Thursday, April 25th, 2019

നിര്‍ത്താന്‍ ബജാജിന് ഉദ്ദേശ്യമില്ല..ബുള്ളറ്റുകളെ പരിഹസിച്ച് വീണ്ടും പരസ്യം

ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ചാണ് ഓരോ പരസ്യങ്ങലും ബജാജ് പുറത്തിറക്കിയത്

Published On:Mar 30, 2018 | 9:37 am

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റുകളെ കളിയാക്കുന്നത് നിര്‍ത്താനുള്ള ഉദ്ദേശ്യമൊന്നും ബജാജിനില്ല. ഒന്നിന് പിറകെ മറ്റൊന്നായി ഇതിനോടകം അഞ്ച് പരസ്യങ്ങളാണ് ബുള്ളറ്റുകളെ പരിഹസിച്ച് ബജാജ് അവതരിപ്പിച്ചത്. ഇപ്പോഴിതാ ആറമത്തെ പരസ്യവും എത്തിക്കഴിഞ്ഞു. ആനയെ പോറ്റുന്നത് നിര്‍ത്തൂ എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ചാണ് ഓരോ പരസ്യങ്ങലും ബജാജ് പുറത്തിറക്കിയത്.
ദീര്‍ഘദൂര യാത്രകള്‍ക്ക് ഇണങ്ങിയ ബൈക്കല്ല എന്‍ഫീല്‍ഡ് എന്നതാണ് പുതിയ പരസ്യത്തിലെ ഇതിവൃത്തം. ആനപ്പുറത്തിരുന്ന് മടുത്ത പാപ്പാന് ആന തിരുമ്മി കൊടുക്കുന്നതാണ് രംഗം. ദീര്‍ഘദൂരം ഓടിച്ചാലും ഡോമിനാറില്‍ ഉടമസ്ഥര്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്നാണ് പരസ്യത്തിന്റെ സാരം. ഉപയോഗശൂന്യമായ ഈ ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ 400 വാങ്ങാനാണ് ആറ് പരസ്യങ്ങളിലും കമ്പനി പറയുന്നത്. ദുര്‍ഘട പാതകളില്‍ പരാജയപ്പെടുന്ന വണ്ടി, വെളിച്ചം വളരെ കുറവുള്ള വണ്ടി, ബ്രേക്ക് പിടിച്ചാല്‍ കിട്ടാത്ത വണ്ടി, പെട്ടെന്ന് സ്റ്റാര്‍ട്ടാകാത്ത വണ്ടി, കയറ്റം കയറാന്‍ പ്രയാസപ്പെടുന്ന വണ്ടി എന്നിങ്ങനെയുള്ള കാര്യങ്ങള്‍ എടുത്തുകാട്ടിയുള്ള പരസ്യങ്ങളാണ് നേരത്തെ ബജാജ് അവതരിപ്പിച്ചത്.

LIVE NEWS - ONLINE

  • 1
    14 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 2
    15 mins ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 3
    35 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 4
    36 mins ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 5
    43 mins ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 6
    2 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 7
    2 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു

  • 8
    3 hours ago

    കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ പരിശോധന

  • 9
    3 hours ago

    ആര്‍എംപി പ്രവര്‍ത്തകന്റെ വീടിനു നേരെ ആക്രമണം