38 ട്രക്കുകളും 12 കാറുകളും സ്ഫോടനത്തില്‍ കത്തിയമര്‍ന്നു.
38 ട്രക്കുകളും 12 കാറുകളും സ്ഫോടനത്തില്‍ കത്തിയമര്‍ന്നു.
ബെയ്ജിംഗ്: ചൈനയിലെ ഷാന്‍ജിയാക്കോയില്‍ കെമിക്കല്‍ പ്ലാന്റിന് സമീപം വന്‍ സ്ഫോടനം. സംഭവത്തില്‍ 22 പേര് കൊല്ലപ്പെട്ടെന്നാണ് വിവരം. 20 ലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 38 ട്രക്കുകളും 12 കാറുകളും സ്ഫോടനത്തില്‍ കത്തിയമര്‍ന്നു. ഒന്നിലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇക്കഴിഞ്ഞ ഏപ്രിലിലും ചൈനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ സ്ഫോടനം ഉണ്ടായിരുന്നു. അന്ന് എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഷാന്‍ഡോംഗ് പ്രവിശ്യയിലെ കെമിക്കല്‍ പ്ലാന്റിലായിരുന്നു അന്നത്തെ സ്ഫോടനം. ഇപ്പോഴത്തെ സ്ഫോടനത്തിന്റെ കാരണവും ഭീകരാക്രമണ സാധ്യത ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും വ്യക്തമല്ല.