Monday, September 24th, 2018

ബാലകൃഷ്ണന്‍ വധം; പ്രതികളെ വെറുതെ വിട്ടു

2013 സെപ്തംബര്‍ 16ന് തിരുവോണ ദിനത്തിലാണ് ബാലകൃഷ്ണന്‍ ബാര സ്‌കൂളിനു സമീപത്ത് വച്ച് വെട്ടേറ്റ് മരിച്ചത്.

Published On:Sep 4, 2018 | 12:50 pm

കാസര്‍കോട്: സി.പി.എം പ്രവര്‍ത്തകനായ മാങ്ങാട് എം.വി.ബാലകൃഷ്ണ (45)നെ സ്‌കൂട്ടര്‍ തടഞ്ഞ് വെട്ടിക്കൊന്ന കേസിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ എല്ലാ പ്രതികളെയും ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെറുതെ വിട്ടു. കോണ്‍ഗ്രസ് നേതാവ് ഷിബു കടവങ്ങാനം, പ്രവര്‍ത്തകരായ ശ്യാം മോഹന്‍ എന്ന ശ്യാം (27), എ.സുരേഷ് (27), ഉദുമ പരിയാരത്തെ ശ്രീജയന്‍ (42), മാങ്ങാട്ടെ രഞ്ജിത്ത് എന്നിവരെയാണ് വെറുതെ വിട്ടത്. കേസിലെ മറ്റൊരു പ്രതി മാങ്ങാട് ആര്യനടുക്കം കോളനിയിലെ പ്രജിത്ത് എന്ന കുട്ടാപ്പി (26) മേയില്‍ കിണറ്റില്‍ വീണ് മരിച്ചിരുന്നു. പ്രതികള്‍ക്കെതിരായ കുറ്റം സംശയാതീതമായി തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.
2013 സെപ്തംബര്‍ 16ന് തിരുവോണ ദിനത്തിലാണ് ബാലകൃഷ്ണന്‍ ബാര സ്‌കൂളിനു സമീപത്ത് വച്ച് വെട്ടേറ്റ് മരിച്ചത്. മരണ വീട്ടില്‍ പോയി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയില്‍ സ്‌കൂട്ടര്‍ തടഞ്ഞു നിറുത്തി അക്രമികള്‍ വെട്ടിക്കൊല്ലുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    17 mins ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 2
    21 mins ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു

  • 3
    2 hours ago

    വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    2 hours ago

    പ്രണയത്തിലാണ്… പക്ഷെ കല്യാണം കഴിക്കാനില്ല

  • 5
    2 hours ago

    എണ്ണ ഉത്പാദനം; ട്രംപിന്റെ ആവശ്യം തള്ളി ഒപെകും റഷ്യയും

  • 6
    2 hours ago

    കരുത്തോടെ ഇന്ത്യ

  • 7
    3 hours ago

    കരുനാഗപ്പള്ളിയില്‍ പെണ്‍കുട്ടി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • 8
    4 hours ago

    കിണറ്റില്‍ ജഡം കണ്ടെത്തി

  • 9
    4 hours ago

    ഹൗസ് ബോട്ടുകള്‍ കൂട്ടിയിടിച്ച് മുങ്ങി