Monday, November 19th, 2018

ബാഹുബലിയുടെ ബിരിയാണി പ്രേമം

        ബാഹുബലി ഫെയിം പ്രഭാസിന്റെ ബിരിയാണി പ്രേമം സിനിമ ലോകത്ത് പ്രശസ്തമാണ്. ഏതു സമയത്തും ബിരിയാണി കിട്ടിയാല്‍ ബാഹുബലി നന്നായി തന്നെ കഴിക്കും. വ്യത്യസ്ത ബിരിയാണികള്‍ പരീക്ഷിക്കാനും ഏറെ ഇഷ്ടം. എന്നാല്‍ ഈ ഇഷ്ടത്തിനും കടിഞ്ഞാണ്‍ ഇട്ടായിരുന്നു അഞ്ചു വര്‍ഷം നീണ്ടു നിന്ന ഷൂട്ടിംഗ്. ശരീരം നന്നായി നോക്കേണ്ടിയുള്ളതു കൊണ്ട് ഇഷ്ട ഭക്ഷണങ്ങള്‍ ഒത്തിരി കഴിക്കാന്‍ രാജമൗലി ആരെയും അനുവദിച്ചിരുന്നില്ല. എന്നാല്‍ മാസത്തിലൊരിക്കല്‍ എല്ലാവരെയും ഇഷ്ടമുള്ളത് കഴിക്കാന്‍ വിട്ടിരുന്നു. അന്നത്തെ ദിവസം ഇഷ്ടം … Continue reading "ബാഹുബലിയുടെ ബിരിയാണി പ്രേമം"

Published On:Jun 7, 2017 | 10:59 am

Prabhas Biriyani Full Image

 

 

 

 

ബാഹുബലി ഫെയിം പ്രഭാസിന്റെ ബിരിയാണി പ്രേമം സിനിമ ലോകത്ത് പ്രശസ്തമാണ്. ഏതു സമയത്തും ബിരിയാണി കിട്ടിയാല്‍ ബാഹുബലി നന്നായി തന്നെ കഴിക്കും. വ്യത്യസ്ത ബിരിയാണികള്‍ പരീക്ഷിക്കാനും ഏറെ ഇഷ്ടം. എന്നാല്‍ ഈ ഇഷ്ടത്തിനും കടിഞ്ഞാണ്‍ ഇട്ടായിരുന്നു അഞ്ചു വര്‍ഷം നീണ്ടു നിന്ന ഷൂട്ടിംഗ്. ശരീരം നന്നായി നോക്കേണ്ടിയുള്ളതു കൊണ്ട് ഇഷ്ട ഭക്ഷണങ്ങള്‍ ഒത്തിരി കഴിക്കാന്‍ രാജമൗലി ആരെയും അനുവദിച്ചിരുന്നില്ല.
എന്നാല്‍ മാസത്തിലൊരിക്കല്‍ എല്ലാവരെയും ഇഷ്ടമുള്ളത് കഴിക്കാന്‍ വിട്ടിരുന്നു. അന്നത്തെ ദിവസം ഇഷ്ടം പോലെ കഴിക്കാം. ഈ അവസരം ഏറ്റവും മുതലാക്കിയതും പ്രഭാസാണെന്ന് രാജമൗലി പറയുന്നു. ബിരിയാണി പ്രഭാസിന് ഇഷ്ടമാണെന്ന് എല്ലാവര്‍ക്കും അറിയാം, എന്നാല്‍ അന്നു കഴിക്കുന്നത് കണ്ട് ഞാന്‍ ഞെട്ടി പോയിട്ടുണ്ട്.
പത്തു മുതല്‍ പതിനഞ്ചു തരം വരെ വ്യത്യസ്ത ബിരിയാണികളാണ് പ്രഭാസ് കഴിക്കുന്നത്. ഇത്രയും ബിരിയാണികള്‍ നാട്ടിലുണ്ടോ എന്നു വരെ നമ്മള്‍ സംശയിച്ചു പോകും. പലതരം മത്സ്യങ്ങള്‍, കോഴി, ആട്, പൊരിച്ചതും കറിവെച്ചതും അങ്ങനെ നമ്മുക്ക് ഊഹിക്കാവുന്നതിലും ഗംഭീരമാണ് മെനു. അന്നത്തെ ദിവസം പുലര്‍ച്ചെ രണ്ടു മണിവരെ ഫുട്‌ബോള്‍ കളിക്കും അതു കഴിഞ്ഞാണ് ഭക്ഷണം തുടങ്ങുന്നതെന്നും രാജമൗലി പറഞ്ഞു.

LIVE NEWS - ONLINE

  • 1
    14 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    18 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    22 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    23 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    24 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    1 day ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    2 days ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി