Monday, September 24th, 2018

ബാംഗ്ലൂര്‍ വിമാനത്താവളത്തിനിനി കെംപെ ഗൗഡയുടെ പേര്

ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ താരുമാനമെടുത്തു. വിമാനത്താവളത്തിന്റെ പേര് കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റം വരുത്തിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെംപെ ഗൗഡയാണ് ബാംഗ്ലൂര്‍ നഗരം സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. ബെന്ദകല്‍ ഊര് എന്നായിരുന്നു നഗരത്തിന്റെ ആദ്യത്തെ പേരെന്നും പിന്നീട് ബംഗളുരു ആയിമാറുകയായിരുന്നു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. വേവിച്ച ധാന്യങ്ങളുടെ നാട് എന്നാണ് ബെന്ദകല്‍ ഊര് എന്ന വാക്കിനര്‍ത്ഥം. ആദ്യം നഗര കേന്ദ്രത്തില്‍ തന്നെയായിരുന്നു ബാംഗ്ലൂര്‍ … Continue reading "ബാംഗ്ലൂര്‍ വിമാനത്താവളത്തിനിനി കെംപെ ഗൗഡയുടെ പേര്"

Published On:Jul 18, 2013 | 3:35 pm

Kempe Gowda International Air Portബാംഗ്ലൂര്‍: ബാംഗ്ലൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍ അന്തിമ താരുമാനമെടുത്തു. വിമാനത്താവളത്തിന്റെ പേര് കെംപെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കി മാറ്റം വരുത്തിയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് കെംപെ ഗൗഡയാണ് ബാംഗ്ലൂര്‍ നഗരം സ്ഥാപിച്ചതെന്നാണ് കരുതപ്പെടുന്നത്. ബെന്ദകല്‍ ഊര് എന്നായിരുന്നു നഗരത്തിന്റെ ആദ്യത്തെ പേരെന്നും പിന്നീട് ബംഗളുരു ആയിമാറുകയായിരുന്നു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്. വേവിച്ച ധാന്യങ്ങളുടെ നാട് എന്നാണ് ബെന്ദകല്‍ ഊര് എന്ന വാക്കിനര്‍ത്ഥം. ആദ്യം നഗര കേന്ദ്രത്തില്‍ തന്നെയായിരുന്നു ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട്. പ്രതിരോധ വകുപ്പിന്റെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍സ് ലിമിറ്റഡിന്റെ ഭാഗമായിരുന്നു ഇത്. പിന്നീട് 2008 ല്‍ നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ ദൂരെ ദേവനഹള്ളിയില്‍ പുതിയ വിമാനത്താവളം ഉണ്ടാക്കുകയായിരുന്നു. ബാംഗ്ലൂര്‍ വിമാനത്താവളത്തിന് കെമ്പ ഗൗഡയുടെ പേര്‍ നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് 2011 ഡിസംബറില്‍ കര്‍ണാടക നിയമ സഭ പ്രമേയം പാസാക്കിയിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 2013 ജൂലായ് 17 നാണ് കേന്ദ്ര മന്ത്രിസഭ അനൂകൂല തീരുമാനമെടുത്തത്.

LIVE NEWS - ONLINE

  • 1
    18 mins ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    2 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    3 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    7 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    7 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    9 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    9 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    9 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    9 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു