Saturday, January 19th, 2019

ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് അമ്മയില്‍ നിന്ന് ചില കാര്യങ്ങള്‍ പഠിക്കും..

അമ്മയുടെ ആഹാരം, ജീവിത രീതി എന്നിവയെ ആശ്രയിച്ചായിരിക്കും കുഞ്ഞിന്റെ വളര്‍ച്ചയും

Published On:Mar 21, 2018 | 1:44 pm

ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞുങ്ങള്‍ക്ക് അമ്മ പറയുന്നതും, ചെയ്യുന്നതും അറിയാനുളള കഴിവ് ലഭിക്കുന്നുണ്ട്. ഗര്‍ഭകാലത്ത് തന്നെ കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കുന്ന പല ഘടകങ്ങളും ഉണ്ട്. അമ്മയുടെ ആഹാരം, ജീവിത രീതി എന്നിവയെ ആശ്രയിച്ചായിരിക്കും കുഞ്ഞിന്റെ വളര്‍ച്ചയും. അതുകൊണ്ട് ഗര്‍ഭാവസ്ഥയി തന്നെ കുഞ്ഞ് ചില കാര്യങ്ങള്‍ പഠിക്കുന്നു.
എപ്പോഴും മാനസിക സംഘര്‍ഷത്തില്‍ ഇരിക്കുന്ന അമ്മമാരാണെങ്കില്‍ കുഞ്ഞും ഇതേ അളവില്‍ മാനസിക സംഘര്‍ഷം അനുഭവിക്കേണ്ടതായി വരുന്നു. ഇത് കുഞ്ഞിന്റെ പ്രത്യേക ചലനങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. ചില കുഞ്ഞുങ്ങള്‍ ഒരല്‍പം വലുതായാല്‍ തന്നെ ചില പാട്ടുകള്‍ക്കും കഥകള്‍ക്കും കാതോര്‍ക്കുന്നത് കേള്‍ക്കാം. ഇത് ഗര്‍ഭകാലത്ത് അമ്മ കേള്‍ക്കുന്ന പാട്ടിന്റേയും വരിയുടേയും ഫലമായാണ് എന്നതാണ് സത്യം.
ഗര്‍ഭിണിയായ അമ്മ കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് കുഞ്ഞിന് വേണ്ട പോഷകങ്ങള്‍ ലഭിക്കുന്നത്. അമ്മ കഴിക്കുന്ന എല്ലാ ഭക്ഷണത്തിന്റെ രുചിയും ഇത്തരത്തില്‍ കുഞ്ഞിന് ഇഷ്ടമാവുന്നു. പതുക്കെ പതുക്കെ കുഞ്ഞിന് സ്വാദറിയാനുള്ള കഴിവ് വര്‍ദ്ധിക്കുന്നു. ഗര്‍ഭത്തിന്റെ ഏഴാഴ്ചക്ക് ശേഷമാണ് കുഞ്ഞിന് സ്വാദറിയാനുള്ള കഴിവ് വര്‍ദ്ധിക്കുന്നത്.
സങ്കടം, സന്തോഷം തുടങ്ങിയവയൊക്കെ തിരിച്ചറിയാന്‍ കുഞ്ഞിന് കഴിയുന്നതും ഗര്‍ഭത്തില്‍ വെച്ച് തന്നെയാണ്. മുപ്പത്തിയാറാം ആഴ്ചമുതലാണ് കുഞ്ഞിന് ഇത്തരത്തില്‍ അമ്മമാരുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നത്. പുറത്ത് നിന്ന് കേള്‍ക്കുന്ന ശബ്ദം മനസ്സിലാക്കാനുള്ള കഴിവും ഗര്‍ഭസ്ഥശിശുവിനുണ്ട്. കണ്ണുകള്‍ ചിമ്മുന്നത് സന്തോഷം കൊണ്ടാണ് എന്നാണ് അള്‍ട്രാ സൗണ്ട് സ്‌കാന്‍ പ്രകാരം പറയുന്നത്.

LIVE NEWS - ONLINE

  • 1
    13 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    13 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    14 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    14 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    17 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    18 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    18 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    18 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    19 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു