Sunday, September 23rd, 2018

ബാംഗലൂരുവില്‍ രാത്രി ജീവിതത്തിന്‌ നിയന്ത്രണം

ബാംഗലൂരു: കര്‍ണാടക സര്‍ക്കാര്‍ നഗരത്തിലെ നിശാവിനോദങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. നഗരത്തിലെ ബാറുകള്‍ക്കും പബ്ബുകള്‍ക്കുമായി സദാചാരം ലംഘിക്കപ്പെടാത്ത രീതിയില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാനാണ്‌ സര്‍ക്കാറിന്റെ തീരുമാനം. ഇക്കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിസഭായോഗം ചേരുന്നു. ബാറുകളിലും പബ്ബുകളിലും സ്‌ത്രീകള്‍ അല്‍പ വസ്‌ത്രധാരികളായി ജോലിചെയ്യുന്നതും നൃത്തം വെയ്‌ക്കുന്നതുമുള്‍പ്പെയുള്ള കാര്യങ്ങള്‍ക്ക്‌ നിയന്ത്രണം വരുത്താനും സാധ്യതയുണ്ട്‌. ബാറുകളിലും മറ്റും മദ്യം വിളമ്പാന്‍ മാത്രമാണ്‌ ബാര്‍ ഗേള്‍സിന്‌ അനുമതി, സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ നൃത്തം ചെയ്യാന്‍ ഇവര്‍ക്ക്‌ അനുമതിയില്ല. പക്ഷേ പലയിടങ്ങളിലും … Continue reading "ബാംഗലൂരുവില്‍ രാത്രി ജീവിതത്തിന്‌ നിയന്ത്രണം"

Published On:Jul 8, 2013 | 11:45 am

ബാംഗലൂരു: കര്‍ണാടക സര്‍ക്കാര്‍ നഗരത്തിലെ നിശാവിനോദങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. നഗരത്തിലെ ബാറുകള്‍ക്കും പബ്ബുകള്‍ക്കുമായി സദാചാരം ലംഘിക്കപ്പെടാത്ത രീതിയില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരാനാണ്‌ സര്‍ക്കാറിന്റെ തീരുമാനം. ഇക്കാര്യത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര മന്ത്രിസഭായോഗം ചേരുന്നു. ബാറുകളിലും പബ്ബുകളിലും സ്‌ത്രീകള്‍ അല്‍പ വസ്‌ത്രധാരികളായി ജോലിചെയ്യുന്നതും നൃത്തം വെയ്‌ക്കുന്നതുമുള്‍പ്പെയുള്ള കാര്യങ്ങള്‍ക്ക്‌ നിയന്ത്രണം വരുത്താനും സാധ്യതയുണ്ട്‌. ബാറുകളിലും മറ്റും മദ്യം വിളമ്പാന്‍ മാത്രമാണ്‌ ബാര്‍ ഗേള്‍സിന്‌ അനുമതി, സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ നൃത്തം ചെയ്യാന്‍ ഇവര്‍ക്ക്‌ അനുമതിയില്ല. പക്ഷേ പലയിടങ്ങളിലും സന്ദര്‍ശകര്‍ക്ക്‌ മുന്നില്‍ നൃത്തം ചെയ്യന്നുണ്ടെന്നുള്ളതാണ്‌ സത്യം. ബാറില്‍ ജോലിചെയ്യാന്‍ പെണ്‍കുട്ടികള്‍ക്ക്‌ 21 വയസ്‌ പൂര്‍ത്തിയാകേണ്ടതുണ്ട്‌, പക്ഷേ പലയിടങ്ങളിലും പതിനേഴും പതിനെട്ടും വയസ്‌ പ്രായമുള്ള പെണ്‍കുട്ടികള്‍ ജോലിചെയ്യുന്നുണ്ട്‌. ബാറുകള്‍ക്കും പബുകള്‍ക്കുമെന്നപോലെ നഗരത്തില്‍ വ്യാപകമാകുന്ന മസാജ്‌ പാര്‍ലറുകളെയും പുതിയ നിയന്ത്രണങ്ങള്‍ക്ക്‌ കീഴില്‍ കൊണ്ടുവരുമെന്നാണ്‌ സൂചന. ബിജെപി സര്‍ക്കാറിന്റെ കാലത്ത്‌ നിശാവിരുന്നുകള്‍ക്ക്‌ വിലക്കുകള്‍ വന്നിരുന്നു. കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ഉദാരമായ സമീപനം കൈക്കൊള്ളുമെന്ന്‌ പ്രതീക്ഷിക്കപ്പെട്ടിരുന്നുവെങ്കിലും സംസ്‌കാരവും സദാചാരവും ലംഘിക്കപ്പെടാത്ത രീതിയിലുള്ള രാത്രിവിരുന്നുകള്‍ മാത്രം മതിയെന്നാണ്‌ കോണ്‍ഗ്രസ്‌ സര്‍ക്കാര്‍ പറയുന്നത്‌. രാത്രി ജീവിതത്തിന്‌ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതിന്‌ മുന്നോടിയായി നഗരത്തിലെ ബാറുകളിലും പബ്ബുകളിലും പൊലീസ്‌ റെയ്‌ഡ്‌ വ്യാപകമാക്കിയിട്ടുണ്ട്‌. ഇപ്പോള്‍ രാത്രി വിരുന്നുകള്‍ക്ക്‌ അനുവദനീയമായ സമയം പതിനൊന്നരമണിയാണ്‌.

LIVE NEWS - ONLINE

  • 1
    8 mins ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 2
    2 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 3
    4 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 4
    4 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 5
    16 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 6
    17 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 7
    19 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 8
    22 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 9
    22 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്