Friday, September 21st, 2018

മുടിയുടെ നല്ല ആരോഗ്യത്തിന് പഴം കണ്ടീഷണര്‍!

പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും താരനെ തടയുകയും ചെയ്യും

Published On:Mar 17, 2018 | 8:55 am

മുടി കൊഴിച്ചല്‍, നരക്കുക, അറ്റം പിളരുക, ഇന്നത്തെ കാലത്ത് നേരിടേണ്ടി വരുന്ന വലിയ പ്രശ്‌നങ്ങളാണിവ. ഷാംപൂ, വിവിധ തരം വെളിച്ചെണ്ണ, എന്നിവ ഉപയോഗിച്ചിട്ടും ഈ പ്രശ്‌നത്തിന് പരിഹാരമാവുന്നില്ല എന്ന് പരാതിയും വ്യാപകമാണ്. മുടിയുടെ സംരക്ഷണത്തിന് വേണ്ടി വിപണിയില്‍ നിന്നും വാങ്ങിക്കുന്ന സാധനങ്ങള്‍ മുടിക്ക് ചിലപ്പോള്‍ ദോഷവും ചെയ്യും. അതിനാല്‍ തന്നെ പഴത്തിന്റെ കണ്ടീഷണര്‍ ഇനി പരീക്ഷിച്ചു നോക്കാം. വീട്ടില്‍ തന്നെ എളുപ്പത്തില്‍ ഉണ്ടാക്കാന്‍ കഴിയുന്നത്. ഒരു പാര്‍ശ്വഫലങ്ങളും ഇല്ലാത്തത്.
മുടിയുടെ വളര്‍ച്ചയിക്കും, തിളക്കത്തിനും, അത്യുത്തമമാണ് പഴം. പഴത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും താരനെ തടയുകയും ചെയ്യും.
*പഴം കണ്ടീഷണര്‍ ഉണ്ടാക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍…
കണ്ടീഷണര്‍ ഉണ്ടാക്കുമ്പോള്‍ നല്ലതു പോലെ പഴുത്ത പഴം ഉപയോഗിക്കാന്‍ ശ്രമിക്കുക. മാത്രമല്ല പഴുപ്പ് അല്‍പം കൂടുതലായാലും അത് പ്രശ്നമല്ല. ഇത് മുടിക്ക് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.
തയ്യാറാക്കിയ കണ്ടീഷണര്‍ നല്ലതു പോലെ പേസ്റ്റ് പരുവത്തില്‍ ആയിരിക്കണം. അല്ലെങ്കില്‍ അത് മുടിയില്‍ ഒട്ടിപ്പിടിക്കുന്നതിനും കഷ്ണം കഷ്ണമായി ഇരിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് തന്നെ നല്ലതു പോലെ പേസ്റ്റ് രൂപത്തില്‍ ആയിരിക്കണം പഴം അരച്ചെടുക്കേണ്ടത്.
എണ്ണയോടൊപ്പം അല്‍പം വെള്ളം കൂടി ചേര്‍ക്കാവുന്നതാണ്. അല്ലെങ്കില്‍ അത് മിക്സ് ചെയ്യുന്നതില്‍ പ്രശ്നം ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ അല്‍പം വെള്ളം കൂടി വെളിച്ചെണ്ണയോടൊപ്പം ചേര്‍ത്ത് അരക്കുമ്പോള്‍ അത് എല്ലാ വിധത്തിലും നല്ലതു പോലെ അരഞ്ഞ് കിട്ടും
ചിലപ്പോള്‍ പഴവും വെളിച്ചെണ്ണയും എല്ലാം കൂടി ചേരുമ്പോള്‍ ഒരു മണം ഉണ്ടാവുന്നു. ഇത് മുടിക്കും പ്രശ്നമുള്ള ഗന്ധം ഉണ്ടാക്കുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കുന്നതിനായി അല്‍പം ലാവെന്‍ഡര്‍ ഓയില്‍ ചേര്‍ക്കാവുന്നതാണ്. അല്ലെങ്കില്‍ റോസ് വാട്ടര്‍ ചേര്‍ക്കണം.
*ഉണ്ടാക്കുന്ന വിധം
ഒരു പാത്രത്തില്‍ പഴം മുറിച്ച് ഇടുക. ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ക്കാം. ശേഷം വെളിച്ചെണ്ണ ചേര്‍ക്കാം. അല്‍പം കൂടി വെളിച്ചെണ്ണ ചേര്‍ത്ത് ഇത് ഒരു മിനിട്ട് മിക്സിയില്‍ അടിക്കുക. ഇപ്പോള്‍ നിങ്ങള്‍ക്ക് പേസ്റ്റ് രൂപത്തില്‍ ഒരു മിശ്രിതം ലഭിക്കുന്നു.
*ഉപയോഗിക്കുന്ന രീതി
തലയില്‍ ഈ മിശ്രിതം നല്ലതു പോലെ തേച്ച് പിടിപ്പിക്കാം. നല്ലതു പോലെ തലയില്‍ 10 മിനിട്ടെങ്കിലും മസ്സാജ് ചെയ്യേണ്ടതാണ്. ശേഷം തല ഒരു പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി വെക്കണം. മുപ്പത് മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാമ്പൂ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. ഇത് ആഴ്ചയില്‍ ഒരു തവണ ഉപയോഗിക്കാം.

LIVE NEWS - ONLINE

  • 1
    1 hour ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    2 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    4 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    4 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    7 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    8 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    11 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    12 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    12 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി