Sunday, January 20th, 2019

നടുവേദനയുണ്ടോ?..പരിഹരിക്കാം! ഈ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക..

കിടക്കുമ്പോള്‍ മാത്രമല്ല എഴുന്നേല്‍ക്കുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ നടുവിന് ദോഷമാണ്.

Published On:Mar 16, 2018 | 8:46 am

പ്രായമായവരും ചെറുപ്പക്കാരും നേരിടുന്ന പ്രശസ്‌നമാണ് നടുവേദന. ഒരു കാര്യവും ചെയ്യാന്‍ കഴിയുന്നില്ല, കുനിയാന്‍ സാധിക്കുന്നില്ല എന്നിങ്ങനെ പരാതി പറയുന്നവരുണ്ട്. ഒരു പ്രായം കഴിഞ്ഞാല്‍ സ്ത്രീകളിലും, പുരുഷന്‍മാരിലും നടുവേദന സാധാരണയാണ്. ഈ സാഹചര്യത്തില്‍ ഡോക്ടറെ കാണുന്നവരുണ്ട്. വീട്ടില്‍ സ്വയം ചികിത്സ നടത്തുന്നവരുമുണ്ട്. എന്നാല്‍ നടുവേദനയ്ക്ക് കൃത്യമായി ശ്രദ്ധിച്ചാല്‍ പരിഹാരം കാണാന്‍ സാധിക്കുന്നതാണ്.
കമിഴ്ന്നു കിടക്കുന്നത് നടുവിന് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണ്. ഇത് ക്രമേണ നടുവേദനയ്ക്ക് കാരണമാവും. കിടക്കുമ്പോള്‍ മാത്രമല്ല എഴുന്നേല്‍ക്കുമ്പോഴും ശ്രദ്ധിച്ചില്ലെങ്കില്‍ നടുവിന് ദോഷമാണ്. ആദ്യം ഒരു വശത്തേക്ക് ചരിഞ്ഞു കിടന്ന ശേഷം മാത്രം എഴുന്നനേല്‍ക്കുക. കുറേ നേരത്തെ വിശ്രമത്തിനു ശേഷം നടുവിന് സമ്മര്‍ദ്ദം പെട്ടന്ന് വരുന്നത് നല്ലതല്ല. സ്ഥിരമായി ഭാരം ഉയര്‍ത്തുന്ന ജോലി ചെയ്യുന്നവര്‍ നടുവിന് സംരക്ഷണം നല്‍കുന്ന ബെല്‍റ്റ് ധരിക്കണം.
ഭാരമുള്ള വസ്തുക്കള്‍ ഇടുത്ത് നടക്കുമ്പോള്‍, ഭാരം ദേഹത്തോട് കഴിയുന്നത്ര ചേര്‍ത്ത് പിടിക്കുക. ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുന്നത് നടുവേദനയ്ക്ക് കാരണമാക്കുന്ന മറ്റൊന്നാണ്. അതിനാല്‍ തന്നെ തറയില്‍ നിന്ന് ഭാരമുള്ളത് ഉയര്‍ത്തുമ്പോള്‍ കുഞ്ഞിന് നിന്ന് ഉര്‍ത്തരുത്. പകരം മുട്ടുക്കുത്തി ഇരുന്നു കൊണ്ട് ഭാരം പൊക്കുക.
ഇന്നത്തെ കാലത്ത് പലരും കമ്പ്യൂട്ടറിനു മുന്നില്‍ ജോലി ചെയ്യുന്നവരാണ്. ഇത്തരത്തതില്‍, കുറേ സമയം ഇരുന്ന് ജോലി ചെയ്യുന്നവര്‍ ഇടയ്ക്ക് എഴുന്നേറ്റ് നടക്കുന്നത് നല്ലതാണ്. ഒരേ രീതിയില്‍ ഇരുന്നോ, നിന്നോ ജോലി ചെയ്യുന്നത് നല്ലതല്ല. നടുവിന് കൂടുതല്‍ പ്രശ്‌നമുണ്ടാകും. ഈ കാര്യങ്ങളാക്കെ ശ്രദ്ധിച്ച് ചെയ്താല്‍ നടുവേദന പരമാവധി തടയാം.

LIVE NEWS - ONLINE

  • 1
    12 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 2
    14 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 3
    17 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 4
    20 hours ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം

  • 5
    21 hours ago

    സാക്കിര്‍ നായിക്കിന്റെ 16.4 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

  • 6
    1 day ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 7
    1 day ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 8
    2 days ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 9
    2 days ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം