Monday, July 22nd, 2019

ബജാജ് NS 125 അടുത്ത മാസം വിപണിയിലെത്തുന്നു

കറുപ്പ്, ചുവപ്പ്, വെള്ള, മഞ്ഞ എന്നിങ്ങനെ നാല് നിറങ്ങളിലാവും ബൈക്ക് ലഭ്യമാകുന്നത്

Published On:Jul 6, 2019 | 9:35 am

ബജാജ് NS 125 അടുത്ത മാസം വിപണിയിലെത്തും. പുതിയ ബജാജ് NS 125 പള്‍സര്‍ NS നിരയുടെ അതേ രൂപഭാവം തന്നെ നിലനിര്‍ത്താനാണ് സാധ്യത. പുതിയ ബോഡി ഗ്രാഫിക്സുകളും, നിറങ്ങളും, മാറ്റ് ഫിനീഷുള്ള സൈലന്‍സറും, സ്്പ്ലിറ്റ് സീറ്റുകളും, വീതിയുള്ള ടയറുകളും, എഞ്ചിന് മുകളിലുള്ള ചെറു കവറിങ്ങും വാഹനത്തിനൊരു സ്പോര്‍ട്ടി ഫീല്‍ നല്‍കുന്നു.
കൂര്‍ത്ത ഹെഡ്ലാമ്പ് ഡിസൈന്‍, ഉയര്‍ന്ന വിന്റ് സ്രീന്‍, പാതി ഡിജിറ്റലായ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, അനലോഗ് ടാക്കോമീറ്റര്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. കറുപ്പ്, ചുവപ്പ്, വെള്ള, മഞ്ഞ എന്നിങ്ങനെ നാല് നിറങ്ങളിലാവും ബൈക്ക് ലഭ്യമാകുന്നത്. വാഹനത്തിന് മുന്‍പില്‍ 240 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 130 mm ഡ്രംബ്രേക്കുകളുമാണ് നല്‍കിയിരിക്കുന്നത്. മുന്‍ വശത്ത് കണ്‍വെന്‍ഷനല്‍ ടെലിസ്‌കോപ്പിക്ക് ഫോര്‍ക്കുകളാണ് പുതിയ NS 125 ന് നല്‍കിയിരിക്കുന്നത് പിന്നില്‍ ഇരട്ട നൈട്രോക്സ് ഷോക്ക് അബ്സോര്‍ബറുകളുമാണ്.
12 bhp കരുത്തും 11 Nm torqume നല്‍കുന്ന 124.45 സിസി സിംഗള്‍ സിലണ്ടര്‍ എയര്‍കൂള്‍ഡ് സിംഗിള്‍ സിലണ്ട്രര്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സാണ്. വാഹനം 125 സിസി ആയതുകൊണ്ട് ABS ന്റെ ആവശ്യമില്ല. 70,000 രൂപയാണ് വാഹനത്തിന് നിലവില്‍ പ്രതീക്ഷിക്കുന്ന വില.

LIVE NEWS - ONLINE

  • 1
    1 hour ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 2
    2 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 3
    2 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 4
    3 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 5
    3 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 6
    4 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 7
    5 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 8
    5 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു

  • 9
    5 hours ago

    ഇന്തോനീഷ്യന്‍ ഓപ്പണ്‍; ഫൈനലില്‍ അടി പതറി സിന്ധു