Wednesday, September 19th, 2018

ബാഹുബലി പേന മുതല്‍ ജി പി എസ് കുടവരെ

ഓരോ വര്‍ഷവും കുട്ടികളെ ആകര്‍ഷിക്കാന്‍ ഉല്‍പന്നങ്ങളുടെ ഘടനയിലും പേരിലും പുതുമയുമായെത്തുന്നതിന് ഇക്കുറിയും മാറ്റമില്ല.

Published On:May 26, 2018 | 10:50 am

കണ്ണൂര്‍: ബാഹുബലി പേന, കുട്ടികളുടെ പ്രിയ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളായ ഡോറയുടെയും സ്‌പൈഡര്‍മാന്റെയും ചിത്രങ്ങള്‍ അച്ചടിച്ച ബാഗുകള്‍, വെള്ളം ചീറ്റുന്ന കുട…കൗതുകങ്ങളെ പിന്തുടരുന്ന കുഞ്ഞുമനസ്സുകളെ ആകര്‍ഷിക്കാന്‍ സ്‌കൂള്‍ വിപണി അവസാന തിരക്കില്‍. വേനലവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ വന്‍ തിരക്കാണ് കണ്ണൂരിലെങ്ങും സ്‌കൂള്‍ വിപണിയിലുള്ളത്.
ഓരോ വര്‍ഷവും കുട്ടികളെ ആകര്‍ഷിക്കാന്‍ ഉല്‍പന്നങ്ങളുടെ ഘടനയിലും പേരിലും പുതുമയുമായെത്തുന്നതിന് ഇക്കുറിയും മാറ്റമില്ല. ജി പി എസ് സംവിധാനമുള്ള പ്രമുഖ കമ്പനിയുടെ കുടയാണ് ഇത്തവണ വിപണിയിലെ താരം.
ഓഫീസിലോ ക്ലാസിലോ കടകളിലോ മറന്നുവെച്ചാല്‍ ജി പി എസ് സംവിധാനമുപയോഗിച്ച് കണ്ടെത്താന്‍ കഴിയുന്ന കുട ഉപഭോക്താക്കള്‍ക്കും കൗതുകം സമ്മാനിക്കുകയാണ്. കുട വാങ്ങിയ ശേഷം മൊബൈലില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുടയിരിക്കുന്ന സ്ഥലം ഫോണ്‍ കാണിച്ചുതരും. 3300-3500 രൂപയാണ് വില.
കടയിലെത്തിയാല്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളുടെ ചിത്രങ്ങളുള്ള ബാഗ് വാങ്ങി നല്‍കാനാണ് കുട്ടികള്‍ വാശി പിടിക്കുന്നത്. 500 രൂപവരെയാണ് ഇത്തരം ബാഗുകളുടെ വില.
പിടി വലിച്ചൂരുമ്പോള്‍ വെള്ളം ചീറ്റുന്ന കുടയും വിപണിയിലെ ആകര്‍ഷണമാണ്. മാഗ്നറ്റിക് സംവിധാനവും കാല്‍ക്കുലേറ്ററുകളുമുള്ള പെന്‍സില്‍ ബോക്‌സും വിപണിയില്‍ യഥേഷ്ടം. പ്ലാസ്റ്റിക് ഒഴിവാക്കി പകരം സ്റ്റീല്‍ വാട്ടര്‍ ബോട്ടുകളാണ് ഇത്തവണ വിപണിയില്‍ നിറഞ്ഞുനില്‍ക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    4 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    6 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    8 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    10 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    11 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    12 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    14 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    14 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു