Tuesday, July 16th, 2019

ദിലീപിന് ജാമ്യമില്ല; പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കോടതി

പ്രതിക്കെതിരെ കൃത്യമായ സാഹചര്യ തെളിവുണ്ടെന്ന ഗൗരവമായ നിരീക്ഷണവും കോടതി നടത്തി

Published On:Jul 24, 2017 | 8:38 am

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ജാമ്യമില്ല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സിംഗിള്‍ ബെഞ്ച് തള്ളി. ഇനി സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ ദിലീപിന് മറ്റ് മാര്‍ഗമില്ലാതായി. ജാമ്യം ലഭിച്ച് പുറത്തിറങ്ങിയാല്‍ കേസിനെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിക്കുമെന്ന പ്രൊസിക്യൂഷന്റെ വാദംഅംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചത്.
പ്രതിക്കെതിരെ കൃത്യമായ സാഹചര്യ തെളിവുണ്ടെന്ന ഗൗരവമായ നിരീക്ഷണവും കോടതി നടത്തി. മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള നിര്‍ണായക തെളിവുകള്‍ കണ്ടെടുക്കേണ്ട സാഹചര്യത്തില്‍ ജാമ്യം നല്‍കാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതി ഉന്നതനായതിനാല്‍ തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ട്. കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന പ്രൊസിക്യൂഷന്റെ വാദവും കോടതി അംഗീകരിച്ചു. നടിക്കെതിരെ ക്രൂരമായ കുറ്റകൃത്യമാണ് നടന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.
സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുമെന്നതായിരുന്നു ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് പ്രൊസിക്യൂഷന്‍ വാദിച്ചത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മൊബൈല്‍ കണ്ടെടുത്തിട്ടില്ലെന്നും മാനേജര്‍ അപ്പുണ്ണിയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പ്രൊസിക്യൂഷന്‍ വാദിച്ചു.
നടന്‍ അഭിനയിച്ച് പാതിവഴിയിലായ നിരവധി സിനിമകള്‍ ഉണ്ടെന്നും ജാമ്യം ലഭിച്ചില്ലെങ്കില്‍ നിര്‍മാതാക്കള്‍ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടാകുമെന്നും പ്രതിഭാഗം വാദിച്ചു. എന്നാല്‍ ഇക്കാര്യമൊന്നും കോടതി പരിഗണിച്ചില്ല. ദിലീപിനെ ആവശ്യത്തിലധികം ചോദ്യം ചെയ്തുകഴിഞ്ഞ സ്ഥിതിക്ക് ജാമ്യം അനുവദിക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ദിലീപ് അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    4 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    6 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    7 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    9 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    11 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    11 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    12 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍