Saturday, September 22nd, 2018

ഡോമിനാറിന്റെ വില വീണ്ടും കൂട്ടി

ഈ വര്‍ഷമിത് നാലാം തവണയാണ് ഡോമിനാറിന്റെ വില ബജാജ് കൂട്ടുന്നത്

Published On:Jul 11, 2018 | 12:18 pm

ബജാജ് ഫ്ളാഗ്ഷിപ്പ് മോഡല്‍ ഡോമിനാര്‍ 400 -ന്റെ വില വീണ്ടും കൂട്ടി. ഈ വര്‍ഷമിത് നാലാം തവണയാണ് ഡോമിനാറിന്റെ വില ബജാജ് കൂട്ടുന്നത്. ഇത്തവണയും രണ്ടായിരം രൂപ മോഡലിന് വില കൂടി. നേരത്തെ മെയ് മാസവും ഡോമിനാര്‍ 400 -ന് രണ്ടായിരം രൂപ കമ്പനി വില വര്‍ധിപ്പിച്ചിരുന്നു. ഡോമിനാര്‍ എബിഎസ്, നോണ്‍-എബിഎസ് പതിപ്പുകളില്‍ വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നു.
1.48 ലക്ഷം രൂപയാണ് ഡോമിനാര്‍ നോണ്‍-എബിഎസ് പതിപ്പിന്റെ പുതുക്കിയ വില. 1.62 ലക്ഷം രൂപ വിലയില്‍ ഡോമിന എബിഎസ് വില്‍പനയ്‌ക്കെത്തും. 2016 ഡിസംബറില്‍ ഡോമിനാര്‍ എത്തിയത് മുതല്‍ ഇതുവരെ 12,000 രൂപയോളം മോഡലിന് ബജാജ് കൂട്ടിക്കഴിഞ്ഞു. ഈ വര്‍ഷം തുടക്കത്തിലാണ് ചെറിയ പരിഷ്‌കാരങ്ങളോടെ പുത്തന്‍ ഡോമിനാറിനെ ബജാജ് വിപണിയില്‍ കൊണ്ടുവന്നത്.

LIVE NEWS - ONLINE

  • 1
    4 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    5 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    7 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    10 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    10 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    10 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    12 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    13 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    13 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള