Sunday, February 17th, 2019

പ്രസവശേഷം നടുവേദനയോ…പരിഹാരമിതാ

പ്രസവ ശേഷമുള്ള നടുവേദന നിസ്സാരമായി കാണരുത്

Published On:Oct 8, 2018 | 9:45 am

പ്രസവശേഷമുള്ള നടുവേദന സ്ത്രീകളില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ്. പ്രസവ ശേഷം ശരീരത്തില്‍ നടക്കുന്ന ശാരീരിക മാറ്റങ്ങളും ഫലമായാണ് പലപ്പോഴും നടുവേദന ഉണ്ടാവുന്നത്. ഈ നടുവേദന കാരണം ജീവിതത്തില്‍ പല പ്രതിന്ധികളും നേരിടേണ്ടി വരാറുമുണ്ട്. അതിനാല്‍ തന്നെ പ്രസവ ശേഷമുള്ള നടുവേദന നിസ്സാരമായി കാണരുത്. ഇത് ഗര്‍ഭപാത്രസംബന്ധമായ പ്രശ്നങ്ങളിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. പ്രസവ സമയത്ത് ഗര്‍ഭപാത്രം വികസിക്കുന്നതും പലരിലും നടുവേദന ഉണ്ടാവുന്നതിന് കാരണമാകുന്നു. അധികഭാരം പുറംഭാഗത്തിന് നല്‍കുന്നതും ഇത്തരം പ്രതിസന്ധികളെ ഉണ്ടാക്കുന്നു. അതിനാല്‍ പ്രസവ ശേഷം നടുവേദന ഇല്ലാതാക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗളിതാ
ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്തുകയോ താഴ്ത്തുകയോ ചെയ്യരുത്. ഇത് നടുവേദനക്ക് കാരണമാകുന്നു. സന്ധികളിലും പേശികളിലും കൂടുതല്‍ സമ്മര്‍ദ്ദം നല്‍കുന്നതിലൂടെ ഇത് പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. കുഞ്ഞിനെ എടുക്കുമ്പോള്‍ ഒരിക്കലും കൈകള്‍ വളരെയധികം നിവര്‍ത്തി എടുക്കാന്‍ ശ്രമിക്കരുത്. ഇത് നടുവേദനയെ കാരണമാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഇരിക്കുന്ന കാര്യത്തിലും ശ്രദ്ധിക്കണം. ഇരിക്കുന്ന കാര്യത്തില്‍ കൃത്യമായ പൊസിഷന്‍ തിരഞ്ഞെടുക്കണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പ്രസവ ശേഷമുള്ള നടുവേദനയെ ഇല്ലാതാക്കാവുന്നതാണ്.
ശരീര ഭാരം വര്‍ദ്ധിക്കുമ്പോള്‍ അത് പലപ്പോഴും നടുവേദനക്ക് കാരണമാകുന്നു. പ്രസവ സമയത്തും ഗര്‍ഭധാരണ സമയത്തും പലരിലും ശരീരഭാരം വര്‍ദ്ധിക്കുന്നു. എന്നാല്‍ പ്രസവ ശേഷം ശരീരഭാരം കൃത്യമാക്കിയില്ലെങ്കില്‍ അത് പലപ്പോഴും നടുവേദന പോലുള്ള പ്രതിസന്ധികളിലേക്ക് കാര്യങ്ങള്‍ എത്തിക്കുന്നു. അതുകൊണ്ട് ഒരു മാസം കൊണ്ട് തന്നെ ശരീരഭാരം കൃത്യമാക്കാന്‍ ശ്രദ്ധിക്കണം. ഉറങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കിടത്തം ശരിയല്ലെങ്കില്‍ അത് നമ്മളെ നടുവേദനയിലേക്ക് എത്തിക്കുന്നു. ഇത്തരം അവസ്ഥകളില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ് അതുകൊണ്ട് തന്നെ ഉറങ്ങുമ്പോള്‍ കൃത്യമായി നിവര്‍ന്ന് കിടക്കാന്‍ ശ്രദ്ധിക്കണം. ഓയില്‍ മസ്സാജ് ചെയ്യുന്നതും നല്ലതാണ്. നടുവേദനയ്ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    46 mins ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    3 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    3 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    15 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    17 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    19 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    23 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    23 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    23 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും