Saturday, September 22nd, 2018

കുട്ടികള്‍ക്ക് ഈ ഭക്ഷണങ്ങള്‍ നല്‍കാം

ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും കൊടുക്കണം

Published On:Feb 15, 2018 | 12:13 pm

കുഞ്ഞുങ്ങളുടെ ഭക്ഷണകാര്യത്തില്‍ അമ്മമാര്‍ക്ക് എന്നും ടെന്‍ഷനാണ്. അവര്‍ക്ക് എന്ത് കൊടുക്കണം, എന്ത് കൊടുക്കരുത് എന്ന ചിന്തയാണ് പലര്‍ക്കും. കുട്ടികളുടെ ആരോഗ്യകാര്യത്തില്‍ വളരെ അധികം ശ്രദ്ധിക്കേണ്ടതുമുണ്ട്. അതിനാല്‍ തന്നെ ആരോഗ്യപ്രദമായ ഭക്ഷണ കൊടുക്കാന്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധിക്കണം. ചില ഭക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കാന്‍ പാടുള്ളതല്ല. എന്നാല്‍ ചിലത് നിര്‍ബന്ധമായും കൊടുക്കേണ്ടതുമാണ്.
കുട്ടികള്‍ക്ക് ആദ്യം കൊടുക്കേണ്ട ഭക്ഷണം എന്ന നിലക്ക് ഡോക്ടര്‍മാര്‍ പോലും നിര്‍ദ്ദേശിക്കുന്ന ഭക്ഷണമാണ് ധാന്യങ്ങള്‍. ധാന്യങ്ങള്‍ കുട്ടികള്‍ കഴിക്കാന്‍ പൊതുവേ മടി കാണിക്കും. എന്നാല്‍ പാലില്‍ അല്‍പം തേന്‍ ചേര്‍ത്തോ അല്ലെങ്കില്‍ ചെറിയ തോതില്‍ മധുരം ചേര്‍ത്തോ നല്‍കാവുന്നതാണ്. പഴച്ചാറുകള്‍ കുട്ടികളുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഭക്ഷണം കഴിക്കാത്ത കുട്ടികള്‍ക്ക് ജ്യൂസ് നിര്‍ബന്ധമായും നല്‍കണം. ഇത് പ്രോട്ടീന്‍, വിറ്റാമിന്‍ എന്നിവയെല്ലാം നല്‍കും.
കുട്ടികള്‍ക്ക് ഇറച്ചി കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ അധികമായി കൊടുക്കുന്നത് ഗുണം ചെയ്യില്ല. പച്ചക്കറികളും കുട്ടികള്‍ക്ക് കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ പച്ചക്കറികള്‍ കൊടുക്കുമ്പോള്‍ അത് നല്ലതു പോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ. കാരറ്റ്, ഉരുളക്കിഴങ്ങ്, പച്ചക്കായ എന്നിവയെല്ലാം സ്ഥിരമായി കുട്ടികള്‍ക്ക് കൊടുക്കാം. ചില ബേബി ഫുഡുകള്‍ കുട്ടികള്‍ക്ക് ദോഷകരമാണെങ്കിലും ഇതില്‍ ചിലതെല്ലാം കുട്ടികള്‍ക്ക് നല്ലതാണ്. മാത്രമല്ല ബേബി ഫുഡ് വാങ്ങിക്കുമ്പോള്‍ എക്സ്പയറി ഡേറ്റും മാനുഫാക്ച്ചറിംഗ് ഡേറ്റും ശ്രദ്ധിക്കണം.

LIVE NEWS - ONLINE

  • 1
    46 mins ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 2
    3 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 3
    3 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 4
    3 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 5
    6 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 6
    6 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 7
    6 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 8
    6 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 9
    7 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി