Thursday, November 15th, 2018

വാഴപ്പഴം കേടാകാതിരിക്കാന്‍…

മൂന്ന് ദിവസം മുമ്പ് വാങ്ങിച്ച വാഴപ്പഴം കേടാകാതിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്

Published On:Feb 22, 2018 | 9:11 am

മൂന്ന് ദിവസം മുമ്പ് വാങ്ങിച്ച വാഴപ്പഴം കേടാകാതിരിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. എന്തായാലും അതിന്റെ നിറം മങ്ങാനും, കേടാവാനും തുടങ്ങും. എന്നാല്‍ കേടുകൂടാതിരിക്കാനുള്ള ചില വിദ്യകളുണ്ട്.
സോഡാ വെള്ളം അഥവാ ക്ലബ് സോഡാ നുറുക്കിയ പഴങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കും. കൂടാതെ ഇത് സ്വാദ് ഒട്ടും മാറ്റുകയുമില്ല. അതിനാല്‍ സോഡാ വെള്ളത്തില്‍ പഴം നുറുക്കി വച്ച് കഴിക്കേണ്ട സമയം എടുത്താല്‍ മതി. രുചി വ്യത്യാസമോ കേടോ ആകാതെ ഇരിക്കും. സിട്രിക് ആസിഡ് ഇത് ശുദ്ധീകരിച്ച രീതിയില്‍ വാങ്ങാന്‍ കിട്ടും. ഇത് പഴങ്ങള്‍ നിറം മാറാതിരിക്കാന്‍ ഉപയോഗിക്കാം. ഒരു കപ്പ് വെള്ളത്തില്‍ മൂന്ന് സ്പൂണ്‍ സിട്രിക്കാസിഡ് ഒഴിച്ച് കലക്കുക. സിട്രിക് ആസിഡ് നേര്‍പ്പിച്ചു തന്നെ ഉപയോഗിക്കുക. അല്ലെങ്കില്‍ കൂടുതല്‍ പുളിപ്പ് അനുഭവപ്പെടും.
വിനാഗിരിയും പഴം കേടാകാതിരിക്കാന്‍ ഉപയോഗിക്കാം. ഇതും നേര്‍പ്പിച്ചു മാത്രം ഉപയോഗിക്കുക. സിട്രിക്കാസിഡിന് ഒപ്പം കുറച്ചു വിനാഗിരിയും ചേര്‍ത്ത് നേര്‍പ്പിച്ച കലക്കി പഴം മുക്കി വച്ച് ഉപയോഗിക്കാവുന്നതാണ്. പഴം ഏതെങ്കിലും ഫ്രൂട്ട് ജൂസില്‍ മുക്കി വച്ചാല്‍ കേടാകാതിരിക്കും. നിങ്ങള്‍ പഴം നുറുക്കി കഴിക്കുകയോ, പൈ, ഫ്രൂട്ട് കെബാബ്സ്, ഫ്രൂട്ട് സാലഡ് എന്നിവയിലാക്കുകയോ ചെയ്താല്‍ പഴം കേടാകാതിരിക്കും. പ്ലാസ്റ്റിക് പാത്രത്തിലാക്കകുകയാണെങ്കിലും ഫ്രിഡ്ജില്‍ വയ്ക്കേണ്ട കാര്യമില്ല.

LIVE NEWS - ONLINE

  • 1
    1 hour ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 2
    3 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 3
    4 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 4
    5 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 5
    5 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 6
    5 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി ദേശായി

  • 7
    5 hours ago

    എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി സര്‍ക്കാര്‍

  • 8
    5 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി

  • 9
    5 hours ago

    ശബരിമല പ്രശ്‌നം; സാമ്പത്തിക സ്ഥിതിയെ ബാധിക്കും: മന്ത്രി ഐസക്