Wednesday, January 23rd, 2019

ബന്ദിപ്പൂര്‍ രാത്രിയാത്ര; ബദല്‍ നിര്‍ദേശം സമര്‍പ്പിക്കും: മന്ത്രി ശശീന്ദ്രന്‍

ഈ സമിതിക്ക് മുന്നില്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കാനാണ് കേരളം ഒരുങ്ങുന്നത്.

Published On:Jul 28, 2018 | 2:41 pm

തിരു: ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധനകാര്യത്തില്‍ സുപ്രീംകോടതിയില്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. രാത്രികാലയാത്ര നിരോധനം പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്നും കേരളം പിന്‍മാറും. കേരള,കര്‍ണാടക സര്‍ക്കാരുകളുടെ പൊതുഗതാഗത സര്‍വീസുകള്‍ മാത്രം രാത്രികാലങ്ങളില്‍ കടത്തിവിടുന്ന രീതിയിലുള്ള ബദല്‍ നിര്‍ദേശം മുന്നോട്ട് വെക്കാനാണ് കേരളത്തിന്റെ ആലോചന.
ബന്ദിപ്പൂര്‍ വനത്തിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ കേരളം സുപ്രീം കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് വിദഗ്ദ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിക്ക് മുന്നില്‍ ബദല്‍ നിര്‍ദേശം സമര്‍പ്പിക്കാനാണ് കേരളം ഒരുങ്ങുന്നത്. ഇത് പ്രകാരം നിരോധനം സമ്പൂര്‍ണമായി പിന്‍വലിക്കണമെന്ന ആവശ്യത്തിനു പകരം നിയന്ത്രിതമായ തോതില്‍ രാത്രികാലങ്ങളിലുംവാഹനങ്ങള്‍ കടത്തി വിടുന്ന രീതിയിലുള്ള നിര്‍ദേശമാണ് കേരളം അവതരിപ്പിക്കുക. നിലവില്‍ രണ്ട് സര്‍വീസുകള്‍ രാത്രികാലത്ത് അനുവദിച്ചിട്ടുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് ബദല്‍ നിര്‍ദേശം.
ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കാനാവില്ലെന്ന് വ്യക്തമാക്കി കടുവ സംരക്ഷണ അതോറിറ്റി സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. മൈസൂരുവില്‍ നിന്നുള്ള രാത്രി യാത്രക്ക് സമാന്തര പാത ഉപയോഗിക്കണമെന്നും നിലവിലെ രാത്രിയാത്രാ നിരോധനം തുടരണമെന്നുമാണ് അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. വനപാതയില്‍ കൂടി രാത്രിയില്‍ വാഹനങ്ങള്‍ പോകുന്നത് വന്യമൃഗങ്ങളുടെ ആവാസ്ഥവ്യവസ്ഥയെ ബാധിക്കുന്നുവെന്നും മൃഗങ്ങള്‍ വാഹനങ്ങളിടിച്ച് ചാകുന്ന അവസ്ഥയുണ്ടാകുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രാത്രികാലയാത്ര നിരോധനത്തിന് എതിരായ ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ ഈ നിലപാടും പുതിയ നീക്കത്തിന് കേരളത്തെ പ്രേരിപ്പിക്കുന്നു.

LIVE NEWS - ONLINE

  • 1
    12 mins ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 2
    3 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി

  • 3
    5 hours ago

    മികച്ച സ്ഥാനാര്‍ത്ഥികളെ തേടി നെട്ടോട്ടം; പന്ന്യനും കാനവും മത്സരരംഗത്തില്ല

  • 4
    6 hours ago

    സ്ഥാനാര്‍ത്ഥി നിര്‍ണയം: രാഹുലിന്റെ ഇടപെടല്‍ ശക്തമാകുന്നു

  • 5
    7 hours ago

    പരിശീലനവും ബോധവല്‍കരണവും വേണം

  • 6
    8 hours ago

    പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി

  • 7
    9 hours ago

    മുഖ്യമന്ത്രീ…സുരക്ഷക്കും ഒരു മര്യാദയുണ്ട്: ചെന്നിത്തല

  • 8
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍

  • 9
    10 hours ago

    ഐഎസുമായി ബന്ധം: ഒമ്പത് പേര്‍ അറസ്റ്റില്‍