Sunday, July 22nd, 2018

നടുവേദനയില്‍ നിന്ന് മോചനം നേടാം..ചില മാര്‍ഗങ്ങളിതാ

നടുവേദനയുള്ളപ്പോള്‍ ഐസ് പായ്ക്ക് അല്‍പസമയം വയ്ക്കുന്നത് ഗുണം ചെയ്യും

Published On:Dec 4, 2017 | 9:28 am

നടുവേദന കാരണം അനങ്ങാന്‍ പറ്റുന്നില്ല… ഒരു കാര്യം ചെയ്യാന്‍ സാധിക്കുന്നില്ലാ… ചെറുപ്രായക്കാര്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ പറയുന്ന പ്രശ്‌നമാണ് നടുവേദന. ഇരിക്കാനോ, നില്‍ക്കാനോ സാധിക്കുന്നില്ല, അസഹനീയമായ വേദന. ആദ്യമൊക്കെ ഇതിന് അത്ര ശ്രദ്ധക്കൊടുക്കാറില്ല. വേദനയുണ്ടായാലും സഹിച്ച് ജോലികള്‍ ചെയ്യും, എന്നാല്‍ നടു അനങ്ങിയുള്ള ജോലി വേദന കൂടാന്‍ കാരണമാവുന്നു. പല കാരണങ്ങള്‍ കൊണ്ടും നടുവേദന വരാം. അമിതഭാരം ഉയര്‍ത്തുന്നതോ സന്ധിവാതാമോ മൂലം നടുവേദന ഉണ്ടാകാം. ചില രോഗ ലക്ഷണമായും നടുവേദന വരുന്നു. നടുവേദന ഇല്ലാതാക്കന്‍, അല്ലെങ്കില്‍ നടുവേദന വരാതിരിക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.
ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മള്‍ ഇരിക്കുന്നതിലും, നില്‍ക്കുന്നതിലുമാണ്. ഇരിക്കുന്നതും നില്‍ക്കുന്നതും നേരെയായിരിക്കുക. കൂനിയിരിക്കുന്നതും നടക്കുന്നതും ഒഴിവാക്കുക. നടുവേദനയുള്ള സമയങ്ങളില്‍ ഐസ് പായ്ക്ക് വെയ്ക്കുക, ചൂടു പിടിക്കുക എന്നിവ നല്ലതാണ്. ഭൂരിഭാഗം ചൂട് പിടിക്കാറുണ്ട്. ഇത് വേദയ്ക്ക് ആശ്വാസം തരുന്നു. എന്നാല്‍ ചൂട് വെയ്ക്കുമ്പോള്‍ ഇത് പേശികള്‍ കൂടുതല്‍ ചൂടാകാനും മോശം ഫലം നല്‍കാനും ഇടയാക്കുന്നു. അതിനാല്‍ തന്നെ ഐസ് പായ്ക്ക് വെയ്ക്കുന്നാതാണ് നല്ലത്, ശേഷം വേദന ഉള്ളിടത്ത് ചൂട് വെയ്ക്കാം. നീന്തുന്നത് നടുവേദ ഇല്ലാതാക്കാന്‍ സഹായിക്കും. എന്നാല്‍ നല്ല വേദനയുള്ളപ്പോള്‍ നീന്തുന്നത് നല്ലതല്ല.
ഇന്നത്തെക്കാലത്ത് നമ്മള്‍ ചെയ്യുന്ന ജോലികള്‍ പലതും ഇരുന്നു കൊണ്ടോ, അല്ലെങ്കില്‍ നിന്നോ കൊണ്ടോ ആവും. ഇവ രണ്ടും നടുവേദനയ്ക്ക് കാരണമാവുന്നു. ഓഫീസില്‍ ജോലി ചെയ്യുന്നവര്‍ ഇരുന്ന തന്നെയാണ് ജോലി ചെയ്യുന്നത്. ഇങ്ങനെ ഒരു സ്ഥലത്ത് നിന്ന് അനങ്ങാതെ ഇരുന്നു ജോലി ചെയ്യുന്നതും മറ്റും നടുവേദന ഉണ്ടാക്കുന്നു. ഇത്തരം അവസരങ്ങളില്‍ ക്രമമായ ഇടവേളകളില്‍ ശരീരം അല്പം ചലിപ്പിക്കാനോ ചെറിയ ചെറിയ വ്യയമാമുറകള്‍ ചെയ്യാനോ ശ്രമിക്കാം. അമിതഭാരം ചിലപ്പോഴൊക്കെ നടുവേദനക്ക് കാരണമായേക്കാം. അതിനാല്‍ കൃത്യമായ ആഹാരക്രമം പാലിച്ച് ശരീര ഭാരത്തെ കുറയ്ക്കാം. നടുവേദന കാരണം അനങ്ങാതിരിക്കുകയും അല്ലെങ്കില്‍ കിടന്ന് വിശ്രമിക്കുക ഇതൊക്കെയാണ് പൊതുവെ ചെയ്യുന്നത്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നതിന് പകരം, ജോഗിംഗ് പോവുക വീട്ട് മുറ്റത്തു കൂടി ചെറുതായി നടക്കുകയും ചെയ്യാം.

 

LIVE NEWS - ONLINE

  • 1
    1 hour ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    18 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    20 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    22 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി