ഇന്ന് ഏറ്റവും കൂടുതല്‍ ആളുകളെ അലട്ടുന്ന പ്രശ്നമാണ് നടുവുവേദന. ഇന്ന് നടുവേദന ഒരു ജീവിത ശൈലി രോഗമാണ്. കൃത്യമായ വ്യായാമത്തിലൂടെയും വിശ്രമത്തിലൂടെയും ജീവിതശൈലി ക്രമപ്പെടുത്തുന്നതിലൂടെയും ഒക്കെ നടുവുവേദന ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാനും വരാതേയും നോക്കാം. ആദ്യമൊക്കെ നടുവുവേദന അത്ര കാര്യമാക്കാതെ വേദനസംഹാരികള്‍ കഴിച്ചും ബാമുകള്‍ പുരട്ടിയും ദിവസങ്ങള്‍ തള്ളിനീക്കും. ഒടുവില്‍ വേദന സഹിക്കാന്‍ കഴിയാതാകുമ്പോള്‍ ഡോക്ടറെ കാണാനുള്ള തീരുമാനത്തിലെത്തും. നടുവുവേദനയുടെ കാരണം കണ്ടെത്തി ഡോക്ടര്‍ ആവശ്യമായ മരുന്നും വിശ്രമവും നിര്ദേശിമ്പോള് വേദനസംഹാരികളുടെ ബലത്തില്‍ വേദന … Continue reading "നടുവേദന ശ്രദ്ധിക്കാതിരുന്നാല്‍ …"
വാഹനം ഓടിക്കുമ്പോള്‍ നിവര്‍ന്നിരുന്ന് ഓടിക്കണം. ചാരുകസേരയില്‍ കിടക്കുന്ന രീതിയിലുള്ള സീറ്റുകള്‍ നടുവേദനയുള്ളവര്‍ക്കു നല്ലതല്ല. പ്രത്യേകിച്ചു ഡിസ്ക്ക് സിന്‍ഡ്രോം ഉള്ളവര്‍ക്ക്. മാരുതി ഉള്‍പ്പെടെയുള്ള മിക്ക വാഹനങ്ങളുടെയും സീറ്റുകള്‍ ശാസ്ത്രീയമായി നിര്‍മിച്ചിരിക്കുന്നവയാണ്. ഇവ നടുവുവേദനയ്ക്കു കാരണമാകുന്നില്ല. ഓടിക്കുന്ന വാഹനത്തിന്റെ സീറ്റ് ശാസ്ത്രീയമായ രീതിയിലല്ലെങ്കില്‍ നടുവിനു താങ്ങായി ഒരു കുഷ്യന് വയ്ക്കുക. ബൈക്ക് റെയിസ് ചെയ്തു കുനിഞ്ഞിരുന്ന് ഓടിക്കുന്ന രീതി ശരിയല്ല. ചെറിയ തോതിലുള്ള നടുവുവേദനയുള്ളവര്ക്കും നിവര്‍ന്നിരുന്നു ബൈക്ക് ഓടിക്കുന്നതുകൊണ്ടു കുഴപ്പമില്ല. ഇടുപ്പും മുട്ടും സമാന്തരമായി വരത്തക്ക രീതിയില്‍ കാറിന്റെ സീറ്റ് ക്രമീകരിക്കുന്നതാണു നല്ലത്. സീറ്റിന്റെ ബാക്ക് റെസ്റ്റില്‍ ചാരിയിരിക്കുന്നത് നടുവിനുള്ള ആയാസം കുറയ്ക്കും. ജീവിതശൈലിയില്‍ ശ്രദ്ധിക്കാം. വ്യായാമക്കുറവാണു നടുവുവേദനയ്ക്കുള്ള പ്രധാന കാരണം. ദിവസവും അരമണിക്കൂറെങ്കിലും വ്യായാമത്തിനായി നീക്കിവയ്ക്കുക. കുനിഞ്ഞു ഭാരമെടുക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. നടുവിനു ബലം കൊടുക്കാതെ രണ്ടു മുട്ടും മടക്കി കുനിഞ്ഞ് ഭാരം എടുത്ത് മുട്ടു നിവര്‍ത്തി പൊങ്ങുക. കമ്പ്യൂട്ടറിനു മുമ്പില്‍ വളഞ്ഞിരിക്കാതെ നിവര്‍ന്നിരിക്കണം. കൈകള്‍ക്കു താങ്ങുള്ള കസേരകള്‍ ഉപയോഗിക്കുന്നതാണ് ഉത്തമം. മോണിറ്ററിന്റെ മുകള്‍ ഭാഗം കണ്ണിനു സമാന്തരമായിരിക്കണം. അഡ്ജസ്റ്റ് ചെയ്യാവുന്ന കസേരകള്‍ ഉപയോഗിച്ച് ഇതു ക്രമപ്പെടുത്താവുന്നതാണ്. കഴുത്തും നടുവും നിവര്ന്നിരിക്കാനും ഇതു സഹായിക്കും. കൈകള്‍ കസേരപ്പിടിയില്‍ താങ്ങി ടൈപ്പ് ചെയ്യത്തക്ക രീതിയില്‍ കീബോര്‍ഡ് വയ്ക്കുക. ദിവസവും ഇരുന്നു ജോലി ചെയ്യുന്നവര്‍ നടുവിനു താങ്ങു നല്കുന്ന കസേരകള്‍ ഉപയോഗിക്കുക. അല്ലെങ്കില്‍ നടുഭാഗത്തു കുഷ്യന് വയ്ക്കുക. കസേരയില്‍ കുനിഞ്ഞിരുന്നു ജോലി ചെയ്യാതെ നിവര്‍ന്നിരിക്കണം. ഒരേ രീതിയില്‍ ദീര്‍ഘനേരം ഇരുന്നു ജോലി ചെയ്യാതെ ഇടയ്ക്ക് റിലാക്സ് ചെയ്യുക. എഴുന്നേറ്റു നിന്നു കാല്‍വിരലുകള്‍ നിലത്തൂന്നി കൈകള്‍ മുകളിലേക്ക് ഉയര്‍ത്തുക. ഇതു മസിലുകള്‍ക്ക് ആയാസം നല്കാന് സഹായിക്കുന്നു. കൃഷിപ്പണിക്കാര്‍ നീണ്ട കൈയുള്ള തൂമ്പ ഉപയോഗിക്കുക. ഇതു നടുവിനുണ്ടാക്കുന്ന സമ്മര്‍ദത്തിന്റെ തോതു കുറയ്ക്കും.