Tuesday, September 25th, 2018

‘ബഡായി ബംഗ്ലാവ്’ അവസാനിക്കുന്നു..!

രമേഷ് പിഷാരടിയാണ് ഈ വിവരം ഫെയ്‌സ്ബുക്ക് വഴി പ്രേഷകരെ അറിയിച്ചിരിക്കുന്നത്

Published On:May 28, 2018 | 12:23 pm

പ്രേഷകരുടെ പ്രിയ പരിപാടി ബഡായി ബംഗ്ലാവ് അവസാനിക്കുന്നു. രമേഷ് പിഷാരടിയാണ് ഈ വിവരം ഫെയ്‌സ്ബുക്ക് വഴി പ്രേഷകരെ അറിയിച്ചിരിക്കുന്നത്. മുകേഷ്, രമേഷ് പിഷാരടി, ആര്യ, എന്നിവരുടെ തകര്‍പ്പന്‍ പ്രകടനവുമായി 5 വര്‍ഷമായി പരിപാടി മുന്നോട്ട് പോവുകയായിരുന്നു. എന്നാല്‍, രണ്ട് എപ്പിസോഡുകള്‍ കൂടി കഴിഞ്ഞാല്‍ ബഡായി ബംഗ്ലാവ് അവസാനിക്കുകയാമെന്ന് പിഷാരടി അറിയിച്ചു.
ഫെയ്്ബുക്ക് പോസ്റ്റ്
പ്രിയമുള്ളവരെ..
സംപ്രേഷണം ചെയ്യാനിരിയ്ക്കുന്ന ഒന്നുരണ്ടു എപ്പിസോഡുകള്‍ കൂടെ കഴിഞ്ഞാല്‍ ‘ബഡായി ബംഗ്‌ളാവ്’ പര്യവസാനിപ്പിക്കുകയാണ് ….കഴിഞ്ഞ 5 വര്‍ഷമായി റേറ്റിംഗ് ചാര്‍ട്ടുകളില്‍ മുന്‍നിരയില്‍ തന്നെ ഈ പരിപാടി ഉണ്ടായിരുന്നു എന്നത് ഏറെ
അഭിമാനവും സന്തോഷവും തരുന്നു….
ഡയാന സില്‍വേര്‍സ്റ്റര്‍ , മുകേഷേട്ടന്‍,എം.ആര്‍.രാജന്‍ സാര്‍ ,പ്രവീണ്‍ സാര്‍, എന്നിവരോടും അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച സഹപ്രവര്‍ത്തകരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു …
സിനിമാല,
കോമഡി ഷോ,
കോമഡി നഗര്‍ സെക്കന്റ് സ്ട്രീറ്റ്,
തട്ടുകട,
കോമഡി കസിന്‍സ്,
മിന്നും താരം,
ബ്ലഫ് മാസ്റ്റേഴ്‌സ്,
ബഡായി ബംഗ്‌ളാവ്,
മുപ്പതോളം താര നിശകള്‍ …
ഇങ്ങനെ ചെറുതും വലുതുമായി 15 വര്‍ഷങ്ങള്‍ കൊണ്ട് 1500 ഓളം എപ്പിസോഡുകള്‍ അവതരിപ്പിക്കുവാന്‍ എനിക്ക് അവസരം തന്ന ; വരാനിരിക്കുന്ന അവാര്‍ഡ് നൈറ്റ് ഉള്‍പ്പടെയുള്ള പരിപാടികളില്‍ അവസരം തന്നുകൊണ്ടിരിക്കുന്ന ഏഷ്യാനെറ്റ് എന്ന മഹാപ്രസ്ഥാനത്തിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ……….
ചാനലും …പരിപാടിയും ……കലാകാരനുമെല്ലാം …പ്രേക്ഷകരില്ലാതെ നിഷ്പ്രഭം ആണ് …
ആ സത്യം
ആ ശക്തി…നിങ്ങളാണ് ….
എപ്പോഴും ഒപ്പം നില്‍ക്കുന്ന പ്രേക്ഷകരായ നിങ്ങള്‍ക്കും നന്ദി…

 

LIVE NEWS - ONLINE

  • 1
    5 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    7 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    8 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    11 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    11 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    13 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    13 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    13 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    14 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു