Wednesday, August 21st, 2019

ബജാജ് പള്‍സര്‍ 125 ഉടന്‍ എത്തും

ഈ മാസം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്

Published On:Aug 5, 2019 | 11:47 am

പള്‍സര്‍ ശ്രേണിയിലെ ഏറ്റവും ചെറിയ ബൈക്കായ പള്‍സര്‍ 125 നെ ബജാജ് ഈ മാസം ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കും. രാജ്യത്ത് ഉടനടി നടപ്പിലാക്കുന്ന ബഎസ് VI മലിനീകരണ നിരോധന ചട്ടങ്ങള്‍ പ്രമാണിച്ചാവും ബജാജ് വാഹത്തെ പുറത്തറക്കുന്നത്. പുതിയ ബോഡി ഗ്രാഫിക്സുകളും, നിറങ്ങളും, മാറ്റ് ഫിനീഷുള്ള സൈലന്‍സറും, സ്്പ്ലിറ്റ് സീറ്റുകളും, വീതിയുള്ള ടയറുകളും, എഞ്ചിന് മുകളിലുള്ള ചെറു കവറിങ്ങും വാഹനത്തിനൊരു സ്പോര്‍ട്ടി ഫീല്‍ നല്‍കുന്നു.
12 bhp കരുത്തും 11 Nm torque ഉം സൃഷ്ടിക്കുന്ന 124.45 സിസി സിംഗള്‍ സിലണ്ടര്‍ എയര്‍കൂള്‍ഡ് സിംഗിള്‍ സിലണ്ട്രര്‍ എഞ്ചിനാണ് വാഹനത്തിന്റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ്. വാഹനം 150 സിസി താഴെയായതിനാല്‍ ABS ന്റെ ആവശ്യമില്ല. 60,000 രൂപയാണ് വാഹനത്തിന് നിലവില്‍ പ്രതീക്ഷിക്കുന്ന വില. കണ്‍വെന്‍ഷനല്‍ ടെലിസ്‌കോപ്പക്ക് ഫോര്‍ക്കുകളാണ് പുതിയ പള്‍സര്‍ 125 ന്റെ മുന്‍ വശത്ത് നല്‍കിയിരിക്കുന്നത് പിന്നില്‍ ഇരട്ട നൈട്രോക്സ് ഷോക്ക് അബ്സോര്‍ബറുകളുമാണ്. കറുപ്പ്, ചുവപ്പ്, വെള്ള, മഞ്ഞ എന്നിങ്ങനെ നാല് നിറങ്ങളിലാവും ബൈക്ക് ലഭ്യമാകുന്നത്.

LIVE NEWS - ONLINE

  • 1
    1 hour ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    5 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    5 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    5 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    5 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    5 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    6 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു