Wednesday, February 20th, 2019

ബാബുവധം: മുഖ്യപ്രതി പിടിയില്‍

കൊല നടത്തിയ ശേഷം പള്ളൂരില്‍ നിന്നും മുങ്ങിയ പ്രതി എറണാകുളം പിറവത്തെ ഒരു സുഹൃത്തിന്റെ ബേക്കറിയില്‍ ഒളിച്ചു കഴിയുകയായിരുന്നു.

Published On:Jun 16, 2018 | 3:06 pm

കണ്ണൂര്‍: സി.പി.എം നേതാവും മാഹി നഗരസഭാ മുന്‍ കൗണ്‍സിലറുമായ പള്ളൂരിലെ കണ്ണിപൊയില്‍ ബാബുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ ആര്‍.എസ്.എസ്. പ്രവര്‍ത്തകനെ എറണാകുളത്ത് വെച്ച് മാഹിയിലെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. മാഹി ചെമ്പ്രയിലെ ആയിനിയാട്ട് മിത്തല്‍ സനീഷ് എന്ന ഏഴില്‍ അരശിനെ (30) യാണ് അന്വേഷണ സംഘത്തിലെ സി.ഐ. ഷണ്‍മുഖത്തിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. കൊല നടത്തിയ ശേഷം പള്ളൂരില്‍ നിന്നും മുങ്ങിയ പ്രതി എറണാകുളം പിറവത്തെ ഒരു സുഹൃത്തിന്റെ ബേക്കറിയില്‍ ഒളിച്ചു കഴിയുകയായിരുന്നു. സംശയാസ്പദ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവിനെ നിരീക്ഷിച്ച നാട്ടുകാരാണ് വിവരം പോലീസിന് കൈമാറിയത്. തുടര്‍ന്ന് മാഹി പോലീസുമൊത്ത് നടത്തിയ സംയുക്ത നീക്കത്തിലാണ് പിടികൂടാനായത്.
ചെമ്പ്രയിലെ ആര്‍.എസ്.എസ്. ശാഖാ മുഖ്യശിക്ഷക് കാരി സതീഷിന്റെ സഹോദരനാണ് സനീഷ്. കസ്റ്റഡിയിലെടുത്ത പ്രതിയുമായി അന്വേഷണ സംഘം പുതുച്ചേരിയിലേക്ക് വരുമെന്നാണ് സൂചന. ഇവിടെ വച്ച് ചോദ്യം ചെയ്യാനാണ് നീക്കമെന്നറിയുന്നു. പുതുച്ചേരി സീനിയര്‍ പോലീസ് സുപ്രണ്ട് അപൂര്‍വ്വ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് ബാബു വധക്കേസ് അന്വേഷിക്കുന്നത്. സനീഷിനെ പിടികൂടിയതോടെ കേസില്‍ എട്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ ഇതുവരെ പിടിയിലായിട്ടുണ്ട്. ഇവരില്‍ ഏഴു പേരും കണ്ണൂര്‍ ജയിലില്‍ റിമാന്റിലാണുള്ളത്. നാല് പ്രതികളെ കൂടി പിടികിട്ടാനുണ്ട്. ഇക്കഴിഞ്ഞ മെയ് 7ന് രാത്രിയിലാണ് ബാബുവിനെ വീട്ടിലേക്കുള്ള വഴിയില്‍ ആസൂത്രിതമായി കൊലപ്പെടുത്തിയത്. ഇവരില്‍ ചിലര്‍ മംഗളൂരിലെ രഹസ്യ കേന്ദ്രത്തിലുള്ളതായി അന്വേഷണ സംഘത്തിന് സൂചനയുണ്ട്. ഇവരെ പിടികൂടാനുള്ള നീക്കവും നടത്തുന്നുണ്ട്.

LIVE NEWS - ONLINE

 • 1
  43 mins ago

  വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

 • 2
  2 hours ago

  വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

 • 3
  4 hours ago

  പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

 • 4
  6 hours ago

  കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

 • 5
  7 hours ago

  അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

 • 6
  9 hours ago

  റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

 • 7
  11 hours ago

  കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

 • 8
  11 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

 • 9
  11 hours ago

  പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു