Saturday, November 17th, 2018

വേദനസംഹാരി: അനാല്‍ജിന്‍ സര്‍ക്കാര്‍ നിരോധിച്ചു

മുംബൈ: വേദനസംഹാരിയായ അനാല്‍ജിന്‍ ഇന്ത്യയില്‍ നിരോധിച്ചു. .അനാല്‍ജിന്‍ കൂടാതെ പ്രമേഹത്തിന്റെ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്ന പയോഗ്‌ളിറ്റാസോണ്‍, മാനസിക രോഗികള്‍ക്ക്‌ നല്‍കുന്ന ഡീന്‍സിറ്റ്‌ എന്നിവയ്‌ക്കാണ്‌ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പയോഗ്‌ളിറ്റാസോണ്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ക്യാന്‍സറിനും കാരണമാകുമെന്ന സാഹചര്യത്തിലാണ്‌ നിരോധനം. അമേരിക്ക, യൂറോപ്‌, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ മേല്‍പ്പറഞ്ഞ മരുന്നുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഇന്ത്യയിലും നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്‌സ്‌ നിയമത്തിലെ വകുപ്പ്‌ പ്രകാരമാണ്‌ മരുന്നുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. ജൂണ്‍ 18 ന്‌ മരുന്നുകള്‍ നിര്‍ത്തലാക്കുന്നതുമായി കമ്പനികള്‍ക്ക്‌ … Continue reading "വേദനസംഹാരി: അനാല്‍ജിന്‍ സര്‍ക്കാര്‍ നിരോധിച്ചു"

Published On:Jun 27, 2013 | 11:05 am

മുംബൈ: വേദനസംഹാരിയായ അനാല്‍ജിന്‍ ഇന്ത്യയില്‍ നിരോധിച്ചു. .അനാല്‍ജിന്‍ കൂടാതെ പ്രമേഹത്തിന്റെ ചികിത്സയ്‌ക്ക്‌ ഉപയോഗിക്കുന്ന പയോഗ്‌ളിറ്റാസോണ്‍, മാനസിക രോഗികള്‍ക്ക്‌ നല്‍കുന്ന ഡീന്‍സിറ്റ്‌ എന്നിവയ്‌ക്കാണ്‌ സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. പയോഗ്‌ളിറ്റാസോണ്‍ ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്കും ക്യാന്‍സറിനും കാരണമാകുമെന്ന സാഹചര്യത്തിലാണ്‌ നിരോധനം. അമേരിക്ക, യൂറോപ്‌, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ മേല്‍പ്പറഞ്ഞ മരുന്നുകള്‍ക്ക്‌ ഏര്‍പ്പെടുത്തിയ നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ്‌ ഇന്ത്യയിലും നിരോധനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌. ഡ്രഗ്‌സ്‌ ആന്റ്‌ കോസ്‌മെറ്റിക്‌സ്‌ നിയമത്തിലെ വകുപ്പ്‌ പ്രകാരമാണ്‌ മരുന്നുകള്‍ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയത്‌. ജൂണ്‍ 18 ന്‌ മരുന്നുകള്‍ നിര്‍ത്തലാക്കുന്നതുമായി കമ്പനികള്‍ക്ക്‌ അറിയിപ്പ്‌ നല്‍കിയിരുന്നു. പ്രമേഹത്തിന്റെ മരുന്നായ പയോഗ്‌ളിറ്റാസോണ്‍ നിരോധിക്കുന്നത്‌ വഴി 700 കോടി രൂപയുടെ നഷ്ടമാണ്‌ കമ്പനികളായ സണ്‍ഫാര്‍മ, റാന്‍ബാക്‌സി, അബ്ബോട്ട്‌, യു എസ്‌ വി എന്നിവയ്‌ക്ക്‌ ഉണ്ടാകു്‌ക. 30 കമ്പനികളാണ്‌ പ്രമേഹമരുന്നുകള്‍ നിര്‍മമിക്കുന്നത്‌.  

LIVE NEWS - ONLINE

  • 1
    5 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    23 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു