 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    10 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍