Sunday, September 23rd, 2018

അടുത്തമാസം മുതല്‍ ബജാജ് ക്യൂട്ട് കേരളത്തില്‍ എത്തും

ക്യൂട്ട് ഇപ്പോള്‍ ബജാജിന്റെ കേരളത്തിലെ തെരഞ്ഞെടുത്ത് ഡീലര്‍ഷിപ്പുകളില്‍ എത്തി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്

Published On:Jul 28, 2018 | 2:25 pm

ക്യൂട്ട് ഇന്ത്യയില്‍ വില്‍പനയ്‌ക്കെത്തുന്നു. തുടക്കത്തില്‍ കേരളത്തിലും തെക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും മാത്രമായിരിക്കും ക്യൂട്ട് വില്‍പ്പനയ്‌ക്കെത്തുക എന്ന് റിപ്പോര്‍ട്ട്. ക്യൂട്ട് ഇപ്പോള്‍ ബജാജിന്റെ കേരളത്തിലെ തെരഞ്ഞെടുത്ത് ഡീലര്‍ഷിപ്പുകളില്‍ എത്തി കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. തുടക്കത്തില്‍ 35 മുതല്‍ 40 വരെ യൂണിറ്റുകളായിരിക്കും ഡീലര്‍ഷിപ്പുകളില്‍ എത്തുക.
13 bhp കരുത്തും 19.6 Nm torqum നല്‍കുന്ന 216 സിസി സിങ്കിള്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ദിനാണ് ക്യൂട്ടിന് കരുത്തേകുക. 5 സ്പീഡാണ് ഗിയര്‍ബോക്‌സ്. പെട്രോള്‍, സിഎന്‍ജി, എല്‍പിജി പതിപ്പുകളിലായിരിക്കും ക്യൂട്ട് ഒരുങ്ങുക. ലിറ്ററിന് 38 കിലോമീറ്റര്‍ മൈലേജ് നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ക്യൂട്ട് ക്വാഡ്രിസൈക്കിളിനെ ബജാജ് കുറെ വര്‍ഷങ്ങളായി നിര്‍മ്മിക്കുന്നു. എന്നാല്‍ ഇതുവരെ ഇന്ത്യയില്‍ വില്‍പനയ്ക്ക് എത്തിയിരുന്നില്ല. എന്തായാലും താരതമ്യേന കുറഞ്ഞ വിലയില്‍ ക്യൂട്ടിനെ അവതരിപ്പിക്കാനായിരിക്കും ബജാജ് ശ്രമിക്കുക. ഒന്നര ലക്ഷം രൂപയ്ക്കുള്ളില്‍ ക്യൂട്ടിന് വില പ്രതീക്ഷിക്കാം.

LIVE NEWS - ONLINE

  • 1
    6 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    7 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    9 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    13 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    13 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    1 day ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി