Tuesday, April 23rd, 2019

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ശരിക്കും ‘ ബാഡ് ന്യൂസ് ‘

ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ‘ ചീത്ത വാര്‍ത്ത ‘ യുമായി ബാഡ് ന്യൂസ് പടര്‍ന്നു പിടിക്കുന്നു. ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ് ഫോണുകളെയാണ് ബാഡ് ന്യൂസ് എന്ന വൈറസ് ബാധിച്ചിട്ടുള്ളത്. ഗൂഗിള്‍ പ്‌ളേ സ്റ്റോറുകളിലെ ആപ്ലിക്കേഷനുകള്‍ വഴി വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ അത്തരം ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തതു കഴിഞ്ഞു. ആന്‍ഡ്രോയിഡ് ഫോണുകള്‍ വൈറസ് ബാധയില്‍ നിന്ന് സുരക്ഷിതമാണെന്ന സങ്കല്‍പ്പങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ബാഡ് ന്യൂസ് നല്‍കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് വഴി പടരുന്ന ട്രോജന്‍ വൈറസുകളെപ്പോലെ പെരുമാറുന്ന … Continue reading "ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ശരിക്കും ‘ ബാഡ് ന്യൂസ് ‘"

Published On:Apr 23, 2013 | 10:19 am

Badnews 22 X 10ആന്‍ഡ്രോയിഡ് ഫോണുകള്‍ക്ക് ‘ ചീത്ത വാര്‍ത്ത ‘ യുമായി ബാഡ് ന്യൂസ് പടര്‍ന്നു പിടിക്കുന്നു. ലോകത്താകമാനമുള്ള ലക്ഷക്കണക്കിന് ആന്‍ഡ്രോയിഡ് ഫോണുകളെയാണ് ബാഡ് ന്യൂസ് എന്ന വൈറസ് ബാധിച്ചിട്ടുള്ളത്. ഗൂഗിള്‍ പ്‌ളേ സ്റ്റോറുകളിലെ ആപ്ലിക്കേഷനുകള്‍ വഴി വൈറസ് പടര്‍ന്നതിനെ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ അത്തരം ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്തതു കഴിഞ്ഞു. ആന്‍ഡ്രോയിഡ് ഫോണുകള്‍ വൈറസ് ബാധയില്‍ നിന്ന് സുരക്ഷിതമാണെന്ന സങ്കല്‍പ്പങ്ങള്‍ക്ക് വന്‍ തിരിച്ചടിയാണ് ബാഡ് ന്യൂസ് നല്‍കിയിരിക്കുന്നത്. ഇന്റര്‍നെറ്റ് വഴി പടരുന്ന ട്രോജന്‍ വൈറസുകളെപ്പോലെ പെരുമാറുന്ന ഒരു ദുഷ്ടപ്രോഗ്രാം ആണ് ബാഡ് ന്യൂസ്.
ആന്‍ഡ്രോയിഡ് ഉപയോക്താക്കളെ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിക്കത്തക്ക വിധം വ്യാജ സന്ദേശങ്ങള്‍ അയക്കുന്നതാണ് ബാഡ് ന്യൂസുിന്റെ രീതി. ഇതുവഴി ഫോണ്‍ നമ്പറും ഐഡിയും ഉപയോക്താവ് അറിയാതെ ബാഡ്‌ന്യൂസിനെ നിയന്ത്രിക്കുന്ന സെര്‍വറിലേക്ക് എത്തിപ്പെടുകയും ചെയ്യും. കൂടാതെ പ്രീമിയം റേറ്റുള്ള സന്ദേശങ്ങള്‍ ഉപയോക്താവിന്റെ ഫോണിലേക്ക് അയച്ചു കൊടുത്ത് പണം തട്ടുന്ന വിദ്യയും ബാഡ് ന്യൂസ് പ്രയോഗിക്കുന്നുണ്ട്. സ്‌കൈപ്പ് പോലുള്ള ലക്ഷക്കണക്കിന് പേര്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷന്റെ അപ്‌ഡേറ്റ് ലഭ്യമാണ് എന്നുള്ള തരത്തിലുള്ള സന്ദേശമായിരിക്കും ചിലപ്പോള്‍ ഫോണിലെത്തുന്നത്. അത് ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുന്നതോടെ ഉപയോക്താവ് കുടുങ്ങിയതു തന്നെ.
ലോകത്താകമാനം ഗൂഗിള്‍ പ്ലേ സ്‌റ്റോറുകള്‍ വഴി ബാഡ് ന്യൂസ് ആപ്ലിക്കേഷനുകള്‍ ഡൗണ്‍ലോഡ് ചെയ്ത 90 ലക്ഷം മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളെ ബാഡ് ന്യൂസ് ബാധിച്ചതായാണ് റിപ്പോര്‍ട്ട്. ഫോണില്‍ കയറിക്കഴിഞ്ഞാല്‍ ആദ്യം ഉപയോക്താക്കളെ കബളിപ്പിച്ച് നിശ്ശബ്ദമായിരിക്കുന്ന ബാഡ് ന്യൂസ് പിന്നീടാണ് തനിനിറം പുറത്തെടുക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    18 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    19 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    20 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    23 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്