Friday, September 21st, 2018

റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ച് വീണ്ടും ബജാജ് ഡോമിനാര്‍..

ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ബജാജ് പുറത്തിറക്കുന്ന അഞ്ചാമത്തെ പരസ്യമാണിത്

Published On:Mar 24, 2018 | 8:27 am

റോയല്‍ എന്‍ഫീല്‍ഡിനെ പരിഹസിച്ച് വീണ്ടും ബജാജ് ഡോമിനറിന്റെ പരസ്യം. ആനയെ പോറ്റുന്നത് നിര്‍ത്തു എന്ന വാചകത്തോടെ ബുള്ളറ്റുകളുടെ പോരായ്മകള്‍ എടുത്തുകാണിച്ച് ബജാജ് പുറത്തിറക്കുന്ന അഞ്ചാമത്തെ പരസ്യമാണിത്. ഏത് റോഡിലൂടെയും ബജാജിന് ഡോമനറിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നും, എന്നാല്‍ റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇതില്‍ പരാജയമാണെന്നുമാണ് പരസ്യത്തിലുള്ളത്.
ബുള്ളറ്റുകളെ ആനയാക്കിയാണ് പരസ്യത്തില്‍ ചിത്രീകരിക്കുന്നത്. ഈ ആനയെ പരിപാലിക്കുന്നത് നിര്‍ത്തി കൂടുതല്‍ പവറും ഫീച്ചറുകളുമുള്ള ഡോമിനാര്‍ വാങ്ങാനാണ് അഞ്ച് പരസ്യങ്ങളിലും കമ്പനി പറയുന്നത്. കഴിഞ്ഞ ദിവസം ഓഫ് റോഡിങ് നടത്താന്‍ ശ്രമിച്ച് പരാജയപ്പെടുന്ന ഡോമിറിന്റെ വഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് ബജാജിന്റെ പുതിയ പരസ്യം രംഗത്തെത്തിയിരിക്കകുന്നത്. ബുള്ളറ്റിന്റെ ശബ്ദവും അതിലെ റൈഡര്‍മാരുടെ ഹെല്‍മെറ്റും മറ്റ് ആക്‌സസറികളും ഉപയോഗിച്ചാണ് പരസ്യം നിര്‍മ്മിച്ചിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    4 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    6 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    6 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    9 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    10 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    13 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    14 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    14 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി