Monday, February 18th, 2019

കുഞ്ഞുവാവയെ നോക്കണേ…

ശിശു സംരക്ഷണം അതീവ ഗൗരമായകാര്യമാണ്. കുഞ്ഞുങ്ങള്‍ക്ക് ശരിയായ പരിചരണവും ചികിത്സയും ലഭിച്ചില്ലെങ്കില്‍ ഗുരുതരമായേക്കാം. നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് മഞ്ഞ നിറം.സ്വാഭാവികമായി കാണുന്നതും,അസുഖത്തിന്റെ ഭാഗമായി കാണുന്നതും എന്നിങ്ങനെ ഇതിനെ രണ്ടായി തിരിക്കാം. കുഞ്ഞ് ജനിച്ച് 24-72 മണിക്കൂറിനകം കാണുന്ന മഞ്ഞനിറം സ്വാഭാവിക ഗണത്തില്‍പ്പെടുന്നതാണ്. മുഖത്താണ് മഞ്ഞനിറം ആദ്യം കാണുന്നതെങ്കിലും ശരീരത്തിലേക്കും ചെറുതായി വ്യാപിച്ച് ഒരാഴ്ചകൊണ്ട് മാറുന്നു. മാസംതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഇത് രണ്ടാഴ്ചകൊണ്ടേ മാറുകയുളളൂ. എന്നാല്‍ ജനിച്ച ഉടനെ മഞ്ഞനിറം കാണുന്നത് സൂക്ഷിക്കേണ്ട അവസ്ഥയാണ്. കൈവെള്ളയിലും … Continue reading "കുഞ്ഞുവാവയെ നോക്കണേ…"

Published On:Oct 7, 2013 | 5:50 pm

Baby Care 01
ശിശു സംരക്ഷണം അതീവ ഗൗരമായകാര്യമാണ്. കുഞ്ഞുങ്ങള്‍ക്ക് ശരിയായ പരിചരണവും ചികിത്സയും ലഭിച്ചില്ലെങ്കില്‍ ഗുരുതരമായേക്കാം. നവജാതശിശുക്കളില്‍ സാധാരണ കണ്ടുവരുന്ന ഒരു പ്രശ്‌നമാണ് മഞ്ഞ നിറം.സ്വാഭാവികമായി കാണുന്നതും,അസുഖത്തിന്റെ ഭാഗമായി കാണുന്നതും എന്നിങ്ങനെ ഇതിനെ രണ്ടായി തിരിക്കാം. കുഞ്ഞ് ജനിച്ച് 24-72 മണിക്കൂറിനകം കാണുന്ന മഞ്ഞനിറം സ്വാഭാവിക ഗണത്തില്‍പ്പെടുന്നതാണ്. മുഖത്താണ് മഞ്ഞനിറം ആദ്യം കാണുന്നതെങ്കിലും ശരീരത്തിലേക്കും ചെറുതായി വ്യാപിച്ച് ഒരാഴ്ചകൊണ്ട് മാറുന്നു. മാസംതികയാതെ ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ഇത് രണ്ടാഴ്ചകൊണ്ടേ മാറുകയുളളൂ.
എന്നാല്‍ ജനിച്ച ഉടനെ മഞ്ഞനിറം കാണുന്നത് സൂക്ഷിക്കേണ്ട അവസ്ഥയാണ്. കൈവെള്ളയിലും കാല്‍വെളളയിലും കൂടുതല്‍ മഞ്ഞനിറം കാണുകയാണെങ്കില്‍ കൃത്യമായ ചികിത്സ ആവശ്യമാണ്. മൂത്രത്തിനു മഞ്ഞനിറം കൂടുതലായി കാണുക,നിറമില്ലാത്ത മലം പോകുക എന്നിവയെല്ലാം ഗുരുതരമാണെന്നതിന്റെ ലക്ഷണമാണ്.
സ്വാഭാവികമായി കാണുന്ന മഞ്ഞനിറത്തിന് ചികിത്സയൊന്നും ആവശ്യമില്ല. എന്നാല്‍ ഗുരുതരമായ മഞ്ഞനിറത്തിന് കൃത്രിമ പ്രകാശം നല്‍കാന്‍ കഴിയുന്ന ഫോട്ടോ തെറാപ്പി ആവശ്യമായിവരും. ബിലിറൂബിന്‍ നിര്‍മാര്‍ജ്‌നം ചെയ്യാന്‍ വേണ്ടിയാണിത്. ചിലപ്പോള്‍ കുഞ്ഞിന്റെ ശരീരത്തിലെ രക്തം മാറ്റി ശുദ്ധരക്തം കയറ്റേണ്ടതായും വന്നേക്കാം. കൃത്യസമയത്ത് അപകടകരമായ മഞ്ഞനിറത്തിന് ചികിത്സ കിട്ടാതിരുന്നാല്‍ കുഞ്ഞിന് ഭാവിയില്‍ പല പ്രശ്‌നങ്ങളും ഉണ്ടാകാം. രക്തത്തില്‍ ബിലിറൂബിന്റെ അളവ് അധികമായാല്‍ തലച്ചോറിലെ കോശങ്ങളെ ബാധിച്ച് വളര്‍ച്ച കുറവിനു കാരണമാകുന്നു.
കുഞ്ഞുങ്ങള്‍ക്ക് പ്രത്യേകിച്ചും നവജാതശിശുക്കള്‍ക്ക് പ്രതിരോധശേഷി വളരെ കുറവാണ്. അതിനാല്‍ അണുബാധയ്ക്കുള്ള സാധ്യത വളരെ കൂടുതലും. ശുചിത്വവും കരുതലുമാണ് അണുബാധ ഒഴിവാക്കി നിര്‍ത്താനുള്ള മാര്‍ഗം.Baby Care 02
ശുചിത്വത്തിന്റെ കുറവാണ് കുട്ടികളിലെ അണുബാധയ്ക്കുള്ള മുഖ്യ കാരണം. അണുവിമുക്തമായ തുണികളും വസ്ത്രങ്ങളും മാത്രം കുഞ്ഞിനായി ഉപയോഗിക്കുക. കുഞ്ഞിന്റെ ശരീരം മാത്രമല്ല അമ്മയുടെ ശരീരവും വൃത്തിയുള്ളതായിരിക്കണം.
അണുബാധമൂലം കുഞ്ഞിന്റെ തൊലിപ്പുറത്ത് ചെറിയ കുരുക്കള്‍ പ്രത്യക്ഷപ്പെടാം. ഇത് പത്തെണ്ണത്തില്‍ അധികമാണെങ്കില്‍ ചികിത്സ ആവശ്യമാണ്. ആന്റിബയോട്ടിക് മരുന്നുകളാണ് കുഞ്ഞിന് നല്‍കുക. ശരീരത്ത് ഈര്‍പ്പം തങ്ങിനില്‍ക്കുന്നതാണ് തൊലിപ്പുറത്തുള്ള അണുബാധയ്ക്കു കാരണം. കാലിടുക്കുകള്‍, കൈയിടുക്കുകള്‍, കഴുത്ത് എന്നിവിടങ്ങളില്‍ അഴുക്ക് തങ്ങി നില്‍ക്കാനുള്ള സാധ്യത കുഞ്ഞുങ്ങളില്‍ കൂടുതലാണ്, അതിനാല്‍ കുഞ്ഞിനെ വൃത്തിയാക്കുമ്പോള്‍ ഈ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. പകര്‍ച്ച രോഗങ്ങളുള്ളവര്‍ കുഞ്ഞിനെ എടുക്കാതിരിക്കുക. കുഞ്ഞിനെ എടുക്കുന്നതി•ുമ്പ് കൈകള്‍ വൃത്തിയായി കഴുകുക തുടങ്ങിയ കാര്യങ്ങളും മറക്കാതിരിക്കുക.
കുഞ്ഞിന് അണുബാധ ഉണ്ടായാല്‍ ലക്ഷണങ്ങളിലൂടെ അത് മനസിലാക്കാന്‍ അമ്മയ്ക്ക് കഴിയും. പാലുകുടിക്കാന്‍ മടി, അപസ്മാരത്തിന്റെ ലക്ഷണങ്ങള്‍, ഉറക്ക കൂടുതല്‍, പനി, ശരീരത്തു കാണുന്ന ചെറിയ കുമിളകള്‍, മഞ്ഞപ്പിത്തം തുടങ്ങിയ ലക്ഷണങ്ങളെല്ലാം കുഞ്ഞില്‍ പ്രകടമായിരിക്കും. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും പെട്ടെന്ന് കുഞ്ഞിനെ ഡോക്ടറുടെ അടുത്ത് എത്തിക്കുകയും, കാരണം കണ്ടെത്തി ചികിത്സ ലഭ്യമാക്കുകയും വേണം.
കുഞ്ഞുങ്ങളില്‍ സാധാരണ കണ്ടുവരുന്ന ഒന്നാണ് പൂപ്പല്‍ബാധ. നാക്കിലും, വായ്ക്കകത്തുമാണ് ഇത് കണ്ടുവരുന്നത്. ഫംഗസാണ് പൂപ്പല്‍ബാധയ്ക്കു കാരണം. ശുചിത്വക്കുറവ്, കുപ്പിപാല്‍ നല്‍കുമ്പോള്‍ വരുന്ന ശുചിത്വമില്ലായ്മ ഇതെല്ലാം പൂപ്പല്‍ബാധയുടെ കാരണങ്ങളാണ്.

LIVE NEWS - ONLINE

  • 1
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 2
    6 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 3
    7 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 4
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 5
    20 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 6
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 7
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 8
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും