Wednesday, December 12th, 2018

ബാഡ്മിന്റണില്‍ ഒന്നാം റാങ്ക്; ശ്രീകാന്തിന് ചരിത്ര നേട്ടം

ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്.

Published On:Apr 12, 2018 | 12:55 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി. ലോക ബാഡ്മിന്റണ്‍ ഫെഡറേഷന്‍ ഇന്ന് പുറത്ത് വിട്ട റാങ്കിംഗില്‍ ഡെന്‍മാര്‍ക്കിന്റെ വിക്ടര്‍ ആക്‌സെല്‍സമിനെ മറികടന്നാണ് ശ്രീകാന്ത് ഒന്നാം സ്ഥാനത്തെത്തിയത്. 76,895 പോയിന്റാണ് നിലവില്‍ ശ്രീകാന്തിനുള്ളത്. ഒന്നാം സ്ഥാനത്തെത്തുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ശ്രീകാന്ത്. നേരത്തെ ഇന്ത്യയുടെ സൈന നേഹ്‌വാള്‍ വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു.
ഗോള്‍ഡ്‌കോസ്റ്റില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മിക്‌സഡ് ഡബിള്‍സില്‍ ചരിത്രത്തിലാദ്യമായി ശ്രീകാന്ത് ഉള്‍പ്പെട്ട സഖ്യം ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. സിംഗിള്‍സിലും ഇന്ത്യയുടെ സ്വര്‍ണപ്രതീക്ഷയാണ് ശ്രീകാന്ത്. പരിശീലകനെന്ന നിലയില്‍ പുല്ലേല ഗോപീചന്ദിന്റെ വലിയ നേട്ടം കൂട്ടിയാണിത്. സൈന നേഹ്‌വാവാളും ശ്രീകാന്തും ഒന്നാം സ്ഥാനത്ത് എത്തുമ്പോള്‍ ഗോപീചന്ദായിരുന്നു ഇരുവരുടെയും പരിശീലകന്‍.

 

LIVE NEWS - ONLINE

  • 1
    3 hours ago

    വനിതാ മതിലില്‍ സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് ധനമന്ത്രി

  • 2
    5 hours ago

    ശബരിമലയിലെ നിരോധനാജ്ഞ നീട്ടി

  • 3
    6 hours ago

    കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയായേക്കും

  • 4
    9 hours ago

    ശബരിമലയിലെ ബാരിക്കേഡുകള്‍ പൊളിച്ചു നീക്കണം: ഹൈക്കോടതി

  • 5
    11 hours ago

    ഗ്രാമീണരെ അവഗണിച്ചത് കേന്ദ്ര സര്‍ക്കാറിന് വിനയായി

  • 6
    12 hours ago

    ആലുവ കൂട്ടക്കൊല; പ്രതി ആന്റണിയുടെ വധശിക്ഷ ജീവ പര്യന്തമാക്കി

  • 7
    14 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 8
    14 hours ago

    പ്രതിഷേധത്തിന്റെ അതിര്‍വരമ്പുകള്‍ ലംഘിക്കരുത്: സ്പീക്കര്‍

  • 9
    14 hours ago

    മധ്യപ്രദേശില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപിയും; ഗവര്‍ണറെ കാണും