Wednesday, April 24th, 2019

ബാബ്‌റി മസ്ജിദ് കേസ്; അദ്വാനിയും ഉമാ ഭാരതിയും ഹാജരാവണം

      ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനിയും ഉമാ ഭാരതിയും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളോട് കോടതിയില്‍ ഹാജരാകണമെന്ന് സി.ബി.ഐ പ്രത്യേക കോടതി. അദ്വാനി, ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരും കേസിലുള്‍പ്പെട്ട മറ്റ് ബി.ജെ.പി നേതാക്കളും നാളെ കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. ഇവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ സാധ്യതയുണ്ട്. അതേസമയം, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന്ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞമാസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിറകെയാണ് കേസില്‍ … Continue reading "ബാബ്‌റി മസ്ജിദ് കേസ്; അദ്വാനിയും ഉമാ ഭാരതിയും ഹാജരാവണം"

Published On:May 25, 2017 | 10:25 am

LK Advani Full Image

 

 

 

ന്യൂഡല്‍ഹി: ബാബറി മസ്ജിദ് കേസില്‍ എല്‍.കെ അദ്വാനിയും ഉമാ ഭാരതിയും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കളോട് കോടതിയില്‍ ഹാജരാകണമെന്ന് സി.ബി.ഐ പ്രത്യേക കോടതി.
അദ്വാനി, ഉമാ ഭാരതി, വിനയ് കത്യാര്‍ എന്നിവരും കേസിലുള്‍പ്പെട്ട മറ്റ് ബി.ജെ.പി നേതാക്കളും നാളെ കോടതിയില്‍ ഹാജരാകണമെന്നാണ് ഉത്തരവ്. ഇവര്‍ക്കെതിരെ കുറ്റം ചുമത്താന്‍ സാധ്യതയുണ്ട്. അതേസമയം, നേരിട്ട് ഹാജരാകുന്നതില്‍ നിന്ന്ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നേരത്തെ അപേക്ഷ നല്‍കിയിരുന്നു.
ഇവര്‍ക്കെതിരായ ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതി കഴിഞ്ഞമാസം നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിറകെയാണ് കേസില്‍ വാദം കേള്‍ക്കുന്ന പ്രത്യേക സി.ബി.ഐ കോടതി പുതിയ വകുപ്പുകള്‍ കൂടി ചേര്‍ക്കാന്‍ ഒരുങ്ങുന്നത്.
ഇന്നലെ വാദം കേള്‍ക്കല്‍ പുനരാരംഭിച്ച കോടതി ശിവസേന എം.പി സതീഷ് പ്രധാന് ജാമ്യം അനുവദിച്ചു. കോടതിയില്‍ കീഴടങ്ങിയ പ്രധാനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട ശേഷമാണ് ജാമ്യം നല്‍കിയത്.
കൂടാതെ അഞ്ച് വി.എച്ച്.പി നേതാക്കള്‍ക്കും കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. രാംവിലാസ് വേദാന്തി, ചമ്പത്ത് റായി, ബൈക്കുന്ത് ലാല്‍ ശര്‍മ, മഹന്ത് നൃത്യഗോപാല്‍ ദാസ്, ധര്‍മദാസ് മഹാരാജ് എന്നിവര്‍ക്കാണ് മേയ് 20ന് ജാമ്യം നല്‍കിയത്.കഴിഞ്ഞ മാസം 19നാണ് അദ്വാനിക്ക് പുറമെ കേന്ദ്രമന്ത്രി ഉമാ ഭാരതി, മുതിര്‍ന്ന ബി.ജെ.പി നേതാവ് മുരളി മനോഹര്‍ ജോഷി എന്നിവര്‍ക്കെതിരായ കേസ് ഒരുമാസത്തിനകം പുനരാരംഭിക്കാന്‍ സുപ്രീംകോടതി നിര്‍ദേശം നല്‍കിയത്.

LIVE NEWS - ONLINE

  • 1
    2 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 2
    3 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 3
    5 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 4
    5 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 5
    5 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 6
    8 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 7
    9 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം

  • 8
    9 hours ago

    ഏറ്റവും കൂടുതല്‍ പോളിംഗ് കണ്ണൂരില്‍

  • 9
    9 hours ago

    ശ്രീലങ്ക സ്‌ഫോടനം; ഇന്ത്യ രണ്ടു മണിക്കൂര്‍ മുമ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു