Thursday, January 17th, 2019

തമിഴ്‌നാട്ടില്‍ സ്വയം തീപിടിക്കുന്ന കുട്ടി ; അമ്പരന്ന് ഡോക്ടര്‍മാര്‍

ചെന്നൈ : സ്വയം തീപിടിക്കുന്ന ശരീരവുമായി ജനിച്ച കുട്ടി ഡോക്ടര്‍മാരെ അമ്പരപ്പിക്കുന്നു. ദിണ്ഡിവനത്ത് ജനിച്ച രാഹുല്‍ എന്ന രണ്ടര മാസം പ്രായമുള്ള കുഞ്ഞാണ് അത്ഭുതപ്രതിഭാസമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. സ്‌പൊണ്ടേനിയസ് ഹ്യുമണ്‍ കംബസ്റ്റണ്‍ എന്ന രോഗമാണ് കുട്ടിക്കെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതിന്റെ കാരണമോ ചികിത്സയോ കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. രണ്ടരമാസത്തിനിടെ നാലുതവണയാണ് രാഹുലിന്റെ ശരീരത്തില്‍ തീപ്പിടിച്ചതത്രെ. പിറന്ന് ഒന്‍പത് ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ ശരീരത്തില്‍ സ്വയം തീപിടിച്ചത് കണ്ട് അമ്മ രാജേശ്വരി വില്ലുപുരം മെഡിക്കല്‍ … Continue reading "തമിഴ്‌നാട്ടില്‍ സ്വയം തീപിടിക്കുന്ന കുട്ടി ; അമ്പരന്ന് ഡോക്ടര്‍മാര്‍"

Published On:Aug 10, 2013 | 11:34 am

ചെന്നൈ : സ്വയം തീപിടിക്കുന്ന ശരീരവുമായി ജനിച്ച കുട്ടി ഡോക്ടര്‍മാരെ അമ്പരപ്പിക്കുന്നു. ദിണ്ഡിവനത്ത് ജനിച്ച രാഹുല്‍ എന്ന രണ്ടര മാസം പ്രായമുള്ള കുഞ്ഞാണ് അത്ഭുതപ്രതിഭാസമായതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്തു. സ്‌പൊണ്ടേനിയസ് ഹ്യുമണ്‍ കംബസ്റ്റണ്‍ എന്ന രോഗമാണ് കുട്ടിക്കെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ഇതിന്റെ കാരണമോ ചികിത്സയോ കണ്ടെത്താന്‍ ശാസ്ത്രലോകത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
രണ്ടരമാസത്തിനിടെ നാലുതവണയാണ് രാഹുലിന്റെ ശരീരത്തില്‍ തീപ്പിടിച്ചതത്രെ. പിറന്ന് ഒന്‍പത് ദിവസം കഴിഞ്ഞപ്പോള്‍ കുഞ്ഞിന്റെ ശരീരത്തില്‍ സ്വയം തീപിടിച്ചത് കണ്ട് അമ്മ രാജേശ്വരി വില്ലുപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ കിടത്തിയതിന്റെ അടുത്തൊന്നും തീയുണ്ടായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. രണ്ടാഴ്ച മുമ്പ് കുഞ്ഞിന്റെ ദേഹത്താകെ വീണ്ടും തീപിടിച്ചു. തുടര്‍ന്ന് ചെന്നൈയിലെ കില്‍പാക് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയാണ് രാഹുല്‍ ഇപ്പോള്‍. കഴിഞ്ഞ 300 വര്‍ഷത്തിനിടെ ലോകത്ത് 200 പേര്‍ക്ക് ഈ രോഗം കണ്ടെത്തിയിട്ടുണ്ടെന്നാണ് കണക്ക്.
തീപിടിക്കുന്ന വാതകം കുട്ടിയുടെ തൊലിയിലൂടെ പുറത്തു വരുന്നുണ്ടെന്നാണ് രാഹുലിനെ ചികിത്സിക്കുന്ന ഡോ.നാരായണ ബാബു പറയുന്നത്. അതേസമയം, വാതകം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. പ്രകൃത്യതീത ശക്തികള്‍ വരെ ഈ അവസ്ഥക്ക് കാരണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് വര്‍ധിക്കകയും അത് ശരീരത്തിലെ വാതകങ്ങളുമായി ചേര്‍ന്ന് തീപിടിക്കുന്നത് മറ്റൊരു കാരണമാണെന്നും ചില ഡോക്ടര്‍മാര്‍ പറയുന്നു.

 

LIVE NEWS - ONLINE

  • 1
    11 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    12 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    15 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    15 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    18 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    18 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    20 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    20 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    20 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം